ലബനനിൽ ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തി; 22 പേർ കൊല്ലപ്പെട്ടു, 117 പേർക്ക് പരിക്ക്
- Published by:Nandu Krishnan
- news18-malayalam
Last Updated:
സെൻട്രൽ ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.
ലബനനിൽ ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തി. സെൻട്രൽ ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനനൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ മരിച്ചതായി ഇസ്രയേൽ അറിയിച്ചു. തെക്കൻ ലബനനിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിവെയ്പ്പിൽ രണ്ട് സമാധാന സൈനികർക്ക് പരിക്കേറ്റതായി യുണിഫിൽ അറിയിച്ചു. ചെങ്കടലിലും ഇന്ത്യൻ മാഹാസമുദ്രത്തിലും രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞെു.
മധ്യ ഗാസയിലെ പടിഞ്ഞാറൻ ദേർ അൽ ബാലയിലെ അഭയാർത്ഥികൾ താമസിക്കുന്ന റുഫൈദ സ്കൂളിനു നേരെ കഴിഞ്ഞദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. 50ൽ അധികം പേർക്കാണ് പരിക്കേറ്റത്. യുദ്ധത്തിൽ പാർപ്പിടങ്ങളും മറ്റും നഷ്ടപ്പെട്ടവരുടെ അഭയ കേന്ദ്രമായ റുഫൈദ സ്കൂളിൽ ആയിരക്കണക്കിന് പാലസ്തീൻ കുടുബങ്ങൾ താമസിക്കുന്നുണ്ടെന്നാണ് വിവരം.
advertisement
ഗാസയിലെ അൽ അഖ്സ ആശുപത്രിയിൽ യുദ്ധത്തിൽ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ചികിത്സയ്ക്കാവശ്യമായ മരുന്നുകളും മറ്റും ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുമുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ പോലും ആശുപത്രിയിൽ തറയിൽ കിടത്തുകയാണെന്ന് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 11, 2024 8:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ലബനനിൽ ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തി; 22 പേർ കൊല്ലപ്പെട്ടു, 117 പേർക്ക് പരിക്ക്