ഹമാസിനെ ഇല്ലാതാക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു; ഗാസയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ഹിസ്‌ബുള്ളയ്ക്കെതിരായ ആക്രമണവും ലെബനൻ അതിർത്തിയിൽ ഇസ്രായേൽ ശക്തമാക്കി.
ഗാസയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേൽ. ഗാസയിലെ ഹമാസിനെ ഇല്ലാതാക്കുമെന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇതിന് മുന്നോടിയായ ഗാസ അതിർത്തിയിൽ ഇസ്രായേൽ യുദ്ധ ടാങ്കുകൾ വിന്യസിച്ചു.
ഹിസ്‌ബുള്ളയ്ക്കെതിരായ ആക്രമണവും ലെബനൻ അതിർത്തിയിൽ ഇസ്രായേൽ ശക്തമാക്കി. ഇന്നലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാനൂറിലധികം പേർ കൊല്ലപ്പെട്ടു. ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെഎണ്ണം 2,329 ആയി ഉയർന്നു. ഇസ്രായേലിൽ ഇതുവരെ 1300 പേർ കൊല്ലപ്പെട്ടു.
בישיבת ממשלת החירום. אנחנו נפרק את החמאס. pic.twitter.com/p7GxXIKS9a
— Benjamin Netanyahu – בנימין נתניהו (@netanyahu) October 15, 2023
advertisement
ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ ഇസ്രായേൽ സൈന്യം ‘ഏകീകൃത’ ആക്രമണം നടത്താൻ തയ്യാറെടുക്കുകയാണ്. ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 2,300 ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിൽ നാലിലൊന്ന് കുട്ടികളാണ്. പതിനായിരത്തോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 15, 2023 7:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഹമാസിനെ ഇല്ലാതാക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു; ഗാസയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേൽ