ഗാസാ മുനമ്പിന്റെ പുനർനിർമ്മാണത്തിന് ഏഴ് ലക്ഷം കോടി രൂപയോളം ചെലവാകുമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ്
- Published by:Vishnupriya S
- news18-malayalam
Last Updated:
കര മാർഗം സഹായം എത്തിക്കാൻ കഴിയാത്തതിനാൽ ഗാസയിലേക്ക് വ്യോമമാര്‍ഗം സഹായം എത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കെയ്‌റോ: ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന ഗാസാ മുമ്പിന്റെ പുനർനിര്‍മാണത്തിന് 90 ബില്ല്യണ്‍ ഡോളര്‍ (ഏകദേശം ഏഴ് ലക്ഷം കോടി രൂപ) ചെലവ് വരുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്ത എല്‍ സിസി പറഞ്ഞു. ശനിയാഴ്ച കിഴക്കന്‍ കെയ്‌റോയിലെ കെയ്‌റോ കണ്‍വെന്‍ഷന്‍ സെന്ററില്‍ രക്തസാക്ഷിദിനാചരണത്തോട് അനുബന്ധിച്ച് ഈജിപ്ഷ്യന്‍ സൈന്യത്തിനുവേണ്ടി നടന്ന 39-ാമത് വിദ്യാഭ്യാസ സിംബോസിയത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹമെന്ന് ഈജിപ്ഷ്യന്‍ ദിനപത്രമായ അല്‍ അഹ്‌റാം റിപ്പോര്‍ട്ടു ചെയ്തു. ഗാസയില്‍ സംഭവിച്ചതെല്ലാം ഈജിപ്തിനും മുഴുന്‍ പ്രദേശത്തിനും വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റഫ അതിര്‍ത്തി 24 മണിക്കൂറും തുറന്നിട്ടിട്ടുണ്ട്.
ഗാസയിലേക്ക് സഹായം എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര മാർഗം സഹായം എത്തിക്കാൻ കഴിയാത്തതിനാൽ ഗാസയിലേക്ക് വ്യോമമാര്‍ഗം സഹായം എത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തലിന് വേണ്ടി പ്രവർത്തികാനും ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കാനും ഈജിപ്ത് മടിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം പലസ്തീനികള്‍ക്ക് ഒരു സ്വതന്ത്ര്യ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം നേടുന്നത് വരെ ശ്രമങ്ങള്‍ തുടരുമെന്നും കൂട്ടിച്ചേര്‍ത്തു. ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ഗാസയിലേക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിക്കുന്നത്. ഈജിപ്തും യുഎഇയും സംയുക്തമായി ഗാസയിലുള്ള പലസ്തീനികള്‍ക്കുവേണ്ടി മാര്‍ച്ച് എട്ടിന് മാനുഷിക സഹായം എത്തിച്ചു നല്‍കിയിരുന്നു.
advertisement
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാണ് പലസ്തീനിനെതിരെ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചത്. ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 30,900 പേര്‍ക്ക് ജീവന്‍ പൊലിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുള്‍പ്പെടെ വലിയ തോതിലുള്ള നാശനഷ്ടമാണ് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഉണ്ടായിരിക്കുന്നത്. യുദ്ധത്തിന്റെയും ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെയും ഫലമായി ഭക്ഷണം, വെള്ളം, മരുന്ന്, ഇന്ധനം എന്നിവയ്ക്ക് പ്രദേശത്ത് കടുത്തക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഏകദേശം 20 ലക്ഷത്തോളം പലസ്തീനികളെ ഗാസമുനമ്പില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 12, 2024 4:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഗാസാ മുനമ്പിന്റെ പുനർനിർമ്മാണത്തിന് ഏഴ് ലക്ഷം കോടി രൂപയോളം ചെലവാകുമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ്