advertisement

പശ്ചിമേഷ്യൻ യുദ്ധം: ഇറാൻ സുരക്ഷാ തലവൻ അലി ലാറിജാനിയെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം

Last Updated:

ലാറിജാനി കൊല്ലപ്പെട്ടോ അതോ പരിക്കേറ്റോ എന്ന കാര്യത്തിൽ ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല

അലി ലാറിജാനി
അലി ലാറിജാനി
തെഹ്‌റാൻ: ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാറിജാനിയെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രത്തിൽ പുലർച്ചെ നടത്തിയ ആക്രമണത്തിൽ ലാറിജാനി കൊല്ലപ്പെട്ടോ അതോ പരിക്കേറ്റോ എന്ന കാര്യത്തിൽ ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല. ഇറാൻ ഭരണകൂടവും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 28-ന് തുടങ്ങിയ ഇറാൻ-ഇസ്രായേൽ യുദ്ധം ഇന്ന് 18-ാം ദിവസത്തിലേക്ക് കടക്കുകയാണ്.
ആക്രമണത്തിന് തൊട്ടുമുമ്പായി തിങ്കളാഴ്ച ലാറിജാനി മുസ്‌ലിം രാഷ്ട്രങ്ങൾക്കായി ഒരു സന്ദേശം നൽകിയിരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും അധിനിവേശത്തിൽ ഇറാൻ ഒറ്റപ്പെടുമ്പോൾ എന്തുകൊണ്ടാണ് മുസ്‌ലിം രാജ്യങ്ങൾ തങ്ങളെ പിന്തുണയ്ക്കാത്തതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയും നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട സാഹചര്യം അദ്ദേഹം തന്റെ കുറിപ്പിൽ പരാമർശിച്ചു.
യുദ്ധം ആഴ്ചകൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള ഊർജ്ജ വിതരണ ശൃംഖലയെ തകർത്തു. ഇതിനെത്തുടർന്ന് എണ്ണവില കുതിച്ചുയരുകയും പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്തു. ഇറാനിലും ലബനനിലുമായി ആയിരക്കണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ തങ്ങളുടെ വ്യോമാക്രമണങ്ങൾ തെഹ്‌റാനിലും ലബനനിലും ശക്തമാക്കിയിരിക്കുകയാണ്. ഇറാൻ തരിച്ചടിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാൽ മേഖല അതീവ ജാഗ്രതയിലാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
പശ്ചിമേഷ്യൻ യുദ്ധം: ഇറാൻ സുരക്ഷാ തലവൻ അലി ലാറിജാനിയെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം
Next Article
advertisement
ഉമ്മൻ ചാണ്ടിയുടെ മരുമകൻ അടക്കം 4 സ്ഥാനാർത്ഥികളെക്കൂടി ട്വന്റി 20 പ്രഖ്യാപിച്ചു
ഉമ്മൻ ചാണ്ടിയുടെ മരുമകൻ അടക്കം 4 സ്ഥാനാർത്ഥികളെക്കൂടി ട്വന്റി 20 പ്രഖ്യാപിച്ചു
  • ട്വന്റി20 പാര്‍ട്ടി തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ നാല് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

  • ഉമ്മന്‍ ചാണ്ടിയുടെ മരുമകൻ ഡോ. വര്‍ഗീസ് ജോര്‍ജ് കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാകുന്നു

  • എട്ട് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതായി പ്രസിഡന്റ് സാബു എം ജേക്കബ് അറിയിച്ചു

View All
advertisement