നെതന്യാഹുവിന് തിരിച്ചടി; വെടിനിർത്തലിന് പിന്നാലെ ഇസ്രായേൽ സുരക്ഷാമന്ത്രി രാജിവെച്ചു
- Published by:ASHLI
- news18-malayalam
Last Updated:
വെടിനിർത്തൽ കരാർ ഹമാസിന് മുന്നിലുള്ള കീഴടങ്ങലാണെന്ന് ആരോപിച്ചായിരുന്നു രാജി
ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇസ്രയേൽ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻഗ്വിർ രാജിവെച്ചു. ഒട്സ്മ യെഹൂദിത് പാർട്ടി നേതാവായ ഇറ്റാമർ ആണ് രാജിവെച്ചത്. വെടിനിർത്തൽ കരാർ ഹമാസിന് മുന്നിലുള്ള കീഴടങ്ങലാണെന്ന് ആരോപിച്ചായിരുന്നു രാജി. വെടിവനിർത്തൽ കരാർ നിലവിൽ വന്നാൽ താൻ രാജിവയ്ക്കുമെന്ന് ഇറ്റാമർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വെടിനിർത്തൽ കരാർ യുദ്ധത്തിൽ ഇസ്രയേൽ സൈന്യം കൈവരിച്ച നേട്ടങ്ങൾ നിരാകരിക്കുന്നതിന് തുല്യമാണെന്ന് ഒട്സ്മ യെഹൂദിത് പാർട്ടി ഔദ്യോഗിക കുറിപ്പ് പുറത്തുവിട്ടു. അതേസമയം ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കില്ലെന്നും പാർട്ടി വ്യക്തമാക്കി.
ALSO READ: ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; മോചിപ്പിക്കുന്ന 3 ബന്ദികളുടെ വിവരങ്ങൾ ഹമാസ് കൈമാറി
15 മാസം നീണ്ടുനിന്ന യുദ്ധത്തിനാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്. ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഇന്നു മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇസ്രയേലിന് കൈമാറിയതോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. മൂന്നു വനിതകളുടെ പേരുകളാണ് ഹമാസ് കൈമാറിയത്. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേൽ വെടിനിർത്തല് കരാറില് നിന്നും പിന്മാറിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 19, 2025 9:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
നെതന്യാഹുവിന് തിരിച്ചടി; വെടിനിർത്തലിന് പിന്നാലെ ഇസ്രായേൽ സുരക്ഷാമന്ത്രി രാജിവെച്ചു