ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; മോചിപ്പിക്കുന്ന 3 ബന്ദികളുടെ വിവരങ്ങൾ ​ഹമാസ് കൈമാറി

Last Updated:

മൂന്നു വനിതകളുടെ പേരുകളാണ് ഹമാസ് കൈമാറിയത്

News18
News18
15 മാസം പിന്നിട്ട യുദ്ധത്തിന് വിരാമം. ​ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഇന്നു മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇസ്രയേലിന് കൈമാറിയതോടെയാണ് വെടിനിർത്തൽ‌ പ്രാബല്യത്തിൽ വന്നത്. മൂന്നു വനിതകളുടെ പേരുകളാണ് ഹമാസ് കൈമാറിയത്. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേൽ വെടിനിർത്തല്‌ കരാറില്‌ നിന്നും പിന്മാറിയിരുന്നു.
ഞായറാഴ്ച്ച പ്രാദേശികസമയം 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12) വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണു മധ്യസ്ഥരായ ഖത്തർ നേരത്തെ അറിയിച്ചിരുന്നത്. ​പിന്നീട് രണ്ടു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് ഇപ്പോൾ ബന്ദികളുടെ പേരുകൾ മധ്യസ്ഥരായ ഖത്തർ മുഖേന ഹമാസ് കൈമാറിയത്. പിന്നാലെ വെടിനിർത്തൽ പ്രാബല്യത്തിൽ വരികയായിരുന്നു.
മോചിപ്പിക്കുന്നവരുടെ പട്ടിക ഹമാസ് നൽകിയില്ലെന്നും ഹമാസ് അവരുടെ വാക്കുപാലിക്കുന്നതു വരെ വെടിനിർത്തൽ പ്രാബല്യത്തിൽ വരില്ലെന്നുമായിരുന്നു മണിക്കൂറുകൾക്ക് മുന്നേ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് പ്രതികരിച്ചിരുന്നത്. കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടെന്നും കരാർ വ്യവസ്ഥകൾ നടപ്പാകും വരെ ഗാസയിലെ സൈനിക നടപടികൾ തുടരുമെന്നും ഐഡിഎഫ് വ്യക്തമാക്കി. അതേസമയം സാങ്കേതിക പ്രശ്നം കാരണമാണു പട്ടിക കൈമാറാൻ വൈകിയതെന്നാണു ഹമാസിന്റെ പ്രതികരണം. പിന്നാലെ‌യാണ് മൂന്നു വനിതകളുടെ പേരുകൾ ഹമാസ് കൈമാറിയത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു; മോചിപ്പിക്കുന്ന 3 ബന്ദികളുടെ വിവരങ്ങൾ ​ഹമാസ് കൈമാറി
Next Article
advertisement
Horoscope Dec 28 | ബന്ധങ്ങളിൽ ഉത്കണ്ഠ അനുഭവപ്പെടും; പങ്കാളിയുടെ പിന്തുണ ലഭിക്കും: ഇന്നത്തെ രാശിഫലം
Horoscope Dec 28 | ബന്ധങ്ങളിൽ ഉത്കണ്ഠ അനുഭവപ്പെടും; പങ്കാളിയുടെ പിന്തുണ ലഭിക്കും: ഇന്നത്തെ രാശിഫലം
  • പല രാശിക്കാർക്കും ബന്ധങ്ങളിൽ ഉത്കണ്ഠയും പിന്തുണയും അനുഭവപ്പെടും

  • പോസിറ്റീവ് മനോഭാവം, തുറന്ന ആശയവിനിമയം, ക്ഷമ

  • വ്യക്തിപരമായ വളർച്ചക്കും ബന്ധങ്ങളിൽ ഐക്യത്തിനും അവസരങ്ങളുണ്ട്

View All
advertisement