ലണ്ടനിലെ പൊതുസ്ഥലത്ത് മൂത്രമൊഴിക്കാൻ ഇനിയൊന്നു പേടിക്കും; ചുവരുകളിൽ സ്പ്ലാഷ് ബാക്ക് പെയിന്റ് പരീക്ഷിച്ച് അധികൃതർ
- Published by:Vishnupriya S
- news18-malayalam
Last Updated:
'ഇത് മൂത്രമൊഴിക്കാനുള്ള സ്ഥലമല്ല' എന്നെഴുതിയ ബോർഡുകളും സ്ഥാപിക്കുന്നുണ്ട്
പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന പ്രശ്നത്തിന് പുതിയ പരിഹാരം പരീക്ഷിച്ച് ലണ്ടനിലെ സോഹോ നഗരം. പ്രദേശത്തെ ചുവരുകളിൽ അധികൃതർ ‘ആന്റി-പീ പെയിന്റ്’ (anti-pee paint) അടിച്ചു വരികയാണ് അധികൃതർ അറിയിച്ചു. ഈ പെയിന്റടിക്കുന്ന സ്ഥലങ്ങളിൽ മൂത്രമൊഴിക്കാൻ പാടില്ല എന്ന കർശന നിർദേശവും ഉണ്ട്. സോഹോ നഗരത്തിലെ പന്ത്രണ്ടോളം സ്ഥലങ്ങളിലുള്ള ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ, തിയേറ്ററുകൾ, മറ്റ് വിനോദ വേദികൾ, താമസസ്ഥലങ്ങൾ എന്നിവക്കു സമീപമുള്ള ചുവരുകളിലെല്ലാം ഈ പ്രത്യേക പെയിന്റ് അടിച്ചിട്ടുണ്ട്.
ഇതൊരു വെറും പെയിന്റല്ല. ഇതൊരു വാട്ടർ റിപ്പല്ലന്റ് സ്പ്രേ പെയിന്റ് ആണ്. ഈ ചുവരുകളിൽ മൂത്രമൊഴിച്ചാൽ അത് തിരികെ ദേഹത്തു തെറിക്കും എന്നർത്ഥം. നിയമം ലംഘിച്ച്, എന്നാൽ ഇതൊന്നു പരീക്ഷിക്കാം എന്ന് വിചാരിക്കുന്നവർക്ക് കർശനമായ ശിക്ഷ ലഭിക്കും. ഏകദേശം 3,000 ത്തോളം സോഹോ നിവാസികളിൽ നിന്നും തൊഴിലാളികളിൽ നിന്നും ബിസിനസ് ഉടമകളിൽ നിന്നുമുള്ള പരാതികളെ തുടർന്നാണ് അധികൃതർ ഇത്തരമൊരു പരീക്ഷണം നടത്തുന്നത്.
advertisement
പെയിന്റ് സ്പ്രേ ചെയ്ത സ്ഥലങ്ങളിൽ അത് സൂചിപ്പിക്കുന്ന ബോർഡുകളും സ്ഥാപിക്കുന്നുണ്ട്. ‘ഇത് മൂത്രമൊഴിക്കാനുള്ള സ്ഥലമല്ല’ എന്നും ബോർഡിൽ എഴുതിയിട്ടുണ്ട്. ”പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നത് അത്ര നല്ല കാര്യമല്ല. ഇവിടുത്തെ താമസക്കാർ വളരെ അസ്വസ്ഥരാണ്. അവർ രാവിലെ അവരുടെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ മൂത്രത്തിന്റെ ദുർഗന്ധം ആണ് അനുഭവപ്പെടുന്നത്”, കൗൺസിലർ ഐസ ലെസ് പറഞ്ഞു.
പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നതിന് കൂടുതൽ പിഴ ചുമത്താനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട് എന്ന് ലെസ് അറിയിച്ചു. പൊതുസ്ഥലത്തെ മൂത്രമൊഴിക്കൽ ലോകമെമ്പാടുമുള്ള പല നഗരങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നം ആണെങ്കിലും സോഹോയിൽ ഇതൽപം കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിടെ മദ്യം വിൽക്കാൻ ലൈസൻസുള്ള 400-ലധികം സ്ഥലങ്ങളുണ്ട്. അവയിൽ നാലിലൊന്ന് സ്ഥലങ്ങളും രാത്രി വൈകിയും പ്രവർത്തിക്കുന്നവയാണ്.
advertisement
മദ്യലഹരിയിൽ പലരും ഇവിടുത്തെ പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കാറുണ്ടെന്ന് ഇവിടുത്തെ താമസക്കാരനായ ടിം ലോർഡ് പറയുന്നു. ഇവിടെ പൊതു ശുചിമുറികൾ കുറവാണെന്നും ഇദ്ദേഹം പറയുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് പ്രദേശത്ത് അവശേഷിച്ചിരുന്നു പൊതു ടോയ്‌ലറ്റുകലും അടച്ചു. ഇതുവരെ ഇത് വീണ്ടും തുറന്നിട്ടില്ലെന്നും ടിം ലോർഡ് പറയുന്നു. ‘
‘രാത്രി മുഴുവൻ, ആയിരക്കണക്കിന് ആളുകൾളാണ് മദ്യപിക്കുന്നത്. ടോയ്‌ലറ്റുകൾ അടച്ചു പൂട്ടിയതും പ്രശ്നം ഗുരുതരമാക്കി”, ലോർഡ് കൂട്ടിച്ചേർത്തു. ”ഈ സ്ലാഷ് ബാക്ക് പെയിന്റ് ഉദ്ദേശിച്ചതു പോലുള്ള ഫലം കണ്ടാൽ, ദുർഗന്ധ പ്രശ്ന കുറയുമെന്നാണ് കരുതുന്നത്. ഇത്തരം നീക്കങ്ങൾ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഇത് വിജയിക്കും എന്നു തന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നു”, ലോർഡ് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 23, 2023 5:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ലണ്ടനിലെ പൊതുസ്ഥലത്ത് മൂത്രമൊഴിക്കാൻ ഇനിയൊന്നു പേടിക്കും; ചുവരുകളിൽ സ്പ്ലാഷ് ബാക്ക് പെയിന്റ് പരീക്ഷിച്ച് അധികൃതർ