advertisement

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച്‌ ചെയ്യാൻ പ്രതിപക്ഷ നീക്കം

Last Updated:

ഇതേച്ചൊല്ലി ഇന്നലെ പാർലമെന്റില്‍ വലിയ ബഹളവുമുണ്ടായി. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

ചൈന അനുകൂലിയായ മാലദ്വീപ്‌ പ്രസിഡന്റ്‌ മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്‌മെന്റ്‌ നടപടികള്‍ ആരംഭിക്കാൻ പ്രതിപക്ഷം. പാർലമെന്റിൽ ഭൂരിപക്ഷമുള്ള പ്രധാന പ്രതിപക്ഷ പാർട്ടിയായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എം.ഡി.പി) ഇതിനായി ഒപ്പ് ശേഖരണം തുടങ്ങിയതായും റിപ്പോർട്ട് ഉണ്ട്. ചൈനീസ് ചാരക്കപ്പലിന് മാലിദ്വീപിൽ നങ്കൂരമിടാൻ മുയിസു സർക്കാർ അനുമതി നൽകിയതിനെത്തുടർന്നാണ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേച്ചൊല്ലി ഇന്നലെ പാർലമെന്റില്‍ വലിയ ബഹളവുമുണ്ടായി. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
പുതുതായി അധികാരമേറ്റ മുഹമ്മദ് മുയിസു സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വോട്ടെടുപ്പ് ഞായറാഴ്ച ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ സർക്കാർ എംപിമാരായ പിപിഎം, പിഎൻസി പ്രതിപക്ഷ പാർട്ടി അംഗങ്ങൾ നടപടിക്രമങ്ങൾ തടസ്സപ്പെടുത്തിയതോടെ പാർലമെന്റിൽ കയ്യേറ്റം ഉണ്ടാവുകയായിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രസിഡൻ്റ് മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകളിൽ കടുത്ത വിമർശനങ്ങളാണ് മാലിദ്വീപിൽ ഉയർന്നുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ അധിക്ഷേപിച്ച്‌ മാലിദ്വീപ് മന്ത്രിമാർ വിവാദ പരാമർശം നടത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം ആരംഭിച്ചത്.
advertisement
ഇതിന് പിന്നാലെ രൂക്ഷമായ പരാമർശം നടത്തിയ മൂന്ന് മന്ത്രിമാരെ പുറത്താക്കുകയും ചെയ്തിരുന്നു. 80-ഓളം ഇന്ത്യൻ സൈനികരുടെ സാന്നിധ്യം ദ്വീപ് രാഷ്ട്രത്തിന് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, മാർച്ച് പകുതിയോടെ ഇന്ത്യൻ സൈനികർ മാലദ്വീപ് വിട്ടുപോകണമെന്ന് മുയിസു അന്ത്യശാസനവും നൽകിയിരുന്നു. അതേസമയം പരമ്പരാഗതമായി ഇന്ത്യയെ അടുത്ത സുഹൃത്തും സഖ്യകക്ഷിയുമായി നിലനിർത്തിയിരുന്ന മാലദ്വീപിന്റെ പെട്ടെന്നുള്ള നയം മാറ്റമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
advertisement
തുടർന്ന് ഈ നയമാറ്റം രാജ്യത്തിന്റെ ദീർഘകാല വികസനത്തിന് അങ്ങേയറ്റം ഹാനികരം ആകുമെന്നും പ്രതിപക്ഷത്തിന്റെ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തിൻ്റെ ഏറ്റവും ദീർഘകാല സഖ്യകക്ഷിയായ ഇന്ത്യയെ അകറ്റുന്നത് മാലദ്വീപിന് തിരിച്ചടി ആകുമെന്നും പ്രതിപക്ഷം പറഞ്ഞു. "ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിരതയും സുരക്ഷയും മാലദ്വീപിന്റെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ്" എന്നും പ്രതിപക്ഷ പാർട്ടികൾ കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച്‌ ചെയ്യാൻ പ്രതിപക്ഷ നീക്കം
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement