വീട്ടിൽ ഭാര്യയില്‍ നിന്ന് രക്ഷപ്പെടാന്‍ ബാങ്ക് കൊള്ളയടിച്ചയാള്‍ക്ക് ശിക്ഷ വീട്ടുതടങ്കൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ആറ് മാസം വീട്ടുതടങ്കലിനാണ് കോടതി ശിക്ഷിച്ചത്
ഇതൊരു പഴയ കഥയാണ്.ഭാര്യയില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ബാങ്ക് കൊള്ളയടിച്ചയാള്‍ക്ക് ശിക്ഷയായി ലഭിച്ചത് വീട്ടുതടങ്കല്‍. 2016 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമേരിക്കയിലെ കാന്‍സാസ് സ്വദേശിയായ ലോറന്‍സ് ജോണ്‍ റിപ്പിളാണ് ഭാര്യയില്‍ നിന്ന് രക്ഷപ്പെടുന്നതിന് ബാങ്ക് കൊള്ളയടിച്ചത്. പിടിക്കപ്പെട്ടാല്‍ വീട്ടില്‍ നിന്ന് മാറി ജയിലില്‍ കഴിയാമെന്നാണ് ഇയാള്‍ കണക്കുകൂട്ടിയിരുന്നത്. കൃത്യത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് ആറ് മാസം വീട്ടുതടങ്കല്‍ ശിക്ഷയായി നല്‍കിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2017 ജനുവരിയില്‍ ലോറന്‍സ് കുറ്റസമ്മതം നടത്തി. തനിക്ക് ഒരു ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ഇത് തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടെന്നും ലോറന്‍സ് പറഞ്ഞു.
അതേസമയം, ലോറന്‍സ് നിയമമനുസരിച്ച് ജീവിക്കുന്നയാളാണെന്നും ഭാര്യയുമായി നല്ല ബന്ധത്തിലാണെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. നാല് മക്കളുടെ രണ്ടാനച്ഛനാണ് ലോറന്‍സെന്നും അഭിഭാഷകന്‍ പറഞ്ഞു.
കസാന്‍സ് സിറ്റിയിലെ ഒരു ബാങ്കിലാണ് ലോറന്‍സ് കവര്‍ച്ച നടത്തിയത്. ബാങ്ക് ജീവനക്കാരനോട് ഇയാള്‍ പണം ആവശ്യപ്പെടുകയും തന്റെ കൈയ്യില്‍ തോക്ക് ഉണ്ടെന്ന് കുറിപ്പ് എഴുതി അറിയിക്കുകയും ചെയ്തു. 2924 ഡോളര്‍(2.49 ലക്ഷം രൂപ) ഇയാള്‍ ബാങ്കിൽ നിന്ന് കൊള്ളയടിക്കുകയും അതിന് ശേഷം ലോബിയില്‍ പോയി ഇരിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന ഗാര്‍ഡിനോട് അയാള്‍ അന്വേഷിക്കുന്ന ആള്‍ താനാണെന്ന് പറയുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ഇവിടേക്ക് എത്തുകയും ലോറന്‍സിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
advertisement
ലോറന്‍സ് മുമ്പ് തന്റെ ഭാരയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി ഒരു എഫ്ബിഐ ഏജന്റ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഭാര്യയുടെ മുന്നില്‍വെച്ചാണ് ബാങ്കില്‍ നല്‍കിയ കുറിപ്പ് എഴുതിയതെന്നും വീട്ടില്‍ ഇരിക്കുന്നതിനേക്കാള്‍ ജയിലില്‍ കിടക്കാനാണ് ഇഷ്ടമെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായും ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 29, 2025 9:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
വീട്ടിൽ ഭാര്യയില്‍ നിന്ന് രക്ഷപ്പെടാന്‍ ബാങ്ക് കൊള്ളയടിച്ചയാള്‍ക്ക് ശിക്ഷ വീട്ടുതടങ്കൽ