ലോകകപ്പിലെ ഇറാന്റെ തോൽവി ആഘോഷിച്ച യുവാവിനെ ഇറാൻ സുരക്ഷാ സേന വെടിവെച്ചു കൊലപ്പെടുത്തി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വാഹനത്തിന്റെ ഹോൺമുഴക്കി ആഘോഷപരിപാടികളിൽ പങ്കെടുത്ത യുവാവിനെ തലയ്ക്ക് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു
ഖത്തർ ലോകകപ്പിൽ ഇറാൻ യുഎസിനോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ പടക്കം പൊട്ടിച്ചും തെരുവുകളിൽ നൃത്തം ചെയ്തും ഇറാന്‍ ജനതയുടെ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഈ ആഘോഷപരിപാടിക്കിടെ ഇറാൻ സുരക്ഷാ സേന ഒരു യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയിരിക്കുകയാണ്.
മെഹ്‌റാൻ സമക്(27) എന്ന യുവാവിനെയാണ് സുിരക്ഷാ സേന തലയ്ക്ക് വെടിവെച്ചു കൊലപ്പെടുത്തിയത്. വാഹനത്തിന്റെ ഹോൺമുഴക്കി ആഘോഷപരിപാടികളിൽ പങ്കെടുത്ത മെഹ്റാനെ സൈന്യം ആസൂത്രിതമായാണ് കൊലപ്പെടുത്തിയെന്നാരോപിച്ച് സന്നദ്ധസംഘടന രംഗത്തെത്തി.
കുർദിസ്ഥാനിലും മാരിവാനിലും കെർമാൻഷാ പ്രവിശ്യയിലെ പാവേയിലും സർപോൾ-ഇ സഹാബിലുമെല്ലാം ആളുകള്‍ പടക്കം പൊട്ടിച്ചും വാഹനങ്ങളുടെ ഹോൺ മുഴക്കിയും രാജ്യത്തിന്റെ പരാജയം ആഘോഷമാക്കിയിരുന്നു. ഇതിനിടെയാണ് യുവാവിനെ വെടിവെച്ചകൊലപ്പെടുത്തിയത്.ഇറാൻ സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ടീമിന്റെ പുറത്താകൽ ആഘോഷമാക്കിയത്.
advertisement
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) സെപ്റ്റംബർ 16ന് മരിച്ചതിന് പിന്നാലെ ഇറാനില്‍ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്.ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അമേരിക്കയോടുള്ള രാജ്യത്തിന്‍റെ കളിക്കളത്തിലെ തോല്‍വിയെ പോലും ഇറാനികള്‍ ആഘോഷമാക്കിയത്. പ്രതിഷേധത്തിന് ഐകൃദാർഢ്യം പ്രഖ്യാപിച്ച് ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിൽ ദേശീയഗാനം ആലപിക്കാതെ ഇറാൻ വിട്ടുനനിന്നിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 01, 2022 6:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ലോകകപ്പിലെ ഇറാന്റെ തോൽവി ആഘോഷിച്ച യുവാവിനെ ഇറാൻ സുരക്ഷാ സേന വെടിവെച്ചു കൊലപ്പെടുത്തി










