ലോകകപ്പിൽ ഇറാൻ ടീം പുറത്തായത് ഇറാൻ ജനത ആഘോഷിച്ചത് പടക്കം പൊട്ടിച്ച്; വൈറൽ വീഡിയോ

Last Updated:

ഇറാൻ സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ടീമിന്റെ പുറത്താകൽ ആഘോഷമാക്കിയത്.

ടെഹ്റാൻ: ഖത്തർ‌ ലോകകപ്പിൽ ഇറാൻ പുറത്തായതിന് പിന്നാലെ തോൽവി ആഘോഷമാക്കി ഇറാൻ ജനത. തെരുവിൽ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ഇറാൻ ജനത സ്വന്തം രാജ്യത്തിന്റെ പരാജയത്തെ ആഘോഷമാക്കി മാറ്റിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കുർദിസ്ഥാനിലും മാരിവാനിലും കെർമാൻഷാ പ്രവിശ്യയിലെ പാവേയിലും സർപോൾ-ഇ സഹാബിലുമെല്ലാം ആളുകള്‍ പടക്കം പൊട്ടിച്ചും വാഹനങ്ങളുടെ ഹോൺ മുഴക്കിയും രാജ്യത്തിന്റെ പരാജയം ആഘോഷമാക്കിയത്. ഇറാൻ സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ടീമിന്റെ പുറത്താകൽ ആഘോഷമാക്കിയത്.
advertisement
advertisement
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കു‍ർദ് യുവതി മഹ്സ അമിനി (22) സെപ്റ്റംബർ 16ന് മരിച്ചതിന് പിന്നാലെ ഇറാനില്‍ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പ്രതിഷേധത്തിന് ഐകൃദാർ‌ഢ്യം പ്രഖ്യാപിച്ച് ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിൽ‌ ദേശീയഗാനം ആലപിക്കാതെ ഇറാൻ വിട്ടുനനിന്നിരുന്നു.
advertisement
advertisement
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അമേരിക്കയോടുള്ള രാജ്യത്തിന്‍റെ കളിക്കളത്തിലെ തോല്‍വിയെ പോലും ഇറാനികള്‍ ആഘോഷമാക്കി മാറ്റുന്നതും. ഇറാൻ ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകൻ അമീർ എബ്‌തേഹാജിയുടെ ട്വീറ്റ് ‘അവര്‍ അകത്തും പുറത്തും തോറ്റു’ എന്നായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോകകപ്പിൽ ഇറാൻ ടീം പുറത്തായത് ഇറാൻ ജനത ആഘോഷിച്ചത് പടക്കം പൊട്ടിച്ച്; വൈറൽ വീഡിയോ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement