ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുൻപ് ദേശീയ ഗാനം ആലപിക്കാതെ ഇറാൻ ടീം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ

Last Updated:

ടീം അംഗങ്ങൾ എല്ലാവരും ചേ‍ർന്ന് ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്ന് ഇറാൻ നായകൻ

(AP Photo/Pavel Golovkin)
(AP Photo/Pavel Golovkin)
ഖത്തർ: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് മുൻപായി ദേശീയഗാനം ആലപിക്കാൻ വിസമ്മതിച്ച് ഇറാൻ ടീം അംഗങ്ങൾ. തിങ്കളാഴ്ച തങ്ങളുടെ ആദ്യമത്സരത്തിനായി ഇറങ്ങിയതാണ് ഇറാൻ. രാജ്യത്ത് സർക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് കളിക്കാർ ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിന്നത്. ടീം അംഗങ്ങൾ എല്ലാവരും ചേ‍ർന്ന് ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്ന് ഇറാൻ നായകൻ അലിരേസ ജഹാൻബക്ഷ് വ്യക്തമാക്കി.
ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളോട് ഐകദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് കളിക്കാർ. ഇതിന്റെ ഭാഗമായാണ് ദേശീയഗാനം ആലപിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മത്സരം തുടങ്ങുന്നതിന് മുമ്പ് ദോഹയിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇറാന്റെ ദേശീയഗാനം ഇട്ടിരുന്നു. ഇതിനോട് യാതൊരുവിധ അനുകൂല നിലപാടും കാണിക്കാതെ ആലപിക്കാതെ നിൽക്കുകയാണ് ടീം അംഗങ്ങൾ ചെയ്തത്.
advertisement
22 കാരിയായ മഹ്‌സ അമിനി സ‍ർക്കാരിന്റെ സദാചാര പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന് ശേഷമാണ് ഇറാനിലുടനീളം പ്രതിഷേധം ആളിക്കത്താൻ തുടങ്ങിയത്. സെപ്തംബ‍ർ 16നാണ് സംഭവം. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മഹ്‌സ അമിനിയെ കസ്റ്റഡിയിലെടുത്തത്. മൂന്ന് ദിവസത്തിന് ശേഷം അവ‍ർ കൊല്ലപ്പെടുകയായിരുന്നു. ഇസ്ലാമിക നിയമം ലംഘിച്ചുവെന്നാണ് അവർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. അമിനിയുടെ മരണത്തിന് ശേഷം രാജ്യത്താകെ പ്രതിഷേധങ്ങളുണ്ടായി. ലോകത്തിന്റെ പല കോണുകളിൽ നിന്ന് ഐകദാ‍ർഢ്യവും ഉണ്ടായി.
advertisement
ഇത് ആദ്യമായല്ല ഇറാന്റെ കായികതാരങ്ങൾ സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾക്ക് ഐകദാർഢ്യം പ്രഖ്യാപിക്കുന്നത്. നേരത്തെ തന്നെ ചില അത്ലറ്റുകൾ അന്താരാഷ്ട്ര വേദികളിൽ വിജയം ആഘോഷിക്കവേ അവരുടെ ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ട് നിന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുൻപ് ദേശീയ ഗാനം ആലപിക്കാതെ ഇറാൻ ടീം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement