കാമുകിയെ ഒാൺലൈനിൽ വിൽപ്പനക്ക് വെച്ച് കാമുകൻ; 68 ലക്ഷം വരെ വില പറഞ്ഞ് ആവശ്യക്കാർ
Last Updated:
ലണ്ടൻ: ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഇപ്പോൾ ഒാൺലൈനിൽ ലഭ്യമാണ്. നിത്യോപയോഗ സാധനങ്ങൾ, തുണിത്തരങ്ങൾ മുതൽ ഭക്ഷണ സാധനങ്ങൾ വരെ വാങ്ങാൻ പലരും ഇന്ന് ഒാൺലൈൻ സംവിധനങ്ങൾ പ്രയോജനപ്പെടുത്താറുമുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു വിൽപ്പനക്കാണ് പ്രമുഖ ഓണ്‍ലൈൻ പ്ലാറ്റ്ഫോമായ ഇ-ബേ സാക്ഷ്യം വഹിച്ചത്. ബ്രിട്ടീഷുകാരനായ ഡെയില്‍ ലീക്ക്സ് എന്ന യുവാവ് വിൽപ്പനക്ക് വെച്ചത് തന്റെ സ്വന്തം കാമുകിയെയാണ്. ‘വിൽക്കാനുണ്ട്’ എന്ന അടിക്കുറിപ്പോടെ കാമുകിയുടെ പടം സഹിതം ഇ-ബേയിൽ പരസ്യം നൽകുകയായിരുന്നു.
പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ ഇ-ബേ ഉപയോക്താക്കൾ ഈ കാമുകിക്ക് വിലയിട്ടു തുടങ്ങുകയും ചെയ്തു. വില പറഞ്ഞ് അവസാനം 68 ലക്ഷം രുപ വരെ എത്തി. എന്നാൽ വെബ്സൈറ്റിന്റെ നയങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി അധികൃതർ തന്നെ അപ്പോഴേക്കും പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാൽ വെറുതെ ഒരു തമാശക്കാണ് പരസ്യം നൽകിയതെന്നാണ് കാമുകനായ ഡെയില്‍ ലീക്ക്സിന്റെ വിശദീകരണം. മാത്രമല്ല താൻ നൽകിയ പരസ്യം വെറും തമാശയായി മാത്രമേ കാമുകി കരുതിയിട്ടുള്ളൂവെന്നും അതിൽ കാമുകി കെല്ലി ഗ്രീവ്സിന് വിഷമമില്ലെന്നും കാമുകന്‍ പറഞ്ഞു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 12, 2018 5:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
കാമുകിയെ ഒാൺലൈനിൽ വിൽപ്പനക്ക് വെച്ച് കാമുകൻ; 68 ലക്ഷം വരെ വില പറഞ്ഞ് ആവശ്യക്കാർ


