ബാങ്ക് ഉദ്യോഗസ്ഥനില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ആസ്തിയെത്ര?

Last Updated:

ഗോള്‍ഡ്മാന്‍ സാക്‌സില്‍ 13 വര്‍ഷത്തെ സേവനത്തോടെയാണ് ധനകാര്യമേഖലയിലെ അദ്ദേഹത്തിന്റെ കരിയര്‍ ആരംഭിച്ചത്

മാര്‍ക്ക് കാര്‍ണി
മാര്‍ക്ക് കാര്‍ണി
ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി മാര്‍ക്ക് കാര്‍ണി കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. മുന്‍ ബാങ്കുദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ സമ്പത്തും ആസ്തിയും എത്രയെന്ന് നോക്കാം. 2025ലെ കണക്ക് അനുസരിച്ച് 6.97 മില്ല്യണ്‍ ഡോളറാണ് (ഏകദേശം 6086.92 കോടി രൂപ) കാര്‍ണിയുടെ ആസ്തിയെന്ന് പിയറി പെയിലീവ്രെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫോര്‍ട്ട്‌സ്മിത്ത് സ്വദേശിയായ കാര്‍ണി ബ്രൂക്ക്ഫീല്‍ഡ് അസ്റ്റ് മാനേജ്‌മെന്റിലെ പദവിയും ബ്ലൂബെര്‍ഡ് എല്‍പിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്.
ഗോള്‍ഡ്മാന്‍ സാക്‌സില്‍ 13 വര്‍ഷത്തെ സേവനത്തോടെയാണ് ധനകാര്യമേഖലയിലെ അദ്ദേഹത്തിന്റെ കരിയര്‍ ആരംഭിച്ചത്. ഓക്‌സ്‌ഫോഡില്‍ നിന്ന് പിഎച്ച്ഡി എടുത്ത അദ്ദേഹം പിന്നാലെ ഗോള്‍ഡ്മാന്‍ സാക്‌സില്‍ ചേരുകയായിരുന്നു. നിക്ഷേപ ബാങ്കിംഗ് ഭീമന്റെ ബോസ്റ്റണ്‍, ലണ്ടന്‍, ന്യൂയോര്‍ക്ക്, ടോക്യോ, ടൊറോന്റോ എന്നിവടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ സുപ്രധാന പദവികളില്‍ 59കാരനായ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഇതിനെ അദ്ദേഹം പിന്നീട് 'ഒരു ഭാഗ്യ'മായും വിശേഷിപ്പിച്ചിട്ടുണ്ട്. ഇക്കാലയളവിലാണ് അദ്ദേഹത്തിന്റെ സമ്പത്തിൽ ഗണ്യമായ വർധനവുണ്ടായത്.
1998ലെ റഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയെയും 2008ലെ ആഗോള സാമ്പത്തിക മാന്ദ്യവുമുള്‍പ്പെടെയുള്ള സങ്കീര്‍ണമായ സാമ്പത്തിക വെല്ലുവിളികളെ അദ്ദേഹം മറികടന്നു. ''ഞാന്‍ ഗോള്‍ഡ്മാന്‍ സാക്‌സില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അത് ആഗോള ധനകാര്യമേഖലയിലെ ഏറ്റവും വിഷലിപ്തമായ ബ്രാന്‍ഡ് ആയിരുന്നില്ല, മറിച്ച് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ധനകാര്യസ്ഥാപനമായിരുന്നുവെന്ന്'' കാര്‍ണി ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
advertisement
പിന്നീട് നിക്ഷേപ ബാങ്കിംഗില്‍ നിന്ന് സെന്‍ട്രല്‍ ബാങ്കിംഗിലേക്ക് ചേക്കേറിയ അദ്ദേഹം ബാങ്ക് ഓഫ് കാനഡയുടെ ഗവര്‍ണറായി. ഇതിന് ശേഷം 2013ല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ചുമതലയേറ്റെടുത്തു. 2007ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തപ്പോള്‍ കാനഡയെ അത് ബാധിക്കാതെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. പ്രതിസന്ധിക്ക് മുമ്പുള്ള ജിഡിപി നിലവാരം വീണ്ടെടുക്കുന്ന ആദ്യ ജി 7 രാജ്യമായി കാനഡ മാറി.
ബാങ്കിംഗ് രംഗത്തെ കാര്‍ണിയുടെ വൈദഗ്ധ്യം കണക്കിലെടുത്ത് 2012ല്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഓഫ് ദി ഇയര്‍ പദവി നേടിക്കൊടുത്തു. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സാമ്പത്തിക വിദഗ്ധരിലൊരാളെന്ന അദ്ദേഹത്തിന്റെ പ്രശംസ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ പദവി.
advertisement
Summary: Net worth of Canadian Prime Minister Mark Carney a banker turned Prime Minister
മലയാളം വാർത്തകൾ/ വാർത്ത/World/
ബാങ്ക് ഉദ്യോഗസ്ഥനില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്; കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ആസ്തിയെത്ര?
Next Article
advertisement
'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു
'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു
  • റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിച്ചു.

  • യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് ജൂലൈ 31നാണ് കേസെടുത്തത്.

  • വേടന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രം, 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു.

View All
advertisement