നൊബേൽ സമാധാന പുരസ്കാരം എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്
Last Updated:
എറിത്രിയയുമായി സമാധാന കരാർ ഉണ്ടാക്കിയതിനാണ് പുരസ്കാരം
സ്റ്റോക്ഹോം: സമാധാനത്തിനുള്ള 2019 ലെ നൊബേല്‍ പുരസ്‌കാരം ഏതോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. എറിത്രിയയുമായി സമാധാന കരാർ ഉണ്ടാക്കിയതിനാണ് പുരസ്കാരം. രണ്ട് ദശകത്തിലേറെ സംഘർഷത്തിലായിരുന്ന എതോപ്യയ്ക്കും എറിത്രിയയ്ക്കുമിടയിൽ അബി അഹമ്മദ് അലി മുൻകൈയെടുത്താണ് സമാധാന ചർച്ചകൾ നടന്നത്. എമ്പതിനായിരത്തിലധികം പേർ കൊല്ലപ്പെട്ട ആഭ്യന്തര യുദ്ധത്തിനു ശേഷമായിരുന്നു സമാധാന കരാർ.
സ്വീഡന്‍ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബെര്‍ഗ് അവാര്‍ഡിന് പരിഗണിച്ചവരുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും അബി അഹമ്മദിനെയാണ് ഒടുവില്‍ തെരഞ്ഞെടുത്തത്.
ഒരൊറ്റയാളുടെ പ്രവൃത്തിയിലൂടെ മാത്രമല്ല സമാധാനം രൂപപ്പെടുന്നത്. അബി അഹമ്മദ് അലി സമാധാനത്തിനായുള്ള തന്റെ ഹസ്തം നീട്ടിയപ്പോള്‍ എറിത്രിയന്‍ പ്രസിഡന്റ് അത് ഇരും കയ്യും നീട്ടി സ്വീകരിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം കൊണ്ടുവരാന്‍ പ്രയത്‌നിച്ചു എന്നാണ് നൊബേല്‍ സമിതി വിധിനിര്‍ണയത്തെ വിലയിരുത്തിയത്.
advertisement
എത്യോപ്യയിലെയും എറിത്രിയയിലെയും ജനങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവരാന്‍ ഈ പുരസ്‌കാരത്തിലൂടെ കഴിയുമെന്ന ആത്മവിശ്വാസവും നൊബേല്‍ സമാധാന പുരസ്‌കാര സമിതി പങ്കുവെച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2019 3:33 PM IST