എച്ച്-1ബി വിസയ്ക്ക് ചെലവേറുമ്പോള്‍ ബദലായി വരുന്നു O-1 വിസ

Last Updated:

എച്ച്-1 ബി വിസയ്ക്ക് ചെലവേയറിയതോടെ ഒ-1 വിസയിലേക്ക് ശ്രദ്ധതിരിക്കുകയാണ് കമ്പനികളും പ്രൊഫഷണലുകളും. തങ്ങളുടെ മേഖലകളില്‍ ഉയര്‍ന്ന നിലയില്‍ അംഗീകരിക്കപ്പെട്ട വ്യക്തികള്‍ക്കായുള്ള വിസയാണ് ഒ-1 വിസ. കര്‍ശനമായി പരിമിതപ്പെടുത്തിയിട്ടുള്ള വിസയാണിത്

(Representative image: Getty)
(Representative image: Getty)
പുതിയ എച്ച്-1ബി വിസകള്‍ക്ക് 1,00,000 ഡോളര്‍ (ഏകദേശം 88 ലക്ഷം രൂപയിലധികം) ഫീസ് ചുമത്താനുള്ള യുഎസ്  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളെയും കമ്പനികളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. പുതുതായി എച്ച്-1ബി വിസയ്ക്ക് അപേക്ഷിക്കുന്നവരെ മാത്രമേ ഉയര്‍ന്ന ഫീസ് ബാധിക്കുകയുള്ളൂവെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയെങ്കിലും ഇത് വലിയ അനിശ്ചിതത്വത്തിനും ഉത്കണ്ഠയ്ക്കും കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് സാങ്കേതിക, വിദ്യാഭ്യാസ മേഖലകളില്‍.
എച്ച്-1 ബി വിസയ്ക്ക് ചെലവേയറിയതോടെ ഒ-1 വിസയിലേക്ക് ശ്രദ്ധതിരിക്കുകയാണ് കമ്പനികളും പ്രൊഫഷണലുകളും. തങ്ങളുടെ മേഖലകളില്‍ ഉയര്‍ന്ന നിലയില്‍ അംഗീകരിക്കപ്പെട്ട വ്യക്തികള്‍ക്കായുള്ള വിസയാണ് ഒ-1 വിസ. കര്‍ശനമായി പരിമിതപ്പെടുത്തിയിട്ടുള്ള വിസയാണിത്.
ലോട്ടറി അടിസ്ഥാനമാക്കിയിട്ടുള്ളതും ഇപ്പോള്‍ വളരെ ചെലവേറിയതായ എച്ച്-1ബി വിസ പ്രോഗ്രാമില്‍ നിന്നും വ്യത്യസ്തമായി ഒ-1 വിസ നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ബദല്‍ വാഗ്ദാനം ചെയ്യുന്നു.
ഒ-1 വിസയുടെ പ്രധാന സവിശേഷതകള്‍
അസാധാരണ വൈദഗ്ദ്ധ്യമുള്ള ആളുകള്‍ക്കായാണ് ഒ-1 വിസ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതായത് ഗുണഭോക്താവ് അവരുടെ മേഖലയില്‍ കാര്യമായ അംഗീകാരം നേടിയിട്ടുള്ള ആളായിരിക്കും. ഈ വിസ രണ്ട് തരത്തിലാണ് വരുന്നത്.
advertisement
ശാസ്ത്രം, വിദ്യാഭ്യാസം, ബിസിനസ് അല്ലെങ്കില്‍ അത്‌ലറ്റിക്‌സ് എന്നീ വിഭാഗങ്ങളിലായി ഒ-1എ വിസയാണ് നല്‍കുന്നത്.
കലയിലോ സിനിമാ രംഗത്തോ ടെലിവിഷനിലോ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് ഒ-1ബി വിസ നല്‍കും.
തുടക്കത്തില്‍ മൂന്ന് വര്‍ഷം വരെയാണ് ഈ വിസ അനുവദിക്കുക. ഒരു വര്‍ഷത്തെ വര്‍ദ്ധനവോടെ ഇത് നീട്ടാനും കഴിയും. എച്ച്-1ബി വിസയില്‍ നിന്ന് വ്യത്യസ്തമായി ലോട്ടറിയോ വാര്‍ഷിക പരിധിയോ ഇല്ല. വിസ അംഗീകാര നിരക്ക് ഏകദേശം 93 ശതമാനം ആണ്. യോഗ്യതയുള്ള പ്രൊഫഷണലുകള്‍ക്ക് മികച്ച ഒരു ഓപ്ഷനാണ് ഒ-1 വിസ.
advertisement
ഒ-1 വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം
1. നിങ്ങളുടെ യോഗ്യത സ്ഥിരീകരിക്കുക
നിങ്ങളുടെ മേഖലയിലെ അസാധാരണ വൈദഗ്ദ്ധ്യ മാനദണ്ഡം നിങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. അവാര്‍ഡുകള്‍, മീഡിയ കവറേജ് അല്ലെങ്കില്‍ പ്രധാന നേട്ടങ്ങളുടെ തെളിവ് ശേഖരിക്കുക.
2. ഒരു യുഎസ് സ്‌പോണ്‍സര്‍ ആവശ്യമാണ് 
നിങ്ങളുടെ അപേക്ഷ ഫയല്‍ ചെയ്യുന്നതിന് ഒരു യുഎസ് ഏജന്റിനൊപ്പം നിങ്ങള്‍ക്ക് ഒരു യുഎസ് തൊഴിലുടമ, ഏജന്റ് അല്ലെങ്കില്‍ വിദേശ തൊഴിലുടമ ആവശ്യമാണ്. ഒരു ഏജന്റ് വഴി അപേക്ഷിക്കുന്നില്ലെങ്കില്‍ സ്വയം അപേക്ഷ സമര്‍പ്പിക്കാൻ അനുവദിക്കില്ല.
advertisement
3. എല്ലാ രേഖകളും ശേഖരിച്ച് അപേക്ഷ തയ്യാറാക്കുക 
അംഗീകൃത ശുപാര്‍ശ കത്തുകള്‍ തൊഴില്‍ കരാര്‍, അല്ലെങ്കില്‍ വിശദമായ ജോലി ഓഫര്‍ എന്നിവ ആവശ്യമാണ്. നിങ്ങളുടെ അസാധാരണ നേട്ടങ്ങള്‍ കാണിക്കുന്നതിനുള്ള രേഖകളും തെളിവുകളും വേണം.
4. യുഎസ്‌സിഐഎസില്‍ ഫോം ഐ129 ഫയല്‍ ചെയ്യുക
നിങ്ങളുടെ സ്‌പോണ്‍സര്‍ അനുബന്ധ രേഖകള്‍ക്കൊപ്പം ഫോം ഐ129 (കുടിയേറ്റേതര തൊഴിലാളിക്കുള്ള അപേക്ഷ) ഫയല്‍ ചെയ്യുന്നു. പ്രോസസിംഗിന് സാധാരണയായി 2-3 മാസം എടുക്കും. എന്നാല്‍ പ്രീമിയം പ്രോസസിംഗ് (15 ദിവസം) അധിക ഫീസടച്ചാല്‍ ലഭ്യമാണ്.
advertisement
5. യുഎസ്‍സിഐഎസ് തീരുമാനത്തിനായി കാത്തിരിക്കുക
അംഗീകാരം ലഭിച്ചാല്‍, നിങ്ങള്‍ക്ക് ഒരു അംഗീകാര അറിയിപ്പ് ലഭിക്കും. കൂടുതല്‍ തെളിവുകള്‍ ആവശ്യമുണ്ടെങ്കില്‍ യുഎസ്‍സിഐഎസ് അത് ആവശ്യപ്പെട്ടേക്കാം.
6. ഒ-1 വിസ സ്റ്റാമ്പിനായി അപേക്ഷിക്കുക (യുഎസിന് പുറത്താണെങ്കില്‍)
ഫോം ഡിഎസ്160 പൂരിപ്പിക്കുക, വിസ ഫീസ് അടയ്ക്കുക, ഒരു കോണ്‍സുലാര്‍ അഭിമുഖം ഷെഡ്യൂള്‍ ചെയ്യുക. നിങ്ങളുടെ പാസ്‌പോര്‍ട്ട്, അംഗീകാര അറിയിപ്പ്, കരാര്‍, മറ്റ് രേഖകള്‍ എന്നിവ കരുതുക.
7. വിസ അഭിമുഖത്തില്‍ പങ്കെടുക്കുക
യുഎസ് എംബസി/കോണ്‍സുലേറ്റില്‍ നിങ്ങളുടെ കേസ് അവതരിപ്പിക്കുകയും നിങ്ങളുടെ ജോലിയെയും നേട്ടങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുക. ചില അപേക്ഷകര്‍ അഭിമുഖ ഇളവുകള്‍ക്ക് യോഗ്യത നേടിയേക്കാം.
advertisement
8. നിങ്ങളുടെ വിസ സ്വീകരിച്ച് യുഎസിലേക്ക് യാത്രതിരിക്കുക
അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ വിസ സ്റ്റാമ്പ് ചെയ്യപ്പെടും. അംഗീകൃത കാലയളവിലേക്ക് നിങ്ങള്‍ക്കും യോഗ്യരായ ആശ്രിതര്‍ക്കും (ജീവിതപങ്കാളിക്കും 21 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഒ-3 വിസ) യുഎസില്‍ പ്രവേശിക്കാം.
ചെലവ് കുറവ് 
എച്ച്-1ബി വിസയേക്കാള്‍ ചെലവ് ഒ-1 വിസയ്ക്ക് കുറവാണ്. 250 ഡോളറാണ് ഫീസ്. പ്രോസസിംഗ് ചെലവുമടക്കം ഏകദേശം 12,000 ഡോളര്‍ വരും. എച്ച്-1ബി വിസ ഫീസില്‍ വരുത്തിയ മാറ്റവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.
advertisement
ഒ-1 ഒരു കുടിയേറ്റേതര വിസയാണ്. താല്‍ക്കാലികമായി യുഎസില്‍ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗപ്പെടുത്താം. ഇതിനു വിപരീതമായി ഐന്‍സ്റ്റീന്‍ വിസ എന്ന് വിളിക്കുന്ന ഇബി-1എ വിസ സ്ഥിര താമസത്തിനുള്ള ഒരു വഴി വാഗ്ദാനം ചെയ്യുന്നു. രണ്ട് വിഭാഗങ്ങളും അസാധാരണമായ കഴിവുള്ള വ്യക്തികളെ ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍ ഇബി-1എ ഉയര്‍ന്ന തലത്തിലുള്ള അന്താരാഷ്ട്ര അംഗീകാരത്തോടെയുള്ളതാണ്.
എച്ച്-1ബി വിസയ്ക്കുള്ള ബദലായി പലരും ഒ-1 വിസയെ കാണുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
എച്ച്-1ബി വിസയ്ക്ക് ചെലവേറുമ്പോള്‍ ബദലായി വരുന്നു O-1 വിസ
Next Article
advertisement
Capricorn Diwali Horoscope 2025 |  നിങ്ങൾ സാമ്പത്തികമായി ശക്തരാകും ; ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പുരോഗതിയുണ്ടാകും : ദീപാവലി ഫലം അറിയാം
നിങ്ങൾ സാമ്പത്തികമായി ശക്തരാകും ; ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പുരോഗതിയുണ്ടാകും : ദീപാവലി ഫലം അറിയാം
  • മകരം രാശിക്കാർക്ക് ഈ ദീപാവലി സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ പുരോഗതിക്ക് അവസരമാണ്.

  • മകരം രാശിക്കാർക്ക് ദീപാവലി സമയത്ത് കരിയറിൽ പുരോഗതി, ശമ്പള വർദ്ധന, ബിസിനസിൽ പുതിയ അവസരങ്ങൾ ലഭിക്കും.

  • മകരം രാശിക്കാർക്ക് ദീപാവലി സമയത്ത് പ്രണയബന്ധങ്ങളിലും വിവാഹത്തിലും പക്വതയും സ്ഥിരതയും കാണാനാകും.

View All
advertisement