‘ഇന്ത്യയുടെ തീരുവ വലുത്; യുഎസ് ഉൽപന്നം വിൽക്കാൻ കഴിയുന്നില്ല’ ഇരുരാജ്യങ്ങളും തമ്മിൽ 'ഏകപക്ഷീയ' ബന്ധമെന്ന് ഡോണൾഡ് ട്രംപ്
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യയിൽ ഹാർലി-ഡേവിഡ്സൺ മോട്ടോർ സൈക്കിളുകൾക്ക് 200 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെ കുറിച്ച് പറഞ്ഞ ട്രംപ്, തീരുവ അടയ്ക്കാതിരിക്കാൻ കമ്പനി ഒടുവിൽ ഇന്ത്യയിൽ ഒരു പ്ലാന്റ് സ്ഥാപിച്ചുവെന്നും പറഞ്ഞു
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഏകപക്ഷീയമാണെന്നും വർഷങ്ങളായി ഇത് അങ്ങനെ തന്നെയാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ ഇറക്കുമതിക്ക് ചുമത്തിയ 50 ശതമാനം തീരുവയെ ന്യായീകരിച്ചതിന് ദിവസങ്ങൾക്ക് ശേഷം, മാധ്യമപ്രവർത്തകരോട് സംസാരിച്ച യുഎസ് പ്രസിഡന്റ്, ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫുകളിൽ ചിലത് ഇന്ത്യ ഏർപ്പെടുത്തിയെന്നും ഇത് അമേരിക്കൻ കമ്പനികൾക്ക് അവിടെ ബിസിനസ്സ് ചെയ്യുന്നത് ബുദ്ധിമുട്ടാക്കി എന്നും ഇന്ത്യൻ ഉൽപ്പന്നങ്ങൾ യുഎസ് വിപണിയിലേക്ക് സ്വതന്ത്രമായി ഒഴുകുന്നുണ്ടെന്നും വാദിച്ചു.
ഇന്ത്യയിൽ ഹാർലി-ഡേവിഡ്സൺ മോട്ടോർ സൈക്കിളുകൾക്ക് 200 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെ കുറിച്ച് പറഞ്ഞ ട്രംപ്, തീരുവ അടയ്ക്കാതിരിക്കാൻ കമ്പനി ഒടുവിൽ ഇന്ത്യയിൽ ഒരു പ്ലാന്റ് സ്ഥാപിച്ചുവെന്നും പറഞ്ഞു. തന്റെ ഭരണകൂടത്തിന്റെ താരിഫ് നയങ്ങൾ ഇപ്പോൾ കാർ നിർമാതാക്കൾ ഉൾപ്പെടെയുള്ള ആഗോള കമ്പനികളെ അമേരിക്കയിൽ നിര്‍മാണ യൂണിറ്റുകൾ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു.
“ഞങ്ങൾ ഇന്ത്യയുമായി വളരെ നന്നായി ഇടപഴകുന്നു, പക്ഷേ വർഷങ്ങളായി അത് ഏകപക്ഷീയമായ ബന്ധമായിരുന്നു. ഇന്ത്യ ഞങ്ങളിൽ നിന്ന് വലിയ തീരുവ ഈടാക്കുകയായിരുന്നു, ലോകത്തിലെ തന്നെ ഏറ്റവും ഉയർന്നത്,” ഇന്ത്യയ്ക്ക് മേലുള്ള തീരുവ പുനഃപരിശോധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
advertisement
“ഹാർലി-ഡേവിഡ്‌സണിന് ഇന്ത്യയിൽ വിൽക്കാൻ കഴിയുമായിരുന്നില്ല. ഒരു മോട്ടോർ സൈക്കിളിന് 200 ശതമാനം താരിഫ് ഉണ്ടായിരുന്നു. ഹാർലി-ഡേവിഡ്‌സൺ ഇന്ത്യയിൽ പോയി ഒരു മോട്ടോർ സൈക്കിൾ പ്ലാന്റ് സ്ഥാപിച്ചു. ഇപ്പോൾ അവർ തീരവ നൽകേണ്ടതില്ല,” അദ്ദേഹം അവകാശപ്പെട്ടു.
“ആയിരക്കണക്കിന് കമ്പനികൾ യുഎസിലേക്ക് വരുന്നു. ചൈന, മെക്സിക്കേ, കാനഡ എന്നിവിടങ്ങളിൽ നിന്ന് നിരവധി കാർ കമ്പനികൾ യുഎസിൽ ഫാക്ടറികൾ നിർമിക്കുന്നു. ഇത് അവരെ തീരുവയിൽ നിന്ന് സംരക്ഷിക്കുന്നു” ട്രംപ് പറഞ്ഞു.
Summary: Donald Trump on Wednesday called the relationship between India and the United States “one-sided" and said this has been the same for many years. Speaking to reporters, days after he justified the 50 per cent tariffs imposed on Indian imports, the US President argued that India imposed some of the highest tariffs in the world, which made it difficult for American companies to do business there, while Indian goods flowed freely into the US market.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 03, 2025 7:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
‘ഇന്ത്യയുടെ തീരുവ വലുത്; യുഎസ് ഉൽപന്നം വിൽക്കാൻ കഴിയുന്നില്ല’ ഇരുരാജ്യങ്ങളും തമ്മിൽ 'ഏകപക്ഷീയ' ബന്ധമെന്ന് ഡോണൾഡ് ട്രംപ്