കാത്തിരിക്കാൻ സമയമില്ല; ഇന്ത്യ അവസാനിപ്പിച്ചില്ലെങ്കിൽ തോക്കുകൊണ്ട് മറുപടിയെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാൻ തുനിഞ്ഞാൽ ആരും രക്ഷപ്പെടില്ലെന്നായിരുന്നു ഖ്വാജ ആസിഫ് ആക്രമണത്തിന് പിന്നാലെ പറഞ്ഞിരുന്നത്
ശ്രീനഗർ: ഇന്ത്യയ്ക്ക് തോക്കുകൾ ഉപയോഗിച്ച് മറുപടി നൽകുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാന് നേരെയുണ്ടാകുന്ന ഭീഷണികൾക്ക് മറുപടി നൽകാൻ അറിയാമെന്നുമാണ് ഖ്വാജ ആസിഫിൻറെ അവകാശ വാദം. പാകിസ്ഥാൻ കാത്തിരിക്കാനും ക്ഷമിക്കാനും സമയമില്ലെന്നാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം.
'നയതന്ത്ര, രാഷ്ട്രീയ ചർച്ചകളിൽ ഇന്ത്യ സംസാരിച്ചില്ലെങ്കിൽ, ഞങ്ങൾ തോക്കുകൾ ഉപയോഗിച്ച് പ്രതികരിക്കും. പാകിസ്ഥാന് കാത്തിരിക്കാനും ക്ഷമിക്കാനും സമയമില്ല. ഇന്ത്യ ഇവിടെ നിർത്തണം.'- ആസിഫ് ഖ്വാജ പറഞ്ഞു.
ആദ്യമായിട്ടല്ല, ഖ്വാജ ആസിഫ് ഇന്ത്യയ്ക്ക് നേരെ ഭീഷണി മുഴക്കുന്നത്. നേരത്തെ, ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ആരംഭിച്ചപ്പോൾ,
ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാൻ തുനിഞ്ഞാൽ ആരും രക്ഷപ്പെടില്ലെന്നായിരുന്നു ആസിഫിന്റെ ഭീഷണി. എന്നാൽ, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതോടെ തുടരാക്രമണങ്ങള്‍ ഉണ്ടാവരുതെന്നും പാക്കിസ്ഥാന് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭ്യർത്ഥനയും നടത്തിയിരുന്നു.
advertisement
പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയത്. ബഹാവൽപൂർ ഉൾപ്പെടെ ഒമ്പത് ഭീകര ക്യാമ്പുകളെയായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ഇന്ത്യൻ സായുധ സേന ലക്ഷ്യമിട്ട തകർത്തത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
May 09, 2025 10:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
കാത്തിരിക്കാൻ സമയമില്ല; ഇന്ത്യ അവസാനിപ്പിച്ചില്ലെങ്കിൽ തോക്കുകൊണ്ട് മറുപടിയെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്