Pakistan Blast| നബിദിനാഘോഷത്തിനിടെ പാകിസ്ഥാനില്‍ രണ്ട് പള്ളികളിൽ ചാവേർ ആക്രമണത്തിൽ മരണം 58; നൂറിലേറെപേർക്ക് പരിക്ക്

Last Updated:

ബലൂചിസ്ഥാനിലെ മസ്തങ്ങിൽ നബിദിന ഘോഷയാത്രാ തയാറെടുപ്പിനിടെ മദീന പള്ളിയിലായിരുന്നു ആദ്യ ചാവേർ ആക്രമണം. മണിക്കൂറുകൾക്കുശേഷം പെഷാവറിനു സമീപം ഹാങ്കു നഗരത്തിലെ മോസ്കിൽ ജുമാ നമസ്കാരത്തിനിടെയായിരുന്നു രണ്ടാം ആക്രമണം

 (Reuters)
(Reuters)
കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്‌തുങ്‌ക്വ പ്രവിശ്യകളിലെ പള്ളികളിൽ വെള്ളിയാഴ്ചയുണ്ടായ ചാവേർ ആക്രമണങ്ങളിൽ 58 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്ന്‌ അധികൃതർ അറിയിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ആക്രമണങ്ങളിൽ നൂറിലേറെ പേർക്ക് പരിക്കേറ്റു.
ബലൂചിസ്ഥാനിലെ മസ്തങ്ങിൽ നബിദിന ഘോഷയാത്രാ തയാറെടുപ്പിനിടെ മദീന പള്ളിയിലായിരുന്നു ആദ്യ ചാവേർ ആക്രമണം. 54 പേർ തൽക്ഷണം മരിച്ചു. നൂറോളം പേർക്ക്‌ പരിക്കേറ്റു. 18 പേരുടെ നില ഗുരുതരമാണ്‌. മസ്തങ്‌ എഡിഎസ്‌പിയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മണിക്കൂറുകൾക്കുശേഷം പെഷാവറിനു സമീപം ഹാങ്കു നഗരത്തിലെ മോസ്കിൽ ജുമാ നമസ്കാരത്തിനിടെയായിരുന്നു രണ്ടാം ആക്രമണം. നാലുപേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ എണ്ണത്തിലും വ്യക്തതയില്ല. തകർന്ന കെട്ടിടത്തിനടിയിൽനിന്ന്‌ പുറത്തെടുത്ത 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
സ്ഫോടനം നടക്കുന്ന സമയം നാൽപ്പതിലധികം പേർ പള്ളിയിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്‌. പള്ളിയിലേക്ക് രണ്ടു ചാവേറുകളുമായി വന്ന വാഹനം പൊലീസ്‌ തടഞ്ഞു. പ്രദേശത്തെ ദവോബ പൊലീസ്‌ സ്‌റ്റേഷനിലും അഞ്ച്‌ തീവ്രവാദികൾ കടന്നുകയറി. പൊലീസ്‌ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾ പള്ളിയുടെ മേൽക്കൂരയിലേക്ക്‌ ഓടിക്കയറി സ്വയം പൊട്ടിത്തെറിച്ചു. മൂന്നുപേർ രക്ഷപ്പെട്ടു. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പതിനഞ്ച്‌ ദിവസത്തിനുള്ളിൽ മസ്തങ്ങിലുണ്ടായ രണ്ടാമത്തെ വലിയ ആക്രമണമാണിത്‌. ആക്രമണങ്ങളെത്തുടർന്ന്‌ രാജ്യമാകമാനം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
Summary: A powerful suicide blast ripped through a mosque in Pakistan’s restive Balochistan province on Friday, killing at least 54 persons and injuring over 100 others, the police said. Hours later, another blast at a mosque in Khyber Pakhtunkhwa’s Hangu city killed at least four persons and injured 12 others.
മലയാളം വാർത്തകൾ/ വാർത്ത/World/
Pakistan Blast| നബിദിനാഘോഷത്തിനിടെ പാകിസ്ഥാനില്‍ രണ്ട് പള്ളികളിൽ ചാവേർ ആക്രമണത്തിൽ മരണം 58; നൂറിലേറെപേർക്ക് പരിക്ക്
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement