ഇസ്ലാമബാദ്: സ്ഥലവും സമയവും കുറിച്ച് പാകിസ്ഥാൻ ഇന്ത്യയ്ക്ക് മറുപടി നൽകുമെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി. ധനകാര്യമന്ത്രി ആസാദ് ഉമർ, പ്രതിരോധമന്ത്രി പർവേസ് ഖട്ടക് എന്നിവർക്കൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പാക് വിദേശകാര്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
ദേശീയ സുരക്ഷാ കമ്മിറ്റിയുടെ പ്രസ്താവന വായിച്ചാണ് പാക് വിദേശകാര്യമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്. ബാലകോട്ടിലെ അനധികൃത ഭീകരവാദി ക്യാമ്പുകൾ ആക്രമിച്ചെന്നും അവിടെ വലിയ നഷ്ടങ്ങൾ ഉണ്ടായെന്നുമുള്ള ഇന്ത്യയുടെ അവകാശവാദം ശക്തമായി തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വ്യോമാക്രമണം നിഷേധിച്ച് പാക് വിദേശകാര്യമന്ത്രിമേഖലയിലെ ഉത്തരവാദിത്തമില്ലാത്ത ഇന്ത്യൻ നടപടികൾക്കെതിരെ അന്താരാഷ്ട്ര നേതൃത്വത്തോട് ചേർന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രവർത്തിക്കും. ജീവനും സ്വത്തിനും ഒരു നാശവും വരുത്താതെ ഇന്ത്യൻ വ്യോമാക്രമണത്തിന് തിരിച്ചടി നൽകിയ പാകിസ്ഥാൻ എയർ ഫോഴ്സിനെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.