'ഒക്ടോബര്‍ 7 ആക്രമണത്തിനിടെ ഇസ്രായേലി സ്ത്രീയെ ബലാത്സംഗം ചെയ്തു'; പലസ്തീന്‍ ജിഹാദിയുടെ വെളിപ്പെടുത്തൽ
- Published by:Rajesh V
- trending desk
Last Updated:
'' ഞാന്‍ അവിടേക്ക് ചെല്ലുമ്പോള്‍ ആ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അപ്പോഴാണ് ഒരു റൂമില്‍ പേടിച്ചിരിക്കുന്ന സ്ത്രീയെ കണ്ടത്. അവള്‍ ആദ്യം എന്നോട് സഹായിക്കണം എന്ന് പറഞ്ഞു...''
ഒക്ടോബറില്‍ നടന്ന ഇസ്രായേല്‍-പാലസ്തീന്‍ ആക്രമണത്തിനിടെ ഇസ്രായേലി വനിതയെ ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തി പലസ്തീന്‍ ഇസ്ലാമിക് ജിഹാദി ഗ്രൂപ്പിലെ ഭീകരന്‍. ഇസ്രായേല്‍ അന്വേഷണ സംഘത്തോടാണ് ഇയാളുടെ വെളിപ്പെടുത്തല്‍. ഇസ്രായേലിന്റെ പിടിയിലായ ശേഷമാണ് ഇയാള്‍ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കുറ്റസമ്മതത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇസ്രായേല്‍ പ്രതിരോധ സേന തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
'' ഞാന്‍ അവളെ നിലത്ത് കിടത്തി. വസ്ത്രങ്ങള്‍ അഴിച്ചശേഷം അവളെ ബലാത്സംഗം ചെയ്തു,'' എന്ന് ഇയാള്‍ പറഞ്ഞതായി ഇസ്രയേല്‍ പ്രതിരോധ സേനാ വക്താക്കള്‍ പറഞ്ഞു.
ആക്രമണത്തിനിടെ നിരവധി സാധാരണക്കാരെ താന്‍ വെടിവെച്ചിട്ടെന്നും ഗ്രനേഡുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയെന്നും ഇയാള്‍ അവകാശപ്പെട്ടു.
'' ഞാന്‍ അവിടേക്ക് ചെല്ലുമ്പോള്‍ ആ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അപ്പോഴാണ് ഒരു റൂമില്‍ പേടിച്ചിരിക്കുന്ന സ്ത്രീയെ കണ്ടത്. അവള്‍ ആദ്യം എന്നോട് സഹായിക്കണം എന്ന് പറഞ്ഞു. ഞാന്‍ അവളെ സോഫയിലേക്ക് വലിച്ചിട്ടു. പെട്ടെന്ന് എന്നിലെ മൃഗമുണര്‍ന്നു. അവളെ വിവസ്ത്രയാക്കി ഞാന്‍ ബലാത്സംഗം ചെയ്തു,'' എന്നാണ് ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്.
advertisement
#TW????
“I laid her down, started undressing her…I raped her.”
Listen to an Islamic Jihad terrorist admit he raped an Israeli woman during the Oct. 7 massacre. pic.twitter.com/UV0AI2DA1k
— Israel Defense Forces (@IDF) March 28, 2024
തീവ്രവാദ സംഘത്തിലെ മറ്റ് രണ്ട് പേര്‍ ചേര്‍ന്ന് ഈ സ്ത്രീയെ കടത്തിക്കൊണ്ടുപോകുകയും അവളുടെ അമ്മയെ തള്ളിമാറ്റുകയും ചെയ്‌തെന്നും ഇയാള്‍ പറഞ്ഞു.
advertisement
ഒക്ടോബറില്‍ നടന്ന ആക്രമണത്തില്‍ ഹമാസ് ബന്ദികളാക്കിയവര്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന സംഘം നേരത്തേ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇയാളുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ ആരോപണം തള്ളി ഹമാസ് രംഗത്തെത്തുകയും ചെയ്തിരുന്നു.
ഹമാസ് ആക്രമണത്തിനിടെ ലൈംഗികാതിക്രമങ്ങളും കൂട്ടബലാത്സംഗങ്ങളും നടന്നിട്ടുണ്ടെന്നായിരുന്നു യുഎന്‍ സംഘം വ്യക്തമാക്കിയത്. ഇത്തരം ചൂഷണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സംഘം പറഞ്ഞു.
എന്നാല്‍ യുഎന്നിന്റെ നിരീക്ഷണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ഹമാസ് പറഞ്ഞത്. പലസ്തീന്റെ പ്രതിരോധത്തെ ഇല്ലായ്മ ചെയ്യാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഹമാസ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു. വനിതാ തടവുകാര്‍ക്കെതിരെ തങ്ങള്‍ ആക്രമണങ്ങൾ നടത്തിയിട്ടില്ലെന്ന് ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു.
advertisement
എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന വീഡിയോയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മനുഷ്യവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലുകള്‍ക്കിടെ കടുത്ത പീഡനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ പലസ്തീന്‍-ഇസ്രായേല്‍ ഡയറക്ടര്‍ ഒമര്‍ ഷാക്കീര്‍ പറഞ്ഞു.
'' ഒക്ടോബര്‍ 7ല്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്ത പലസ്തീനി ജിഹാദ് പ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയില്‍ പറയുന്ന കാര്യങ്ങൾ കണ്ണടച്ച് വിശ്വസിക്കാനാകില്ല,'' എന്ന് ഒമര്‍ ഷാക്കീര്‍ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 30, 2024 1:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ഒക്ടോബര്‍ 7 ആക്രമണത്തിനിടെ ഇസ്രായേലി സ്ത്രീയെ ബലാത്സംഗം ചെയ്തു'; പലസ്തീന്‍ ജിഹാദിയുടെ വെളിപ്പെടുത്തൽ