PM Modi Poland Visit: നരേന്ദ്ര മോദി പോളണ്ടിൽ; നാലരപതിറ്റാണ്ടിനുശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
പോളണ്ടുമായി ഇന്ത്യ നയതന്ത്രബന്ധം സ്ഥാപിച്ച് 70 വർഷം തികയുന്ന വേളയിലാണ് സന്ദർശനമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ജനാധിപത്യം, ബഹുസ്വരത എന്നിവയാൽ ഊട്ടിയുറപ്പിച്ച ദീർഘകാല ബന്ധത്തിൽ സന്തോഷിക്കുന്നുവെന്നും മോദി പറഞ്ഞു
സാമ്പത്തിക നയതന്ത്ര സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിൽ. 45 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. 1979ൽ മൊറാർജി ദേശായിയാണ് ഒടുവിൽ പോളണ്ട് സന്ദർശിച്ചത്. രണ്ട് ദിവസത്തേക്കാണ് സന്ദർശനം.
പോളണ്ടുമായി ഇന്ത്യ നയതന്ത്രബന്ധം സ്ഥാപിച്ച് 70 വർഷം തികയുന്ന വേളയിലാണ് സന്ദർശനമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ജനാധിപത്യം, ബഹുസ്വരത എന്നിവയാൽ ഊട്ടിയുറപ്പിച്ച ദീർഘകാല ബന്ധത്തിൽ സന്തോഷിക്കുന്നുവെന്നും മോദി പറഞ്ഞു.
പോളണ്ട് പ്രസിഡന്റ് ആൻഡർസെജ് ദൂദ, പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. നയതന്ത്ര, പ്രതിരോധ മേഖലകളിലെ സഹകരണം, സാംസ്കാരിക വിനിമയം എന്നീ വിഷയങ്ങളടക്കം ചർച്ച ചെയ്യുമെന്നാണ് വിവരം. വാഴ്സോയിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. 23ന് യുക്രെയ്ലിലേക്ക് പോകും.
advertisement
റഷ്യ -യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ കാഴ്ചപാട് യുക്രെയിൻ പ്രസിഡൻറ് വ്ളോദിമിർ സെലൻസ്കിയുമായി ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. പോളണ്ട്, യുക്രെയിൻ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി യാത്ര തിരിക്കും മുമ്പ് നല്‍കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും മോദി വ്യക്തമാക്കി.
വെള്ളിയാഴ്ച ഏഴു മണിക്കൂർ പ്രധാനമന്ത്രി യുക്രെയിൻ തലസ്ഥാനമായ കീവിലുണ്ടാകും. യുക്രെയിനിലെ ഇന്ത്യൻ വിദ്യാർത്ഥികളെയും നരേന്ദ്ര മോദി കാണും. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോയിൽ നിന്ന് 10 മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാവും മോദി കീവിൽ എത്തുക. നയതന്ത്ര ബന്ധം ആരംഭിച്ച് 30വര്‍ഷത്തിനുശേഷം യുക്രെയിൻ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
advertisement
Summary: Prime Minister Narendra Modi has reached Warsaw for his two-day visit to Poland. Prime Minister Modi’s visit to Poland will be the first visit of an Indian PM to Poland in 45 years since Morarji Desai in 1979
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 21, 2024 5:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
PM Modi Poland Visit: നരേന്ദ്ര മോദി പോളണ്ടിൽ; നാലരപതിറ്റാണ്ടിനുശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി


