advertisement

യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ആയത്തുള്ള ഖമനയിയുടെ ഭാര്യ കൊല്ലപ്പെട്ടതായി ഇറാന്റെ സ്ഥിരീകരണം

Last Updated:

ശനിയാഴ്ച നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഭാര്യ മൻസൂറെ ഖോജസ്തേ ബാഗർസാദെ അന്തരിച്ചു. അവർ "രക്തസാക്ഷിത്വം വരിച്ചതായി" ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി അറിയിച്ചു.

(AFP File Photo)
(AFP File Photo)
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഭാര്യ മൻസൂറെ ഖോജസ്തേ ബാഗർസാദെ (79) തിങ്കളാഴ്ച അന്തരിച്ചു. ശനിയാഴ്ച നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഖമനയിക്കൊപ്പം ഇവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം കോമയിലായിരുന്ന ഇവർ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി ആണ് അവർ രക്തസാക്ഷിത്വം വരിച്ച വാർത്ത പുറത്തുവിട്ടത്. ശനിയാഴ്ച നടന്ന ഇതേ ആക്രമണത്തിൽ 86-കാരനായ ഖമനയിയും അദ്ദേഹത്തിന്റെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും കൊല്ലപ്പെട്ടിരുന്നു. 1989 മുതൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമനയിയുടെ വിയോഗത്തിന് പിന്നാലെ ഭാര്യയുടെ മരണവും ഇറാനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മഷാദിലെ പ്രമുഖ വ്യവസായിയായിരുന്ന മുഹമ്മദ് ഇസ്മായിൽ ഖോജസ്തേയുടെ മകളാണ് മൻസൂറെ. ഖമനയിയും മൻസൂറെയും തമ്മിലുള്ള വിവാഹത്തിൽ ആറ് മക്കളാണുള്ളത്. പൊതുവേദികളിൽ അപൂർവ്വമായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഇവർ.
advertisement
മേഖലയിൽ വ്യാപിക്കുന്ന സംഘർഷം
ഖമനയിയുടെ മരണത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ഇതിനോടനുബന്ധിച്ച് പ്രതിഷേധങ്ങളും അനുസ്മരണ ചടങ്ങുകളും നടന്നു.
ശനിയാഴ്ച മുതൽ ഇസ്രായേലും അമേരിക്കയും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം തുടരുകയാണ്. ഖമനയിയുടെ വധത്തിന് പിന്നാലെ തുടങ്ങിയ ഈ സംഘർഷം ഇപ്പോൾ ദുബായ്, ബഹ്‌റൈൻ, ഇറാഖ് എന്നിവിടങ്ങളിലേക്കും പടർന്നിട്ടുണ്ട്. മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങളുടെ തിരിച്ചടിയെന്ന് ടെഹ്‌റാൻ വ്യക്തമാക്കി.
Summary: Iran’s state media, Press TV, confirmed on Monday that Mansoureh Khojasteh Bagherzadeh, the wife of Supreme Leader Ayatollah Ali Khamenei, has died. She succumbed to injuries sustained during the massive coordinated air strikes by the U.S. and Israel on Saturday, which also claimed the life of her husband. The 79-year-old Bagherzadeh had been in a coma since the attack. The strikes also reportedly killed Khamenei’s daughter, grandchild, and other immediate family members.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ആയത്തുള്ള ഖമനയിയുടെ ഭാര്യ കൊല്ലപ്പെട്ടതായി ഇറാന്റെ സ്ഥിരീകരണം
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement