'എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനിലയിൽ ആശങ്ക' ബക്കിംഗ്ഹാം കൊട്ടാരം

Last Updated:

സ്‌കോട്‌ലന്‍ഡിലെ വസതിയായ ബല്‍മോറലിലാണ് നിലവില്‍ രാജ്ഞിയുള്ളത്.

എലിസബത്ത് രാജ്ഞി
എലിസബത്ത് രാജ്ഞി
എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് വിദഗ്ധരുടെ മേൽനോട്ടത്തിലാണ് രാജ്ഞി. പ്രായാധിക്യം അലട്ടുന്ന രാജ്ഞിയുടെ മെഡിക്കൽ മേൽനോട്ടം വഹിക്കുന്ന ഡോക്ടർമാർ അവരുടെ ആശങ്കകൾ അടുത്ത കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയതിനാൽ 96- വയസുള്ള എലിസബത്ത് രാജ്ഞിയ്ക്ക് നടക്കാനും നിൽക്കാനും ബുദ്ധിമുട്ടായിരുന്നു. സ്‌കോട്‌ലന്‍ഡിലെ വസതിയായ ബല്‍മോറലിലാണ് നിലവില്‍ രാജ്ഞിയുള്ളത്.
വില്യം രാജകുമാരൻ രാജ്ഞിക്കൊപ്പം തന്നെയുണ്ട്. ചാൾസ് രാജകുമാരനും മറ്റ് കുടുംബാഗങ്ങളും ഉടൻ തന്നെ ഇവിടേയ്ക്ക് യാത്രതിരിയ്ക്കും. "ഇന്ന് രാവിലെ വിശദമായ വിലയിരുത്തലിനെത്തുടർന്നാണ് ഡോക്ടർമാർ രാജ്ഞിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണ്.
advertisement
സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കഴിഞ്ഞ ദിവസം രാജ്ഞി ബാൽമോറലിൽ സദസ്സ് നടത്തുകയും അദ്ദേഹത്തിന്റെ പിൻഗാമിയായ ലിസ് ട്രസിനെ നിയമിക്കുകയും ചെയ്തു. ചരിത്രത്തിലാദ്യാമായിട്ടായിരുന്നു രാജ്ഞി ബ്രിട്ടൺന്റെ നിയുക്ത പ്രധാനമന്ത്രിയെ ബല്‍മോറലിൽ വെച്ച് കണ്ടത്. ഈ വാർത്തയിൽ രാജ്യമൊന്നാകെ ഞെട്ടിയിരിക്കുകയാണെന്ന് ബ്രിട്ടൺന്റെ പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/World/
'എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനിലയിൽ ആശങ്ക' ബക്കിംഗ്ഹാം കൊട്ടാരം
Next Article
advertisement
കേരളത്തിന്റെ  മൂന്നാം വന്ദേ ഭാരത് ട്രെയിൻ ഷെഡ്യൂൾ തയാർ; നവംബർ മൂന്നാം വാരം തുടങ്ങിയേക്കും
കേരളത്തിന്റെ മൂന്നാം വന്ദേ ഭാരത് ട്രെയിൻ ഷെഡ്യൂൾ തയാർ; നവംബർ മൂന്നാം വാരം തുടങ്ങിയേക്കും
  • കേരളത്തിന്റെ മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ നവംബർ മൂന്നാം വാരം മുതൽ സർവീസ് ആരംഭിക്കും.

  • കെഎസ്ആർ ബെംഗളൂരു - എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 5.10 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടും.

  • 22652 എറണാകുളം - കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് നിന്ന് പുറപ്പെടും.

View All
advertisement