'റിപബ്ലിക് ഓഫ് ബലൂചിസ്ഥാൻ'; പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ ട്രെൻഡിങ്ങ്

Last Updated:

“ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാനിലെ ജനങ്ങൾ ഭാരതത്തിലെ ജനങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിക്കുന്നു. ചൈന പാകിസ്ഥാനെ സഹായിക്കുന്നു, പക്ഷേ ബലൂചിസ്ഥാനും അവിടുത്തെ ജനങ്ങളും ഭാരതത്തിന്റെ സർക്കാരിനൊപ്പമാണ്.”

(X:@miryar_baloch)
(X:@miryar_baloch)
ബലൂച് നേതാക്കൾ പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിക്കുകയും ഇന്ത്യയോടും ഐക്യരാഷ്ട്രസഭയോടും അംഗീകാരത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തതിന് പിന്നാലെ 'റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ' സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ആക്ടിവിസ്റ്റ് മിർ യാർ ബലൂച് ഉൾപ്പെടെയുള്ള ബലൂച് നേതാക്കൾ പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ 'റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ' ട്രെൻഡിംഗായി.
ബലൂചിസ്ഥാന്റെ ഒരു സ്വതന്ത്ര ഭൂപടവും, ബലൂചിസ്ഥാൻ പതാക വീശുന്ന ജനങ്ങളുടെ വീഡിയോകളും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കിട്ടു. മെയ് 9 ലെ ഒരു എക്സ് പോസ്റ്റിൽ, മിർ യാർ ബലൂച്ച് എഴുതിയത് ഇങ്ങനെ- “ഭീകര പാകിസ്ഥാന്റെ തകർച്ച ആസന്നമായതിനാൽ‌ ഉടൻ ഒരു സാധ്യമായ പ്രഖ്യാപനം നടത്തണം. ഞങ്ങൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. ബലൂചിസ്ഥാന്റെ ഔദ്യോഗിക ഓഫീസും ഡൽഹിയിൽ എംബസിയും അനുവദിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിക്കുന്നു."
advertisement
ഐക്യരാഷ്ട്രസഭയുടെ പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു, അത് അംഗീകരിക്കാനും യുഎൻ അംഗങ്ങളുടെ ഒരു യോഗം വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
“ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം അംഗീകരിക്കാനും അംഗീകാരത്തിനായി എല്ലാ യുഎൻ അംഗങ്ങളുടെയും ഒരു യോഗം വിളിക്കാനും ഞങ്ങൾ ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥിക്കുന്നു. കറൻസിക്കും പാസ്‌പോർട്ട് പ്രിന്റിംഗിനുമായി കോടിക്കണക്കിന് രൂപയുടെ സഹായം അനുവദിക്കണം.'' - അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
ഒരു ദിവസത്തിനുശേഷം, ഇന്ത്യ-ബലൂച് സൗഹൃദം ചിത്രീകരിക്കുന്ന ബാനറുകളുമായി നിൽക്കുന്ന നാട്ടുകാരുടെ ഫോട്ടോകൾ മിർ യാർ ബലൂച് പങ്കുവെച്ചു, “ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാനിലെ ജനങ്ങൾ ഭാരതത്തിലെ ജനങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിക്കുന്നു. ചൈന പാകിസ്ഥാനെ സഹായിക്കുന്നു, പക്ഷേ ബലൂചിസ്ഥാനും അവിടുത്തെ ജനങ്ങളും ഭാരതത്തിന്റെ സർക്കാരിനൊപ്പമാണ്.”
“പ്രിയപ്പെട്ട നരേന്ദ്ര മോദി ജി, നിങ്ങൾ ഒറ്റയ്ക്കല്ല, 60 ദശലക്ഷം ബലൂച് ദേശസ്നേഹികളുടെ പിന്തുണ നിങ്ങൾക്കുണ്ട്,” അദ്ദേഹത്തിന്റെ എക്സ് പോസ്റ്റിൽ പറയുന്നു.
“ബ്രേക്കിംഗ് ന്യൂസ്: 14 മെയ് 2025 ബലൂചിസ്ഥാൻ പാക് അധിനിവേശ കശ്മീരിൽ നിന്ന് പാകിസ്ഥാനെ ഒഴിപ്പിക്കാൻ ആവശ്യപ്പെടാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നു. ധാക്കയിൽ 93000 സൈനികർ കീഴടങ്ങിയതുപോലെ വീണ്ടും അപമാനം സഹിക്കാതിരിക്കാൻ പാകിസ്ഥാൻ ഉടൻ തന്നെ പാക് അധിനിവേശ കശ്മീരിൽ നിന്ന് പുറത്തുപോകണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടണം."
advertisement
"പാകിസ്ഥാൻ സൈന്യത്തെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിയും, പാകിസ്ഥാൻ ശ്രദ്ധിച്ചില്ലെങ്കിൽ രക്തച്ചൊരിച്ചിലിന് ഉത്തരവാദികൾ പാകിസ്ഥാനിലെ അത്യാഗ്രഹികളായ സൈനിക ജനറൽമാരായിരിക്കും. കാരണം ഇസ്ലാമാബാദ് പാക് അധീന കശ്മീരിലെ ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണ്" അദ്ദേഹം എഴുതി.
Summary: ‘Republic of Balochistan’ was trending on social media platform X on Wednesday, days after Baloch leaders, including activist Mir Yar Baloch, declared Balochistan’s independence from Pakistan.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'റിപബ്ലിക് ഓഫ് ബലൂചിസ്ഥാൻ'; പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ ട്രെൻഡിങ്ങ്
Next Article
advertisement
രാഹുലിന്റെ 'കാലക്കേട്' മാറ്റാൻ യൂത്ത്കോൺഗ്രസ് നേതാവ് വക ഭാഗ്യസൂക്ത അർച്ചനയും ശത്രുസംഹാര പൂജയും; പള്ളിയിൽ മൂന്നിന്മേൽ കുർബാന
രാഹുലിന്റെ 'കാലക്കേട്' മാറ്റാൻ യൂത്ത്കോൺഗ്രസ് നേതാവ് വക ഭാഗ്യസൂക്ത അർച്ചനയും ശത്രുസംഹാര പൂജയും കുർബാനയും
  • പാലക്കാട് എംഎൽഎ രാഹുലിനായി യൂത്ത് കോൺഗ്രസ് നേതാവ് ക്ഷേത്രത്തിലും പള്ളിയിലും പൂജ നടത്തി

  • രാഹുലിന് മോശം സമയമാണെന്നും അതിന് മാറ്റം വരുത്താനാണ് വഴിപാടുകളും കുർബാനയും നടത്തിയതെന്ന് വിശദീകരണം

  • രാഹുലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തതായും മാവേലിക്കര സബ് ജയിലിലാണ് കഴിയുന്നതെന്നും റിപ്പോർട്ട്

View All
advertisement