advertisement

22 -കാരനെ ഭാര്യയുടെ കാമുകൻ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി; സംഭവം പുറത്ത് വന്നത് ആറ് മാസത്തിന് ശേഷം

Last Updated:

പ്രതിയുടെ വീടിന് പിന്നിലെ സെപ്റ്റിക് ടാങ്കിൽ നിന്നും തലയോട്ടിയും അസ്ഥികളും പോലീസ് കണ്ടെടുത്തു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
മധ്യപ്രദേശ്: ആറ് മാസം മുൻപ് കാണാതായ 22-കാരന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ. മധ്യപ്രദേശിലെ സാഗർ സ്വദേശിയായ പ്രിൻസ് ബാൽമിക്കിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രിൻസിന്റെ സുഹൃത്ത് ഷുഹൈബിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീടിന് പിന്നിലെ സെപ്റ്റിക് ടാങ്കിൽ നിന്നും തലയോട്ടിയും അസ്ഥികളും പോലീസ് കണ്ടെടുത്തു. പ്രിൻസിന്റെ ഭാര്യ തുളസിയും ഷുഹൈബും തമ്മിലുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
സോഷ്യൽ മീഡിയ വഴിയുള്ള പ്രണയത്തിനൊടുവിലാണ് പ്രിൻസും തുളസിയും വിവാഹിതരായത്. എന്നാൽ വിവാഹത്തിന് മുൻപ് തന്നെ തുളസിയും ഷുഹൈബും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും വിവാഹശേഷവും ഇത് തുടർന്നുവെന്നും പോലീസ് പറയുന്നു. ദിയോറിയിലുള്ള തുളസിയുടെ വീട്ടിലേക്ക് താമസം മാറിയതോടെ ഷുഹൈബ് പ്രിൻസുമായി സൗഹൃദം സ്ഥാപിച്ചു. പ്രതി പ്രിൻസിനെ മയക്കുമരുന്നിന് അടിമയാക്കിയാതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ലഹരിയിൽ പ്രിൻസ് ബോധരഹിതനായിരിക്കുമ്പോൾ പ്രതി തുളസിയുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ബന്ധം പ്രിൻസ് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
advertisement
കഴിഞ്ഞ ഓഗസ്റ്റ് 20-നാണ് പ്രിൻസിനെ കാണാതാകുന്നത്. ലഹരിമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പ്രിൻസിനെ കൊലപ്പെടുത്തിയ ഷുഹൈബ് മൃതദേഹം വീടിന് പിന്നിലെ സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നു. മൃതദേഹം വേഗത്തിൽ അഴുകിപ്പോകാൻ ഒരു മാസത്തോളം ഇയാൾ ടാങ്കിൽ ഉപ്പ് വിതറുകയും ടാങ്ക് മൂടുകയും ചെയ്തു. കൊലപാതകത്തിന് ശേഷം ഷുഹൈബ് തുളസിയുമായി ഗുജറാത്തിലേക്ക് കടന്നു.
പ്രിൻസിന്റെ കുടുംബത്തിന്റെ സംശയമാണ് കേസിൽ വഴിത്തിരിവായത്. ഷുഹൈബും തുളസിയും ഒന്നിച്ചു കഴിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കുടുംബത്തിന് ലഭിച്ചതോടെ ഇവർ പോലീസിൽ വിവരമറിയിച്ചു. സാങ്കേതിക നിരീക്ഷണത്തിലൂടെ നർസിംഗ്പൂരിൽ നിന്ന് ഷുഹൈബിനെ പിടികൂടിയതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. ഡിഎൻഎ പരിശോധനയ്ക്കായി അസ്ഥികൂട അവശിഷ്ടങ്ങൾ ലാബിലേക്ക് അയച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
22 -കാരനെ ഭാര്യയുടെ കാമുകൻ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി; സംഭവം പുറത്ത് വന്നത് ആറ് മാസത്തിന് ശേഷം
Next Article
advertisement
ലോകം ആശങ്കയിൽ; ആത്മവിശ്വാസത്തോടെ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും; ഇപ്സോസ് റിപ്പോർട്ട്
ലോകം ആശങ്കയിൽ; ആത്മവിശ്വാസത്തോടെ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും; ഇപ്സോസ് റിപ്പോർട്ട്
  • ഇപ്സോസ് റിപ്പോർട്ട്: ശുഭാപ്തിവിശ്വാസത്തിൽ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും മുന്നിലാണ്

  • 29 രാജ്യങ്ങളിൽ ഭൂരിപക്ഷം തെറ്റായ ദിശയെന്ന് കരുതുമ്പോൾ ഇന്ത്യയിൽ ആത്മവിശ്വാസം ഉയർന്ന നിലയിൽ

  • ഇന്ത്യയിൽ വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, അഴിമതി എന്നിവയാണ് പ്രധാന ആശങ്കകൾ

View All
advertisement