advertisement

'എന്റെ മക്കളെ നോക്കണേ'; ഗുരുവായൂരിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി

Last Updated:

പലിശക്കാരുടെ ഭീഷണിയെക്കുറിച്ച് ജുമൈലയുടെ മകനും മാധ്യമങ്ങളോട് വെളിപ്പെടുത്തി

News18
News18
തൃശ്ശൂർ: പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് ഗുരുവായൂരിൽ വീട്ടമ്മ ജീവനൊടുക്കി. ഇരങ്ങിപ്പുറം പുതുവീട്ടിൽ ജുമൈലയാണ് വീടിന് പിന്നിലെ പറമ്പിൽ സ്വയം തീകൊളുത്തി മരിച്ചത്. പലിശയ്ക്ക് പണം നൽകിയ സ്ത്രീയുടെ നിരന്തരമായ ശല്യവും ഭീഷണിയുമാണ് തന്റെ മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന ജുമൈലയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഒരു വർഷം മുൻപ് ഗുരുവായൂരിലെ ഒരു സ്ത്രീയിൽ നിന്ന് ജുമൈല 50,000 രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. ഇതിന്റെ തിരിച്ചടവായി എട്ട് മാസത്തോളം പ്രതിമാസം 10,000 രൂപ വീതം ഇവർ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി തിരിച്ചടവ് മുടങ്ങിയതോടെ പണം നൽകിയ സ്ത്രീ വീട്ടിലെത്തിയും ഫോണിലൂടെയും നിരന്തരം ഭീഷണിപ്പെടുത്തി. സഹോദരനെയും കൂട്ടി വീട്ടിലെത്തി ഉപദ്രവിക്കുമെന്ന് ഇവർ പറഞ്ഞിരുന്നതായും ജുമൈലയുടെ കുറിപ്പിൽ പറയുന്നു. "എല്ലാവരും എന്റെ മക്കളെ നോക്കണേ" എന്നും വീട്ടമ്മ കുറിപ്പിൽ പറയുന്നുണ്ട്.
advertisement
പണം നൽകിയ സ്ത്രീ വീട്ടിലെത്തി ഭീഷണിപ്പെടുത്തി മടങ്ങിയതിന് പിന്നാലെയാണ് ജുമൈല വീടിന് പിന്നിലെ പറമ്പിൽ തീകൊളുത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. പലിശക്കാരുടെ ഭീഷണിയെക്കുറിച്ച് ജുമൈലയുടെ മകനും മാധ്യമങ്ങളോട് വെളിപ്പെടുത്തി. സംഭവത്തിൽ ഗുരുവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്റെ മക്കളെ നോക്കണേ'; ഗുരുവായൂരിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement