റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിന് ഹൃദയാഘാതം ഉണ്ടായതായി റിപ്പോർട്ട്
- Published by:Anuraj GR
- news18-malayalam
Last Updated:
റഷ്യൻ സൈന്യത്തിലെ മുൻ ലെഫ്റ്റനന്റ് ജനറൽ നടത്തുന്ന ടെലിഗ്രാം ചാനൽ ജനറൽ എസ്‌വിആർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഞായറാഴ്ച വൈകുന്നേരം മോസ്‌കോയിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ വച്ച് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോർട്ട്. സോഷ്യൽ മീഡിയ സൈറ്റായ ടെലിഗ്രാമിലെ ഒരു പോസ്റ്റിൽ മുൻ സൈനിക ഉദ്യോഗസ്ഥൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
റഷ്യൻ സൈന്യത്തിലെ മുൻ ലെഫ്റ്റനന്റ് ജനറൽ നടത്തുന്ന ടെലിഗ്രാം ചാനൽ ജനറൽ എസ്‌വിആർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പുട്ടിനെ കിടപ്പുമുറിയുടെ തറയിൽ “തറയിൽ കിടക്കുന്ന നിലയിൽ” ഗാർഡുകൾ കണ്ടെത്തിയതായാണ് ടെലിഗ്രാം ചാനലിൽ പറയുന്നത്.
ഉടൻ തന്നെ പുടിന്‍റെ അപ്പാർട്ട്മെന്‍റിൽ തന്നെയുള്ള വിദഗ്ദ മെഡിക്കൽ സംഘം അദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയമാക്കി. അപ്പാർട്ട്മെന്‍റിൽ തന്നെയുള്ള മെഡിക്കൽ സംവിധാനത്തിലാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച വാർത്തകളുടെ ആധികാരികത പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു.
advertisement
“വസതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിന്റെ കിടപ്പുമുറിയിൽ നിന്ന് ശബ്ദംകേട്ട് ഓടിയെത്തുകയായിരുന്നു. പുടിൻ കട്ടിലിനരികിൽ തറയിൽ കിടക്കുകയും ഭക്ഷണപാനീയങ്ങൾ മേശയും മറിഞ്ഞുകിടക്കുന്നതായും കണ്ടു, ”ടെലിഗ്രാം ചാനൽ പറഞ്ഞു.
“തറയിൽ കിടക്കുമ്പോൾ പുടിൻ കണ്ണുകൾ തള്ളിയ നിലയിലായിരുന്നു,” റിപ്പോർട്ടിൽ പറയുന്നു.
വിദഗ്ദ ചികിത്സയിലൂടെ ഡോക്ടർമാർ പുടിന്‍റെ ജീവൻ രക്ഷിക്കുകയായിരുന്നുവെന്നും ടെലിഗ്രാം ചാനലിൽ പറയുന്നു. എന്നാൽ ഔദ്യോഗികമായോ സ്വതന്ത്രമായോ സംഭവം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ വസ്തുതയുണ്ടെന്നാണ് പുടിനുമായി അടുപ്പമുള്ളവർ നൽകുന്ന സൂചന.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 24, 2023 3:24 PM IST