യുവതി ശോഭരാജിനെ ഭയത്തോടെ നോക്കുന്നതും പരമാവധി അകന്നിരിക്കാന്‍ ശ്രമിക്കുന്നതുമാണ് ഫോട്ടോയില്‍ കാണുന്നത്. ഫോട്ടോയ്ക്ക് വ്യത്യസ്ത തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരു സീരിയല്‍ കില്ലറിന്റെ അടുത്തിരുന്നാണ് യാത്ര ചെയ്യുന്നതെന്നറിഞ്ഞാല്‍ താനും പേടിച്ചു പോകുമെന്നാണ് ഒരാളുടെ കമന്റ്.
ജയില്‍ മോചിതനായതിനു പിന്നാലെ ഖത്തര്‍ എര്‍വേയ്‌സിന്റെ QR647 വിമാനത്തിലാണ് ശോഭരാജ് ദോഹയിലേക്ക് പറന്നത്. അവിടെ നിന്ന് പാരീസിലേക്ക് പോകാനായിരുന്നു പ്ലാന്‍. ചാള്‍സ് ശോഭരാജിന്റെ പിതാവ് ഇന്ത്യക്കാരനും അമ്മ വിയറ്റ്‌നാം സ്വദേശിനിയുമായിരുന്നു.
advertisement
ഗംഗലാല്‍ ആശുപത്രിയില്‍ പത്ത് ദിവസത്തെ ചികിത്സയ്ക്കായി നേപ്പാളില്‍ തങ്ങാന്‍ അനുവദിക്കണമെന്ന് ശോഭരാജ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജയില്‍ ശിക്ഷയുടെ 95 ശതമാനവും പൂര്‍ത്തിയാക്കിയ ഇയാളെ മോചിപ്പിക്കണമെന്ന് ജസ്റ്റിസുമാരായ സപാന പ്രധാന്‍ മല്ല, ടില്‍ പ്രസാദ് ശ്രേഷ്ഠ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നേപ്പാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
1970-കളിലാണ് ചാള്‍സ് ശോഭരാജിനെ ലോകം അറിഞ്ഞു തുടങ്ങുന്നത്. 1972നും 1976നും ഇടയില്‍ രണ്ടു ഡസന്‍ മനുഷ്യരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ബിക്കിനി കില്ലര്‍ എന്നായിരുന്നു ശോഭരാജിന്റെ ആദ്യകാല അപരനാമം. മാധ്യമങ്ങൾ അയാളെ സർപ്പന്റ് എന്നിം വിളിച്ചു(വഞ്ചകൻ, സാത്താൻ എന്നൊക്കെ അര്‍ത്ഥം ). 1976ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാകുന്നത്. പക്ഷെ ജയില്‍ചാടി.
പിന്നീട് പല രാജ്യങ്ങളില്‍ യാത്ര ചെയ്ത് പല ഭാഷകളിലും പ്രാവീണ്യം നേടി. ഈ സമയത്താണ് കുറ്റകൃത്യങ്ങള്‍ ദക്ഷിണേഷ്യയിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ പോലീസ് കേസെടുത്തു. ഒടുവില്‍ ഇത് ശോഭരാജിന്റെ അറസ്റ്റിലേക്കു നയിച്ചു.
1986ല്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്നും ശോഭാരാജ് വീണ്ടും സമര്‍ഥമായി രക്ഷപ്പെട്ടു. ഒരു മാസത്തിനു ശേഷം പിടിയിലായി. 1997-ല്‍ ജയില്‍ മോചിതനായ ശേഷം ഫ്രാന്‍സിലേക്ക് പോയ ശോഭരാജിനെ പിന്നീട് കാണുന്നത് 2003-ലാണ്. കാഠ്മണ്ഡുവിലെ എയര്‍പോര്‍ട്ടില്‍ ബാഗും തൂക്കി സാവധാനം നടന്നു പോകുന്ന മനുഷ്യനെ തിരിച്ചറിഞ്ഞത് നേപ്പാളിലെ ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നു.
advertisement
ശോഭരാജ് വീണ്ടും ജയിലിലായി. അങ്ങനെ നേപ്പാളില്‍ നടന്ന ഒരു കൊലപാതക കുറ്റം കൂടി ശോഭരാജിന് മേല്‍ ചുമത്തപ്പെട്ടു. വിനോദസഞ്ചാരത്തിനെത്തിയിരുന്ന ഏകദേശം 20ലധികം വിദേശവനിതകളെ ക്രൂരമായി കൊലപ്പെടുത്തിയയാളാണ് ചാള്‍സ് ശോഭ്‌രാജ്. ‘ബിക്കിനി കില്ലര്‍’ എന്ന പേരിലാണ് ഇയാള്‍ അറിപ്പെട്ടിരുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ