'രുചികരമായ ഭക്ഷണവും ലൈംഗികതയും പാപമല്ല; രണ്ടും ദൈവികമായ സന്തോഷങ്ങൾ': ഫ്രാൻസിസ് മാർപാപ്പ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
“ആനന്ദം ദൈവത്തിൽ നിന്ന് നേരിട്ട് വരുന്നതാണ്. അത് കത്തോലിക്കരെന്നോ ക്രിസ്ത്യാനിയെന്നോ മറ്റെന്തെങ്കിലുമാണോ എന്ന വ്യത്യാസമില്ല. അത് തികച്ചും ദൈവികമാണ്."
വത്തിക്കാൻ സിറ്റി: രുചികരമായ ഭക്ഷണം കഴിക്കുന്നതും ലൈംഗികത ആസ്വദിക്കുന്നതും പാപമല്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. മറ്റ് ആനന്ദങ്ങൾ പോലെ തന്നെ ഇവ രണ്ടും ദൈവത്തിൽ നിന്നും നമുക്ക് ലഭിച്ച സമ്മാനങ്ങളാണെന്നും മാർപ്പാപ്പ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഇറ്റാലിയൻ എഴുത്തുകാരനായ കാർലോ പെട്രിനിയുമായുള്ള അഭിമുഖത്തിലാണ് മാർപ്പാപ്പ ഇതേക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്.
“ആനന്ദം ദൈവത്തിൽ നിന്ന് നേരിട്ട് വരുന്നതാണ്. അത് കത്തോലിക്കരെന്നോ ക്രിസ്ത്യാനിയെന്നോ മറ്റെന്തെങ്കിലുമാണോ എന്ന വ്യത്യാസമില്ല. അത് തികച്ചും ദൈവികമാണ്." ഫ്രാൻസിസ് മാർപാപ്പയുമായുള്ള സംഭാഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പെട്രിനിയുടെ 'ടെറഫ്യൂചുറ' എന്ന പുസതകത്തിൽ പറയുന്നു. ഭക്ഷണത്തിന്റെ ആനന്ദവും ലൈംഗിക സുഖവും ദൈവത്തിൽ നിന്നാണ് ലഭിക്കുന്നതെന്നും മാർപാപ്പ വ്യക്തമാക്കുന്നു.
മനുഷ്യത്വരഹിതവും ക്രൂരവും അശ്ലീലവുമായ ആനന്ദത്തെ സഭ അപലപിക്കുന്നുണ്ടെങ്കിലും മറുവശത്ത് മനുഷ്യത്വപരവും ധാർമികവുമായ ആനന്ദത്തെ ഉൾക്കൊള്ളണമെന്നും മാർപാപ്പ പറഞ്ഞു.
advertisement
ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരം ആരോഗ്യകരമാകുന്നു. അതുിപോലെ ലൈംഗിക സുഖം പ്രണയത്തെ മനോഹരമാക്കുന്നു. അത് ജീവി വർഗത്തിന്റെ നിലനിൽപിന് ഉറപ്പുനൽകുന്നുവെന്നും മാർപാപ്പ പറഞ്ഞു. അമിതമായ ധാർമികതയ്ക്ക് ഇപ്പോൾ സഭയിൽ സ്ഥാനമില്ലെന്നും ഇതിനെ എതിർക്കുന്ന കാഴ്ചപ്പാടുകൾ ഈ ചരിത്രത്തിൽ പലപ്പോഴും ദേഷം വരുത്തിയിട്ടുണ്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും നിലനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 11, 2020 8:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'രുചികരമായ ഭക്ഷണവും ലൈംഗികതയും പാപമല്ല; രണ്ടും ദൈവികമായ സന്തോഷങ്ങൾ': ഫ്രാൻസിസ് മാർപാപ്പ