'ഡ്യൂട്ടിസമയത്ത് ഉറങ്ങി; കഴിക്കുന്ന പാത്രത്തില്‍ മൂത്രമൊഴിച്ചു';പൊലീസ് നായയുടെ വാര്‍ഷിക ബോണസ് തടഞ്ഞു
- Published by:Nandu Krishnan
- news18-malayalam
Last Updated:
പൊലീസ് നായയുടെ നേട്ടങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോയ്ക്ക് ഒടുവിലാണ് ഉദ്യോഗസ്ഥര്‍ ബോണസ് നിഷേധിച്ച കാര്യം പറയുന്നത്
ചൈനയില്‍ അച്ചടക്കലംഘനത്തിന്റെ പേരില്‍ പോലീസ് നായയുടെ വാര്‍ഷിക ബോണസ് നിഷേധിച്ചതായി റിപ്പോര്‍ട്ട്. ഫുസായ് എന്ന പൊലീസ് നായയ്ക്കാണ് ബോണസ് നഷ്ടമായത്. ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ വെയ്ഫാംഗിലെ പൊലീസ് നായ പരിശീലന കേന്ദ്രത്തിലാണ് ഫുസായ് തന്റെ പരിശീലനം പൂര്‍ത്തിയാക്കിയത്. 2024 ജനുവരി 24നാണ് ഫുസായ് പൊലീസ് സേനയുടെ ഭാഗമായത്. തന്റെ സ്ത്യുതര്‍ഹമായ നേട്ടങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരെ സൃഷ്ടിച്ച നായ കൂടിയാണ് ഫുസായ്.
എന്നാല്‍ ഡ്യൂട്ടിയ്ക്കിടെ ഉറങ്ങിയതും ഭക്ഷണം കഴിക്കുന്ന പാത്രത്തില്‍ മൂത്രമൊഴിച്ചതും ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ ഫുസായിയുടെ വാര്‍ഷിക ബോണസ് തടഞ്ഞുവെച്ചത്. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. എന്തായിരുന്നു ഫുസായിയുടെ ബോണസ് എന്ന് ചിലര്‍ ചോദിച്ചു. നൈറ്റ് ഡ്യൂട്ടി ചെയ്യാന്‍ വേണ്ടിയാകും ഫുസായ് ഒന്ന് മയങ്ങിയത് എന്നൊരാള്‍ തമാശരൂപേണ പറഞ്ഞു.
ഫുസായിയുടെ 2024 വര്‍ഷത്തെ നേട്ടങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോയ്ക്ക് ഒടുവിലാണ് ഉദ്യോഗസ്ഥര്‍ നായയുടെ ബോണസ് നിഷേധിച്ച കാര്യം പറയുന്നത്. പൊലീസ് നായയ്ക്കുള്ള ലെവല്‍ 4 പരീക്ഷ ഫുസായ് വിജയിച്ചതായി വീഡിയോയില്‍ പറയുന്നുണ്ട്. ഇതിനെ അനുമോദിക്കുന്ന രീതിയില്‍ ചുവന്ന നിറത്തിലുള്ള പൂവും സ്‌നാക്‌സും ഫുസായ്ക്ക് സമ്മാനമായി നല്‍കി. എന്നാല്‍ അടുത്തിടെയുണ്ടായ അച്ചടക്കലംഘനം കാരണം ഫുസായിയുടെ വാര്‍ഷിക ബോണസ് തടഞ്ഞുവെയ്ക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനുള്ള പിഴയായി സ്‌നാക്‌സ് തിരിച്ചെടുക്കുകയാണെന്ന് ഉദ്യോഗസ്ഥന്‍ വീഡിയോയില്‍ പറഞ്ഞു. തുടര്‍ന്ന് ഫുസായ്ക്ക് നല്‍കിയ സ്‌നാക്‌സ് മറ്റൊരു ഉദ്യോഗസ്ഥന്‍ തിരിച്ചെടുക്കുന്നതും വീഡിയോയില്‍ കാണാം.
advertisement
2023 ആഗസ്റ്റ് 28നാണ് ഫുസായ് ജനിച്ചത്. രണ്ട് മാസം പ്രായമായ ഫുസായിയെ അതിന്റെ യഥാര്‍ത്ഥ ഉടമ ഒരിക്കല്‍ പാര്‍ക്കില്‍ കൊണ്ടുവന്നിരുന്നു. അവിടെ വെച്ച് ഫുസായിയെ കണ്ട പോലീസ് ഡോഗ് ട്രെയിനര്‍ ഷാവോ ക്വിന്‍ഷുവായ് ഈ നായയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഫുസായ് പോലീസ് നായ പരിശീലന കേന്ദ്രത്തിലേക്ക് എത്തിയത്. 2024 ഒക്ടോബറോടെ പരിശീലനം പൂര്‍ത്തിയാക്കി പൂര്‍ണ യോഗ്യതയുള്ള നായയായി ഫുസായി മാറി. സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനായാണ് ഫുസായിയെ ഉപയോഗിച്ചുവരുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 30, 2025 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ഡ്യൂട്ടിസമയത്ത് ഉറങ്ങി; കഴിക്കുന്ന പാത്രത്തില്‍ മൂത്രമൊഴിച്ചു';പൊലീസ് നായയുടെ വാര്‍ഷിക ബോണസ് തടഞ്ഞു