നിമിഷപ്രിയയുടെ പാസ്പോർട്ട് തലാൽ നശിപ്പിച്ചുവെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമെന്ന് സഹോദരൻ
- Published by:ASHLI
- news18-malayalam
Last Updated:
കുറ്റകൃത്യത്തെ ന്യായീകരിക്കാനുള്ള ശ്രമത്തിൽ കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയാണ് ഇന്ത്യൻ മാധ്യമങ്ങളെന്നും അബ്ദു ഫത്താഹ് മഹ്ദി കുറ്റപ്പെടുത്തി
നിമിഷപ്രിയയുടെ പാസ്പോർട്ട് തലാൽ നശിപ്പിച്ചുവെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമെന്ന് സഹോദരൻ അബ്ദു ഫത്താഹ് മഹ്ദി. ഇന്ത്യൻ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമായ അപവാദമാണെന്ന് അബ്ദു ഫത്താഹ് മഹ്ദി സമൂഹമാധ്യമത്തിൽ കുറിച്ചു.
ഇന്ത്യൻ എംബസി നിയോഗിച്ച വിചാരണ സെഷനുകളിൽ നിമിഷയോ അവളുടെ നിയമസംഘമോ ഇവ ഹാജരാക്കിയില്ല. വസ്തുതകൾ കെട്ടിച്ചമയ്ക്കാൻ ശ്രമിക്കുന്നതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യത്തെ ന്യായീകരിക്കാനുള്ള ശ്രമത്തിൽ കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയാണ് ഇന്ത്യൻ മാധ്യമങ്ങൾ. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും അതിനോട് സഹതാപം നേടുകയും ചെയ്യുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
കാരണം സത്യം അതേപടി പറഞ്ഞാൽ ആരും അതിനോട് സഹതാപം കാണിക്കില്ലെന്ന് അവർക്ക് നന്നായി അറിയാമെന്നും അബ്ദു ഫത്താഹ് മഹ്ദി പറഞ്ഞു.

advertisement
അതേസമയം യെമനില്‍ കൊലക്കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമന്‍ പൗരൻ തലാലിന്റെ സഹോദരൻ. വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നും സഹോദരന്‍ അബ്ദല്‍ഫത്തേഹ് മഹ്ദി (Abdel Fateh Mahdi) വ്യക്തമാക്കി.
ക്രൂരമായ കുറ്റകൃത്യംകൊണ്ട് മാത്രമല്ല, ഏറെ നീണ്ടുനിന്ന നിയമവ്യവഹാരം കാരണവും കുടുംബം ഏറെ പ്രയാസം അനുഭവിച്ചു. അനുരഞ്ജനശ്രമങ്ങളെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിന്റെ നിയമം നടപ്പാക്കണമെന്ന് തങ്ങള്‍ നിര്‍ബന്ധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
(Summary: Brother Abdul Fattah Mahdi said that the report that Talal destroyed Nimishapriya's passport is baseless. Abdul Fattah Mahdi wrote on social media that the news circulating in the Indian media regarding this is baseless slander.)
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 16, 2025 8:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
നിമിഷപ്രിയയുടെ പാസ്പോർട്ട് തലാൽ നശിപ്പിച്ചുവെന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമെന്ന് സഹോദരൻ