വളർത്തുമൃഗങ്ങൾ ഒന്നും ഇല്ലാത്ത വീടുകൾ വളരെ വിരളമായിരിക്കും അല്ലേ. ഒട്ടുമിക്ക വീടുകളിലും പട്ടികളോ പൂച്ചകളോ ഓമന മൃഗങ്ങളായി വീട്ടുടമകൾക്ക് കൂട്ട് ഉണ്ടാകും. എന്നാൽ, ഇവയെ ചില സമയങ്ങളിൽ നോക്കി വളർത്താൻ ബുദ്ധിമുട്ട് ഉണ്ടാകാറുമുണ്ട്, അല്ലേ. പ്രത്യേകിച്ച് ഈ കൊറോണ കാലത്ത് 'വർക്ക് ഫ്രം ഹോം' ഒക്കെ ആണെങ്കിൽ പിന്നെ പറയാനുമില്ല.
കൊറോണ കാലം ആയതുകൊണ്ട് തന്നെ ഒട്ടുമിക്ക കമ്പനികളും ജീവനക്കാർക്ക് വീട്ടിൽ നിന്നു തന്നെ ജോലി ചെയ്യാനുള്ള അവസരം കൊടുത്തിരിക്കുകയാണ്. എന്നാൽ, വളർത്ത് മൃഗങ്ങൾ ഉള്ളവർക്ക് തങ്ങളുടെ ജോലി എളുപ്പമായിരിക്കില്ല. ജോലി ചെയ്യുകയും ഇവരെ നോക്കുകയും ഒരുമിച്ച് ചെയ്യുന്നത് കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്.
Karunya KR-493 Kerala Lottery Results Declared | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ നിങ്ങളോ?എന്നാൽ ഇപ്പോൾ ഇതിനെല്ലാം ഒരു രീതിയിൽ പരിഹാരം കാണുകയാണ് കാർപെന്റർ സിമോൺ ഗിയേർട്‌സ്. വളരെ വ്യത്യസ്‌തമായുള്ള ഒരുതരം കസേരയാണ് സിമോൺ ജോലി ചെയ്യുന്നവർക്കും വളർത്തു മൃഗങ്ങൾക്കും വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. മൃഗങ്ങളെ അത്രയധികം സ്‌നേഹിക്കുന്ന ആളുകൾക്ക് ഇത്തരത്തിലുള്ള കസേര വളരെ ഉപകാരപ്രദമാണ്. തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം സിമോൺ വ്യക്തമാക്കിയിരിക്കുന്നത്.
ഈ കസേരയിൽ ഇരുന്നുകൊണ്ട് ഉടമക്ക് ജോലി ചെയ്യാനും കൂടെ തങ്ങളുടെ വളർത്തു മൃഗങ്ങളെ അതിൽ ഇരുത്താനും കഴിയും. കസേരയ്‌ക്ക് രണ്ട് തട്ടുകൾ ആണ് ഉള്ളത്. താഴെ പട്ടിക്കോ പൂച്ചയ്‌ക്കോ അല്ലെങ്കിൽ ആ വലുപ്പത്തിൽ ഉള്ള മറ്റേത് വളർത്തുമൃഗത്തിനോ കിടക്കാനുള്ള സ്ഥലം ഉണ്ട്. മുകളിലത്തെ തട്ടിൽ ഉടമയ്‌ക്ക് ഇരിക്കാനും കൂടെ മൃഗങ്ങൾക്ക് ഇരിക്കാനും ഉള്ള സ്ഥലവും ഉണ്ട്. സാധാരണ കസേരയിൽ ഇരുന്ന് ജോലി ചെയ്യുന്നതു പോലെ ഉടമക്ക് ഈ കസേരയിൽ ഇരുന്നും ജോലി ചെയ്യാൻ കഴിയും. 19 സെക്കൻഡ് വീഡിയോയിലൂടെയാണ് സിമോൺ ഈ കാര്യങ്ങൾ പങ്കു വച്ചിരിക്കുന്നത്.
I built a chair for needy pets that always want to sit next to you. pic.twitter.com/loTmxmsnQ5മുകളിലുള്ള നിലയിലേക്ക് കയറാൻ സ്‌റ്റെപ്പുകൾ ഉള്ളതു കൊണ്ട് തന്നെ മൃഗങ്ങൾക്ക് ആവശ്യമുള്ളപ്പോൾ കയറിവരാനും ഇറങ്ങി പോകാനും കഴിയുന്നു. ഈ വീഡിയോക്ക് ഇതിനോടകം തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. 4.6 മില്യൺ തവണയാണ് ആളുകൾ ഇത് കണ്ടിരിക്കുന്നത്. ഉടകൾക്ക് അടുത്തു തന്നെ എപ്പോഴും ഇരിക്കണം എന്ന് ആഗ്രഹിക്കുന്ന വളർത്ത് മൃഗങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഈ കസേര നിർമിച്ചിരിക്കുന്നത് എന്നാണ് സിമോൺ വീഡിയോയ്‌ക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്.
തന്റെ വളർത്തുമൃഗത്തിന് താൻ എപ്പോഴും കൂടെ വേണമെന്നും ഇല്ലെങ്കിൽ അത് ഉറങ്ങില്ലെന്നും മനസ്സിലാക്കിയതാണ് ഈ കസേര ഉണ്ടാക്കുന്നതിന് തനിക്ക് പ്രചോദനമായതെന്നും അവർ വീഡിയോയിൽ പറയുന്നു. ഈ വീഡിയോയ്‌ക്ക് നിരവധി കമന്റുകളാണ് ഇതിനോടകം തന്നെ വന്നിരിക്കുന്നത്. ധാരാളം ആളുകൾ ഈ ആശയത്തെ പിന്തുണക്കുകയും കസേര വാങ്ങുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. എല്ലാവർക്കും അവരുടെ ഓമനമൃഗങ്ങൾ പ്രിയപ്പെട്ടതാണെന്നും അത് എപ്പോഴും കൂടെ വേണമെന്നും ആഗ്രഹിക്കുന്നുവെന്നും ധാരാളം ആളുകൾ അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.