advertisement

ഹോർമുസ് തുറക്കാൻ ട്രംപിന്റെ പുതിയ ഡെഡ്‌ലൈൻ; വഴങ്ങാതെ ഇറാൻ; ഷിറാസിലും ഖ്വാമിലും ശക്തമായ സ്ഫോടനം

Last Updated:

യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാതെ കടലിടുക്ക് തുറക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ

News18
News18
വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക യുദ്ധം 33-ാം ദിവസത്തിലേക്ക് കടന്നു. സൈനിക നീക്കങ്ങളും നയതന്ത്ര ചർച്ചകളും ഒരേസമയം നടക്കുമ്പോഴും മേഖലയിൽ ആശങ്ക വർദ്ധിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ ഇറാനു മേൽ പുതിയ അന്ത്യശാസനം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി 8 മണിക്ക് മുൻപായി ഉപരോധം പിൻവലിച്ചില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകളും പ്രധാന അടിസ്ഥാന സൗകര്യങ്ങളും ബോംബിട്ട് തകർക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി. എന്നാൽ, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാതെ കടലിടുക്ക് തുറക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
ഇറാനിൽ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി അമേരിക്കൻ സൈന്യം. ശത്രുക്കളുടെ പിടിയിലകപ്പെടാതെ ഒരു ദിവസത്തിലധികം ദുർഘടമായ ഭൂപ്രദേശത്ത് ഒളിച്ചിരുന്ന പൈലറ്റിനെ വൻ സൈനിക നീക്കത്തിലൂടെയാണ് അമേരിക്കൻ സേന തിരിച്ചെത്തിച്ചത്. പൈലറ്റിന് പരിക്കേറ്റിട്ടുണ്ടെങ്കിലും നില ഗുരുതരമല്ല. ഇതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം തകർന്നുവീണ എ-10 (A-10) വിമാനത്തിലെ പൈലറ്റിനെയും രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
യുദ്ധം അവസാനിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ നടക്കുന്നുണ്ട്. ഒമാൻ ഭരണകൂടം ഇറാനുമായി അവസാനവട്ട ചർച്ചകൾ നടത്തി. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ആശയവിനിമയം നിലനിർത്താൻ പാകിസ്താനും ഈജിപ്തും സജീവമായി ഇടപെടുന്നുണ്ട്. ഇസ്രായേലിനും സഖ്യകക്ഷികളായ അറബ് രാഷ്ട്രങ്ങൾക്കും നേരെ ആക്രമണം കടുപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ആഗോള ഊർജ്ജ വിതരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. തകർക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ വർഷങ്ങൾ എടുത്തേക്കുമെന്നാണ് റിപ്പോർട്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഹോർമുസ് തുറക്കാൻ ട്രംപിന്റെ പുതിയ ഡെഡ്‌ലൈൻ; വഴങ്ങാതെ ഇറാൻ; ഷിറാസിലും ഖ്വാമിലും ശക്തമായ സ്ഫോടനം
Next Article
advertisement
തെരുവുനായ 30 സെക്കൻഡിനുള്ളിൽ കടിച്ചത് നിരവധി പേരെ; പരിഭ്രാന്തി പരത്തിയ അക്രമത്തിന്റെ വീഡിയോ
തെരുവുനായ 30 സെക്കൻഡിനുള്ളിൽ കടിച്ചത് നിരവധി പേരെ; പരിഭ്രാന്തി പരത്തിയ അക്രമത്തിന്റെ വീഡിയോ
  • 30 സെക്കൻഡിനുള്ളിൽ നിരവധി ആളുകളെ തെരുവ് നായ ആക്രമിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു

  • പൊതുജന സുരക്ഷയും പേവിഷബാധയുടെ സാധ്യതയും സംബന്ധിച്ച് ആശങ്കകൾ ഉയർന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു

  • ഇന്ത്യയിലെ തെരുവ് മൃഗങ്ങളുടെ നിയന്ത്രണവും പരിപാലനവും സംബന്ധിച്ച ചർച്ചകൾ ഈ സംഭവത്തെ തുടർന്ന് സജീവമായി

View All
advertisement