advertisement

'ട്രംപിനെ വെറുതെ വിടില്ല': യുഎസ് പ്രസിഡന്റിന് ഖമനയിയുടെ മുതിർന്ന സഹായിയുടെ മുന്നറിയിപ്പ്; തിരിച്ചടിച്ച് ട്രംപ് 

Last Updated:

തങ്ങളുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് പകരം ചോദിക്കുമെന്നും അതിന് ട്രംപ് വലിയ വില നൽകേണ്ടി വരുമെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി

News18
News18
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇറാൻ വെറുതെവിടില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വധത്തിന് പ്രതികാരം ചെയ്യുമന്നും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുടെ മുന്നറിയിപ്പ്. തങ്ങളുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് പകരം ചോദിക്കുമെന്നും അതിന് ട്രംപ് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ഖമനയിയുടെ ഏറ്റവും അടുത്ത സഹായികളിൽ ഒരാളാണ് അലി ലാരിജാനി.
മേഖലയിലെ അമേരിക്കൻ, ഇസ്രായേൽ താവളങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണെന്നും അവർക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടെന്നും ലാരിജാനി അവകാശപ്പെട്ടു. ട്രംപിനെ ഇറാൻ വെറുതെ വിടില്ലെന്നും തങ്ങളുടെ നേതാവിനെ വധിച്ചതിനും ആയിരത്തിലധികം പേരെ കൊലപ്പെടുത്തിയതിനും അദ്ദേഹം മറുപടി പറയേണ്ടി വരുമെന്നും ഔദ്യോഗിക ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വെനിസ്വേലയിൽ നിക്കോളാസ് മഡുറോയെ പിടികൂടിയതുപോലെ ചുരുങ്ങിയ കാലയളവിൽ യുദ്ധം അവസാനിപ്പിക്കാമെന്നാണ് അമേരിക്ക കരുതിയതെന്നും എന്നാൽ അവർ പരാജയപ്പെട്ടുവെന്നും ലാരിജാനി കൂട്ടിച്ചേർത്തു.
advertisement
എന്നാൽ അലി ലാരിജാനിയുടെ ഭീഷണികളെ ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞു. ലാരിജാനി ആരാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്ന കാര്യങ്ങൾ താൻ ശ്രദ്ധിക്കുന്നില്ലെന്നും സിബിഎസ് ന്യൂസിനോട് ട്രംപ് പ്രതികരിച്ചു. ഇറാൻ നേരത്തെ തന്നെ പരാജയപ്പെട്ടു കഴിഞ്ഞുവെന്നും ട്രംപ് പരിഹസിച്ചു. ഇറാനെതിരായ ആക്രമണങ്ങൾ തുടരുമെന്ന് ആവർത്തിച്ച അദ്ദേഹം, ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
'ട്രംപിനെ വെറുതെ വിടില്ല': യുഎസ് പ്രസിഡന്റിന് ഖമനയിയുടെ മുതിർന്ന സഹായിയുടെ മുന്നറിയിപ്പ്; തിരിച്ചടിച്ച് ട്രംപ് 
Next Article
advertisement
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
  • പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് മതം പറഞ്ഞ് വോട്ട് ചോദിച്ചതിന് നോട്ടീസ് ലഭിച്ചു

  • മതത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചതിന് മൂന്ന് പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു

  • കമ്മീഷന്‍ വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടതോടെ സ്ഥാനാര്‍ത്ഥി രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

View All
advertisement