ട്രംപിനും ട്വിറ്ററിന്റെ പിടിവീണു; അദ്ദേഹത്തിന്റെ ട്വീറ്റുകളിലെ വസ്തുതകൾ തെറ്റാകാമെന്ന് മുന്നറിയിപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
ഇതാദ്യമായാണ് വ്യാജ സന്ദേശങ്ങള്‍ക്കെതിരായ നടപടിക്ക് ഒരു രാഷ്ട്ര തലവന്‍ വിധേയനാകുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകള്‍ക്കെതിരെ ട്വിറ്റര്‍. ട്രംപിന്റെ സന്ദേശങ്ങള്‍ വസ്തുതപരമായി തെറ്റാണെന്ന സൂചന നല്‍കിയുള്ള സന്ദേശവും ലിങ്കും ട്വീറ്റിനൊപ്പം ചേര്‍ത്താണ് ട്വിറ്ററിന്റെ നടപടി. ഇതാദ്യമായാണ് വ്യാജ സന്ദേശങ്ങള്‍ക്കെതിരായ നടപടിക്ക് ഒരു രാഷ്ട്ര തലവന്‍ വിധേയനാകുന്നത്. ലോകനേതാക്കൾ തെറ്റായ വസ്തുതകൾ പരിശോധിക്കാതെ ട്വീറ്റ് ചെയ്യുമ്പോൾ സോഷ്യൽമീഡിയ കമ്പനികൾ കൈയുംകെട്ടി നോക്കിനിൽക്കുന്നുവെന്ന വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് നടപടി വന്നിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രംപിന്റെ രണ്ട് ട്വീറ്റുകള്‍ക്കെതിരെയാണ് ട്വിറ്റർ നടപടി സ്വീകരിച്ചത്. കാലിഫോര്‍ണിയയിലെ പ്രാദേശിക സര്‍ക്കാര്‍ നടപ്പിലാക്കുന്ന തെരഞ്ഞെടുപ്പ് പരിഷ്കാരത്തെ കുറിച്ചായിരുന്നു ട്രംപിന്റെ ട്വീറ്റ്. തപാല്‍ ബാലറ്റുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങള്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം ലക്ഷ്യമിട്ടാണെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഇതിന്റെ താഴെയാണ് മെയില്‍ ബാലറ്റിന്റെ വസ്തുതകള്‍ അറിയുക എന്ന സന്ദേശം ട്വിറ്റര്‍ കൂട്ടിചേര്‍ത്തത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ട്രംപ് ട്വീറ്റ് ചെയ്ത സംഭവത്തെക്കുറിച്ചുള്ള വസ്തുതകള്‍ ബോധ്യപ്പെടുത്തുന്ന വാര്‍ത്തകള്‍ കാണാന്‍ സാധിക്കും.
advertisement
There is NO WAY (ZERO!) that Mail-In Ballots will be anything less than substantially fraudulent. Mail boxes will be robbed, ballots will be forged & even illegally printed out & fraudulently signed. The Governor of California is sending Ballots to millions of people, anyone.....
— Donald J. Trump (@realDonaldTrump) May 26, 2020
advertisement

ഇതാദ്യമായാണ് ഇത്തരമൊരു നടപടി. വ്യാജ സന്ദേശങ്ങള്‍ക്കെതിരായ നീക്കം ഊര്‍ജ്ജിതപ്പെടുത്താന്‍ ട്വിറ്റര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് നടപടി. ട്വിറ്ററിന്റെ സിവിക് ഇന്റഗ്രിറ്റി പോളിസിക്ക് വിരുദ്ധമാണ് ട്രംപിന്റെ ട്വീറ്റെന്നാണ് കമ്പനിയുടെ നിലപാട്. തെരഞ്ഞെടുപ്പുകളെയും സമാനമായ നടപടികളുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ ഇടപെടുന്നതിനെതിരെയാണ് സിവിക് ഇന്റഗ്രിറ്റി പോളിസി കൊണ്ടുവന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ക്കെതിരെയാണ് ഇതുപ്രകാരം നടപടിയെടുക്കുക. ഇതിനനുസരിച്ചാണ് ട്രംപിന്റെ ട്വീറ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചു.
advertisement
You may also like:Covid 19: ഇനി മുതല്‍ ക്വാറന്റീന്‍ സൗജന്യമല്ല; വിദേശത്ത് നിന്നെത്തുന്നവര്‍ പണം നല്‍കണം [news]ചായക്കടയിലെയും ജ്യൂസ് കടയിലെയും കുപ്പി ഗ്ലാസ് രോഗപ്പകർച്ചയുണ്ടാക്കും; ഓരോ തവണയും അണുനശീകരണം നടത്തണം [NEWS]ഉത്രയെ കടിച്ചത് മൂർഖൻ തന്നെ; വിഷപ്പല്ല് പരിശോധനയ്ക്ക് അയയ്ക്കും; പാമ്പിന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞു [NEWS]
തപാലിലൂടെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് കാലിഫോര്‍ണിയ ഏര്‍പ്പെടുത്തിയ നടപടികളുമായി ബന്ധപ്പെട്ട് തെറ്റായ നിലപാടുകളാണ് ട്രംപ് പ്രചരിപ്പിക്കുന്നതെന്നാണ് കണ്ടെത്തിയത്. കൊറോണ വൈറസ് പടരുന്നതിന്റെ പാശ്ചാത്തലത്തിലാണ് തപാല്‍ വോട്ടിംങ് വ്യാപകമാക്കാനുള്ള നടപടികള്‍ കാലിഫോര്‍ണിയയില്‍ സ്വീകരിച്ചത്. ഇതിനെതിരായിരുന്നു ട്രംപിന്റെ ട്വീറ്റ്. നേരത്തെയും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ട്വീറ്ററില്‍ കുറിച്ചുവെന്ന ആരോപണം ട്രംപിനെതിരെ ഉണ്ടായിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 27, 2020 7:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ട്രംപിനും ട്വിറ്ററിന്റെ പിടിവീണു; അദ്ദേഹത്തിന്റെ ട്വീറ്റുകളിലെ വസ്തുതകൾ തെറ്റാകാമെന്ന് മുന്നറിയിപ്പ്