രണ്ടു വയസ്സുകാരൻ എവറസ്റ്റ് ബേസ് ക്യാമ്പിൽ; കാത്തിരിക്കുന്നത് ലോക റെക്കോർഡ്
- Published by:Arun krishna
- news18-malayalam
Last Updated:
ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന ഏഷ്യൻ യാത്രയ്ക്കിടെ തോന്നിയ ഒരു ആഗ്രഹത്തിലാണ് ഇവിടെ എത്തിയതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു
എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിൽ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയിരിക്കുകയാണ് ഒരു രണ്ടു വയസ്സുകാരൻ. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 17,598 അടി ഉയരത്തിൽ ഉള്ള ബേസ് ക്യാമ്പിൽ കാർട്ടർ ഡാലസ് എന്ന രണ്ടുവയസുകാരൻ ഒക്ടോബർ 25 നാണ് എത്തിയത്. തന്റെ പിതാവിന്റെ പുറത്ത് ഇരുന്നായിരുന്നു ഈ കൊച്ചു മിടുക്കന്റെ യാത്ര. ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന ഏഷ്യൻ യാത്രയ്ക്കിടെ തോന്നിയ ഒരു ആഗ്രഹത്തിലാണ് ഇവിടെ എത്തിയതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.
"ട്രെക്കിംഗിന് തയ്യാറെടുക്കുമ്പോൾ താനും ഭാര്യയും കുറച്ച് ജാക്കറ്റുകളും സ്ലീപ്പിംഗ് ബാഗുകളും കയ്യിൽ കരുതിയിരുന്നു. എന്നാൽ യാത്രക്കിടെ പെട്ടെന്ന് തോന്നിയ ഒരു ആഗ്രഹത്താലാണ് ഇത് ചെയ്തതെന്ന് "കുട്ടിയുടെ പിതാവ് റോസ് ഡാലസ് പറഞ്ഞു. തന്റെ മകൻ ഭാര്യയെക്കാളും മികച്ച യാത്രക്കാരനാണെന്നും രണ്ട് മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോഴും തന്നെയും ഭാര്യയേയും അപേക്ഷിച്ച് അവന്റെ ആരോഗ്യം മികച്ചതായിരുന്നു എന്നും പിതാവ് വ്യക്തമാക്കി. മകന്റെ രക്തത്തിന്റെ അളവിൽ പോലും വ്യത്യാസം വരാത്തത് അവരെ തികച്ചും അത്ഭുതപ്പെടുത്തി എന്നും റോസ് ഡാലസ് പറയുന്നു.
advertisement
"ഞങ്ങൾ രണ്ടുപേർക്കും ചെറിയ രീതിലുള്ള അസുഖങ്ങൾ ഉണ്ടായിരുന്നു, പക്ഷേ അവൻ പൂർണ്ണമായും ആരോഗ്യവാനായിരുന്നു. ബേസ് ക്യാമ്പിന് മുമ്പുള്ള ഗ്രാമങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകർ ഉണ്ടായിരുന്നു, അവർ അവൻ്റെ രക്തം പരിശോധിച്ചിരുന്നു, അവൻ ആരോഗ്യവാനായിരിക്കുന്നു എന്നും പറഞ്ഞു. അവന്റെ പരിശോധനാ ഫലം ഞങ്ങളെക്കാൾ മികച്ചതായിരുന്നു" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സ്‌കോട്ട്‌ലൻഡിലെ തങ്ങളുടെ വീട് വാടകയ്ക്ക് കൊടുത്ത ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആണ് ഒരു വർഷം നീണ്ടുനിൽക്കുന്ന യാത്രയ്ക്കായി കുടുംബം പുറപ്പെട്ടത്. ഇതിനോടകം ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, മാലിദ്വീപ് എന്നിവിടങ്ങൾ ഇവർ സന്ദർശിച്ചു കഴിഞ്ഞു. നേപ്പാൾ സന്ദർശിച്ച ഇവർ മലേഷ്യയിലെത്തി സിംഗപ്പൂരിലേക്ക് പോകും മുമ്പ് യൂണിവേഴ്സൽ സ്റ്റുഡിയോയിൽ മകൻ്റെ ജന്മദിനവും ആഘോഷിച്ചിരുന്നു. എന്തായാലും എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്ക് യാത്ര ചെയ്ത കാർട്ടർ എന്ന രണ്ടു വയസ്സുകാരൻ ഇതോടെ ലോക റെക്കോർഡ് ഉറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Jan 31, 2024 10:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
രണ്ടു വയസ്സുകാരൻ എവറസ്റ്റ് ബേസ് ക്യാമ്പിൽ; കാത്തിരിക്കുന്നത് ലോക റെക്കോർഡ്









