ജീവത്യാഗം ചെയ്യേണ്ടി വന്ന യുഎൻ സമാധാന സേനാംഗങ്ങള്‍ക്കായി പുതിയ സ്മാരകം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയത്തിന് യുഎന്‍ പൊതുസഭയുടെ അംഗീകാരം. ഇന്ത്യയുടെ പ്രമേയം അംഗീകരിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഐക്യരാഷ്ട്ര സഭയെ തങ്ങളുടെ നന്ദി അറിയിച്ചു.
”വീരമൃതു വരിച്ച യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്കായി പുതിയ സ്മാരകം സ്ഥാപിക്കാന്‍ ഇന്ത്യ കൊണ്ടു വന്ന പ്രമേയത്തിന് ഐക്യരാഷ്ട്ര പൊതുസഭ അംഗീകാരം നൽകിയതിൽ സന്തോഷമുണ്ട്. പ്രമേയത്തിന് 190 രാഷ്ട്രങ്ങളുടെ പിന്തുണ ലഭിച്ചു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി”, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 190 രാജ്യങ്ങളുടെ പിന്തുണയോടെയാണ് യുഎൻ പ്രമേയം പാസാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യുഎസ് സംസ്ഥാന സന്ദർശനത്തിനും യുഎൻ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൽ അദ്ദേഹം പങ്കെടുക്കുന്നതിനും ദിവസങ്ങൾക്ക് മുമ്പാണ് ഈ വാർത്തയെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
advertisement
Delighted that the Resolution to establish a new Memorial Wall for fallen Peacekeepers, piloted by India, has been adopted in the UN General Assembly. The Resolution received a record 190 co-sponsorships. Grateful for everyone’s support.
യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് ആണ് യുഎൻ ജനറൽ അസംബ്ലി കരട് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ പിന്തുണച്ച എല്ലാ അംഗരാജ്യങ്ങളോടും വിദേശകാര്യമന്ത്രി എസ് ജയശങ്കറും നന്ദി അറിയിച്ചു. “സമാധാന സേനാംഗങ്ങൾക്കായി ഒരു സ്മാരകം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയം യുഎൻ ജനറൽ അസംബ്ലിയിൽ അംഗീകരിച്ചിരിക്കുകയാണ്. പ്രമേയത്തിന് 190 കോ-സ്‌പോൺസർഷിപ്പുകളാണ് ലഭിച്ചത്. ഇത് ഇന്ത്യ ലോകത്തിനു നൽകുന്ന സംഭാവനകളിലും ഇന്ത്യയിൽ ഉള്ള വിശ്വാസത്തിന്റെയും അടയാളമാണ്”, ജയശങ്കർ ട്വീറ്റിൽ പറഞ്ഞു.
അബേയ്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സൈപ്രസ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലെബനൻ, മിഡിൽ ഈസ്റ്റ്, വെസ്റ്റേൺ സഹാറ എന്നിവിടങ്ങളിലാടി 6,000-ത്തിലധികം സൈനികരും പോലീസുകാരും ഉൾപ്പെടുന്നതാണ് യുഎൻ സമാധാനസേന. ഈ സേനയിലേക്ക് ആളുകളെ നൽകുന്ന മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ നിന്നുള്ള ഏകദേശം 177 യുഎൻ സമാധാന സേനാംഗങ്ങൾ ഇതിനകം ജീവ ത്യാഗം ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകൾ.
advertisement
India piloted the adoption of a Resolution in the UN General Assembly to establish a Memorial Wall for fallen Peacekeepers.
The Resolution received a record 190 co-sponsorships, a testimony to faith in India’s contributions and intent.
മെയ് 29 നാണ് യുഎൻ സമാധാനപാലകരുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത്. 2023 ലെ യുഎൻ സമാധാനപാലകരുടെ അന്താരാഷ്ട്ര ദിനത്തിന്റെ തീം ‘സമാധാനം എന്നിൽ നിന്ന് ആരംഭിക്കുന്നു’ എന്നതായിരുന്നു. 2023 യുഎൻ സമാധാന പരിപാലനത്തിന്റെ 75-ാം വർഷമാണ്. 4200-ലധികം സമാധാന സേനാംഗങ്ങൾക്ക് സംഘർഷസാഹചര്യങ്ങളിൽ സേവനമനുഷ്ഠിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 25 ന്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞ 75 വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ട സമാധാന സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചfjgvdvg. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്താണ് ചടങ്ങ് നടന്നത്. ഇതുവരെ 4200-ലധികം സമാധാന സേനാംഗങ്ങൾക്ക് സംഘർഷസാഹചര്യങ്ങളിൽ സേവനമനുഷ്ഠിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ