ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയുടെ 'ബങ്കർ ബസ്റ്റർ'; ഹോർമുസ് കടലിടുക്കിന് സമീപം വ്യോമാക്രമണം
- Published by:Sarika N
- news18-malayalam
Last Updated:
ഇറാന്റെ തീരദേശ പ്രതിരോധ ശൃംഖലയുടെ ഭാഗമായ മിസൈൽ ലോഞ്ചറുകളും സ്റ്റോറേജ് കേന്ദ്രങ്ങളും തകർക്കുകയായിരുന്നു ലക്ഷ്യം
തെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക അതിശക്തമായ വ്യോമാക്രമണം നടത്തിയാതായി റിപ്പോർട്ട്. ഏകദേശം 2,267 കിലോ ഭാരമുള്ള 'ഡീപ്പ് പെനട്രേറ്റർ' ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.
കടുപ്പമേറിയ പാറകളും കോൺക്രീറ്റും തുളച്ചുകയറി ഭൂമിക്കടിയിലുള്ള ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ശേഷിയുള്ള 'ബങ്കർ ബസ്റ്റർ' ആയുധങ്ങളാണ് അമേരിക്ക പ്രയോഗിച്ചത്. ഇറാന്റെ തീരദേശ പ്രതിരോധ ശൃംഖലയുടെ ഭാഗമായ മിസൈൽ ലോഞ്ചറുകളും സ്റ്റോറേജ് കേന്ദ്രങ്ങളും തകർക്കുകയായിരുന്നു ലക്ഷ്യം. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ഇറാന്റെ ആന്റി-ഷിപ്പ് ക്രൂയിസ് മിസൈലുകളെയാണ് പ്രധാനമായും ഉന്നംവെച്ചത്.
Hours ago, U.S. forces successfully employed multiple 5,000-pound deep penetrator munitions on hardened Iranian missile sites along Iran’s coastline near the Strait of Hormuz. The Iranian anti-ship cruise missiles in these sites posed a risk to international shipping in the… pic.twitter.com/hgCSFH0cqO
— U.S. Central Command (@CENTCOM) March 17, 2026
advertisement
യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ യാത്ര നിലവിൽ പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് ആഗോളതലത്തിൽ ഇന്ധനവില വർധിക്കാൻ കാരണമായി. ഇറാൻ ഡ്രോണുകളും മൈനുകളും ഉപയോഗിച്ച് കപ്പൽപാത അടച്ചതോടെയാണ് മേഖലയിൽ പ്രതിസന്ധി രൂക്ഷമായത്. ഈ തടസ്സങ്ങൾ നീക്കി കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനാണ് അമേരിക്കൻ നീക്കം.
ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ സഖ്യകക്ഷികളുടെ സഹായം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും പല രാജ്യങ്ങളും പിന്മാറി. നാറ്റോ രാജ്യങ്ങൾ വലിയ തെറ്റാണ് ചെയ്യുന്നതെന്ന് ട്രംപ് തുറന്നടിച്ചു. തങ്ങളെ സഹായിക്കാൻ ആരും വരുന്നില്ല എന്നത് ഞെട്ടിക്കുന്നതാണെന്നും എന്നാൽ ജപ്പാൻ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ സഹായമില്ലാതെ തന്നെ ഇതിനെ നേരിടാൻ അമേരിക്കയ്ക്ക് അറിയാമെന്നും ട്രംപ് വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 18, 2026 11:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയുടെ 'ബങ്കർ ബസ്റ്റർ'; ഹോർമുസ് കടലിടുക്കിന് സമീപം വ്യോമാക്രമണം










