'ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പ്രശ്‌നം പരിഹരിച്ചതായി ഞാൻ അവകാശപ്പെടുന്നില്ല'; ഡോണൾഡ് ട്രംപ് ഖത്തറിൽ

Last Updated:

ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ താൻ ഇടപെട്ടതിന്റെ ഫലമാണെന്ന് ഡോണൾഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു

News18
News18
ഇന്ത്യ-പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചുവെന്ന് താൻ അവകാശപ്പെടുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പക്ഷേ സംഘർഷം പരിഹരിക്കുന്നതിൽ സഹായിക്കാൻ തനിക്ക് കഴിഞ്ഞുവെന്നും ട്രംപ് ഖത്തറിൽ പറഞ്ഞു. വ്യാപാരം വാഗ്ദാനം ചെയ്തതാണ് പ്രശ്നം പരിഹരിച്ചതെന്നും ഖത്തറിൽ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒരുപോലെ സന്തോഷമുള്ളതായിരുന്നു ഇതെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ 'ആയിരക്കണക്കിന്' വർഷങ്ങളായുള്ളതാണ് ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം. ഇതു പരിഹരിക്കാൻ കഴിയുമെന്ന് താൻ പറഞ്ഞെന്നും ട്രംപ് പറഞ്ഞു.
നേരത്തെ ഖത്തറിലെ ഒരു പൊതുപരിപാടിയിൽ വ്യാപാരം കൂട്ടാമെന്ന് താൻ വാഗ്ദാനം നൽകിയത് കൊണ്ടാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പ്രശ്നങ്ങൾ ഒഴിവായതെന്നും ഡോണൾഡ് ട്രംപ് ആവർത്തിച്ചിരുന്നു. ഐഫോണുകളുടെ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ പദ്ധതിക്കെതിരെയും ട്രംപ് നിലപാടെടുത്തു. ആപ്പിൾ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ തനിക്ക് താൽപര്യമില്ലെന്നാണ് കമ്പനിയുടെ സിഇഒയോട് ഖത്തറിൽ വെച്ച് ഡോണൾഡ് ട്രംപ് പറഞ്ഞത്. ‌ഇന്ത്യയിലെ ഉയർന്ന താരിഫാണ് അമേരിക്കൻ പ്രസിഡന്റ് ചൂണ്ടിക്കാട്ടയത്. ഇത്ര ജനസംഖ്യയുള്ള രാജ്യമായിട്ടും അമേരിക്കൻ ഉൽപ്പന്നങ്ങൾ വിൽക്കാൻ ഇന്ത്യയിൽ വലിയ ബുദ്ധിമുട്ടാണ്. ഇന്ത്യയുടെ കാര്യം ഇന്ത്യ നോക്കിക്കോളുമെന്നും അദ്ദേഹം സിഇഒയോട് പറഞ്ഞു.
advertisement
എന്നാൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചർച്ച തീർത്തും രണ്ട് കക്ഷികൾ തമ്മിൽ മാത്രമുള്ളതാകും എന്ന നിലപാട് വിദേശകാര്യമന്ത്രി എസ് ജ‍യശങ്കർ ആവർത്തിച്ചു. ‍ഡൽഹിയില്‍ ഹോണ്ടുറാസ് എംബസി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വാർത്താ ഏജൻസികളോടായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ചർച്ചകൾ തുടങ്ങാൻ എന്ത് വേണമെന്ന് പാകിസ്ഥാനറിയാം. ഇന്ത്യയ്ക്ക് കൈമാറേണ്ട ഭീകകരുടെ പട്ടിക പാകിസ്ഥാന്‍റെ പക്കലുണ്ട്. ഭീകരകേന്ദ്രങ്ങൾ അടച്ചുപൂട്ടാതെ ഒരു തരം ചർച്ചയ്ക്കുമില്ലെന്നും സംശയലേശമന്യേ കേന്ദ്രമന്ത്രി വ്യക്തമാക്കുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പ്രശ്‌നം പരിഹരിച്ചതായി ഞാൻ അവകാശപ്പെടുന്നില്ല'; ഡോണൾഡ് ട്രംപ് ഖത്തറിൽ
Next Article
advertisement
'മോദി ഇന്ത്യയുടെ നാഗരിക ആത്മവിശ്വാസം വീണ്ടെടുത്തു'; പ്രധാനമന്ത്രിയെ പ്രശംസിച്ച് മുകേഷ് അംബാനി
'മോദി ഇന്ത്യയുടെ നാഗരിക ആത്മവിശ്വാസം വീണ്ടെടുത്തു'; പ്രധാനമന്ത്രിയെ പ്രശംസിച്ച് മുകേഷ് അംബാനി
  • മോദിയുടെ ദർശനം അടുത്ത 50 വർഷത്തേക്ക് ഇന്ത്യയുടെ പാതയെ പുനർനിർമ്മിച്ചുവെന്ന് അംബാനി പറഞ്ഞു

  • ഇന്ത്യയുടെ നാഗരിക ആത്മവിശ്വാസം വീണ്ടെടുത്തതിൽ പ്രധാനമന്ത്രി മോദിയെ മുകേഷ് അംബാനി പ്രശംസിച്ചു

  • വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിൽ മോദിയുടെ പങ്കാളിത്തം സൗരാഷ്ട്ര-കച്ചിന് വലിയ ബഹുമതിയെന്ന് അംബാനി

View All
advertisement