ഡൽഹിയെ ലക്ഷ്യമിട്ട് പാക് ബാലിസ്റ്റിക് മിസൈൽ; പിന്നാലെ പാക് സൈനിക മേധാവിയെ ഫോൺവിളിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

Last Updated:

ഇന്ത്യയ്ക്ക് നേരെ പാകിസ്ഥാൻ നിരവധി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു അതിലൊന്ന് ന്യൂഡൽഹിയെ ലക്ഷ്യം വച്ചായിരുന്നു. അവയെല്ലാം ഇന്ത്യൻ സൈന്യം തകർത്തു

News18
News18
പാകിസ്ഥാന് ഐഎംഎഫ് 8500 കോടിയുടെ സഹായം അനുവദിച്ചതിന് തൊട്ടുപിന്നാലെ, ന്യൂഡൽഹിയെ ലക്ഷ്യം വച്ച് ബാലിസ്റ്റിക് മിസൈൽ തൊടുത്ത് പാകിസ്ഥാൻ. എന്നാൽ ഹരിയാനയിലെ സിർസയിൽ വച്ച് ഈ മിസൈല്‍ ഇന്ത്യൻ സൈന്യം തകർത്തു. ഇതിനു പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ ഫോൺ വിളിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അതിർത്തി കടന്നുള്ള ഭീകരത വ്യാപിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ ഫണ്ടുകൾക്കെതിരെ ഇന്ത്യയുടെ ശക്തമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും, ഐഎംഎഫ് ഇസ്ലാമാബാദിന് 8500 കോടിയുടെ സഹായം നൽകുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹിയെ ലക്ഷ്യമിട്ട് പാകിസ്ഥാൻ മിസൈൽ ആക്രമണം നടത്തിയത്.
ഇന്ത്യയും പാകിസ്ഥാനും സംഘർഷം ലഘൂകരിക്കണമെന്ന് റൂബിയോ പറഞ്ഞതായും യുഎസ് സഹായം വാഗ്ദാനം ചെയ്തതായും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.
“സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറുമായി സംസാരിച്ചു. സംഘർഷം കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താൻ ഇരു കക്ഷികളോടും അദ്ദേഹം ആവശ്യപ്പെട്ടു, സംഘർഷങ്ങൾ ഒഴിവാക്കാൻ ക്രിയാത്മക ചർച്ചകൾ ആരംഭിക്കുന്നതിന് യുഎസ് സഹായം വാഗ്ദാനം ചെയ്തു," ബ്രൂസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
advertisement
ഐഎംഎഫ് എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിന് മുമ്പ് ഇന്ത്യൻ പ്രദേശത്തേക്ക് ചെറിയ ഡ്രോണുകൾ മാത്രം വിക്ഷേപിച്ച പാകിസ്ഥാൻ, ആക്രമണം ശക്തമാക്കി ഇന്ത്യയ്ക്ക് നേരെ ആറ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. അതിലൊന്ന് ന്യൂഡൽഹി ലക്ഷ്യമാക്കിയായിരുന്നു. പക്ഷേ ഹരിയാനയിലെ സിർസയിൽ വച്ച് ഇന്ത്യൻ സൈന്യം വെടിവച്ചുവീഴ്ത്തി. ഫത്താ-2 മിസൈലുകളാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരെ ഉപയോഗിച്ചത്.
ഐഎംഎഫ് തീരുമാനം വരെ പാകിസ്ഥാൻ കാത്തിരിക്കുകയായിരുന്നു. സഹായം ഉറപ്പാക്കിയശേഷം മാത്രമാണ് ഇന്ത്യക്കെതിരെ മിസൈൽ ആക്രമണത്തിന് മുതിർന്നത്. "ഒരു തരത്തിലും ഐഎംഎഫ് സഹായം അപകടത്തിലാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കില്ല. സഹായം ഉറപ്പായശേഷം പാകിസ്ഥാൻ ഇന്ത്യക്കെതിരായ ആക്രമണം ശക്തമാക്കി. വെള്ളിയാഴ്ചയിൽ നിന്ന് വ്യത്യസ്തമായി, ശനിയാഴ്ച രാവിലെ പാകിസ്ഥാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചിടുകയും ചെയ്തു" വൃത്തങ്ങൾ പറഞ്ഞു.
advertisement
Summary: US Secretary of State Marco Rubio dialled Pakistani army chief Asim Munir after Islamabad resorted to launching Ballistic missiles aimed at New Delhi, shortly after an IMF bailout of $1 billion was approved for Pakistan, Reuters reported.
മലയാളം വാർത്തകൾ/ വാർത്ത/World/
ഡൽഹിയെ ലക്ഷ്യമിട്ട് പാക് ബാലിസ്റ്റിക് മിസൈൽ; പിന്നാലെ പാക് സൈനിക മേധാവിയെ ഫോൺവിളിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement