264 ദിവസം ഓഫീസ് സൂം മീറ്റിംഗുകളിൽ ഒരേ ഷർട്ട് ധരിച്ച് യുവതി; തിരിച്ചറിയാതെ സഹപ്രവർത്തകർ!
- Published by:Joys Joy
- trending desk
Last Updated:
തമാശയുടെ മേമ്പൊടി ചേർത്ത് ജെം ചെയ്യുന്ന വീഡിയോകൾ ടിക്ടോക്കിൽ ഏറെ വൈറലാണ്. അതിനാൽ തന്നെ ആയിരങ്ങളാണ് ജെമ്മിനെ ഫോള്ളോ ചെയ്യുന്നത്.
നിങ്ങളുടെ സഹപ്രവർത്തകരെ പരിഹസിക്കാൻ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ? നിങ്ങളുടെ ഓഫീസിലെ 'ഔദ്യോഗിക പറ്റിപ്പുകാരൻ ആണെന്നാണോ നിങ്ങൾ അറിയപ്പെടുന്നത്? അങ്ങനെയാണോ നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങളെ അഭിസംബോധന ചെയ്യുന്നത്? അതെ എങ്കിൽ, നിങ്ങൾക്ക് പറ്റിയ ഒരു എതിരാളി ഇതാ അമേരിക്കയിലുണ്ട്.
33 കാരിയായ ടിക്ടോക്ക് ഉപയോക്താവ് ജെം നിങ്ങൾക്ക് പറ്റിയ എതിരാളി തന്നെയാണ്. തമാശയെന്നോളം ഒരേ ബോൾഡ് പ്രിന്റുള്ള ഹവായിയൻ ഷർട്ട് ധരിച്ച് 264 ദിവസത്തെ സൂം മീറ്റിംഗുകളും ഒരേപോലെ ഹാജരായി ആളുകളെ ചിരിപ്പിച്ചിരിക്കുകയാണ്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു ജെം. നമ്മളില്‍ പലരേയും പോലെ അവൾക്കും പതിവായി സൂം മീറ്റിംഗുകളിൽ പങ്കെടുക്കേണ്ടിയിരുന്നു.
advertisement
'ഒരേ ഷർട്ട് ധരിച്ച് ഒരേ സ്ഥലത്ത് തുടര്‍ച്ചയായി മീറ്റിങ്ങിൽ പങ്കെടുക്കുക വളരെ തമാശ നിറഞ്ഞ ഒരു കാര്യമായിരുന്നു. ഞാൻ വീണ്ടും വീണ്ടും ഈ ഷർട്ട് ധരിച്ചാൽ തമാശയല്ലേ? ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാനായിരുന്നു ഞാൻ അങ്ങനെ ചെയ്തത്. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം, ആരും അത് ശ്രദ്ധിക്കുന്നില്ലായെന്നുള്ളതാണ്. ആരെങ്കിലും ശ്രദ്ധിക്കുന്നത് വരെ ഞാനിത് തുടരും എന്നു തീരുമാനിച്ചു. എന്തായാലും അതൊരു ഗംഭീര തമാശയായി മാറി,' ജെ ഇന്‍സൈഡ് എഡിഷനോട് പറഞ്ഞു.
advertisement
താന്‍ ഒരേ ഷര്‍ട്ടിടുന്നത് ആരെങ്കിലും ശ്രദ്ധിക്കുമെന്ന പ്രതീക്ഷയോടെ, ജെം 264 മീറ്റിംഗുകൾ വരെ തന്റെ ഈ 'അഭ്യാസം' തുടർന്നു കൊണ്ടേയിരുന്നു. എന്നാൽ അവളുടെ സഹപ്രവർത്തകരാരും ഇതൊന്നും ശ്രദ്ധിച്ചില്ല. ഒടുവിൽ, നിവൃത്തികെട്ട് അവൾ അതേ ഷർട്ട് ധരിച്ച് ഓഫീസിൽ ചെന്ന് സഹപ്രവർത്തകരോട് താന്‍ ഇതേ ഷർട്ട് മാസങ്ങളോളം ധരിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോഴാണ് അവർ ഇക്കാര്യം തിരിച്ചറിഞ്ഞത്.
advertisement
സംഭവത്തെക്കുറിച്ച് ജെം പറയുന്നതിങ്ങനെയാണ്, 'ഞാൻ അങ്ങനെയായിരുന്നു, നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ കഴിഞ്ഞ ഏപ്രിൽ മുതൽ ഞങ്ങൾ നടത്തിയ എല്ലാ വീഡിയോ മീറ്റിംഗുകളിലും ഞാൻ ഇതേ ഷർട്ട് ധരിക്കുന്നു.' ഞാൻ ഇപ്പോൾ ധരിക്കുന്ന ഇതേ ഷർട്ട് തന്നെയാണ് ധരിച്ചിരുന്നതെന്ന് അവള്‍ ഓഫീസിലെ മറ്റ് ജീവനക്കാർക്ക് കാണിച്ചുകൊടുത്തു.
advertisement
തമാശയുടെ മേമ്പൊടി ചേർത്ത് ജെം ചെയ്യുന്ന വീഡിയോകൾ ടിക്ടോക്കിൽ ഏറെ വൈറലാണ്. അതിനാൽ തന്നെ ആയിരങ്ങളാണ് ജെമ്മിനെ ഫോള്ളോ ചെയ്യുന്നത്. ഏതായാലും ജെമ്മിന്റെ ഈ വീഡിയോയും വൈറലായി മാറിയിട്ടുണ്ട്. എന്നാൽ, ചുരുക്കം ചിലരെങ്കിലും അവളുടെ തമാശ അപഹാസ്യമാണെന്ന് അഭിപ്രായപ്പെട്ടു.
ജെം അവളുടെ മുമ്പത്തെ ജോലി ഉപേക്ഷിച്ചെങ്കിലും, അവളുടെ പുതിയ ജോലിസ്ഥലത്ത് അവൾ ഇനിയും ഈ ഷർട്ട് ധരിച്ചിട്ടില്ല. ആയതിനാൽ സഹപ്രവർത്തകരേ, ജെം ഈ ഷർട്ട് ധരിക്കാൻ തുടങ്ങുമ്പോൾ നിങ്ങള്‍ ദിവസങ്ങളെണ്ണി തുടങ്ങിക്കോളൂ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 25, 2021 12:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
264 ദിവസം ഓഫീസ് സൂം മീറ്റിംഗുകളിൽ ഒരേ ഷർട്ട് ധരിച്ച് യുവതി; തിരിച്ചറിയാതെ സഹപ്രവർത്തകർ!