കോവിഡ്: കുടുബം പോറ്റാനും പഠന ചെലവുകൾക്കുമായി ‘ഫുഡ് ഡെലിവറി’ ജോലി ചെയ്ത് വിദ്യാർത്ഥിനി

Last Updated:

കോവിഡ് മഹാമാരിയെ തുടർന്ന് വീട്ടിലെ ചെലവും പഠനവും ഒരുമിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കൊണ്ടുപോകുന്ന തോഴിൽ ഏറ്റെടുക്കാൻ രചന തീരുമാനിച്ചത്.

Hyderabad's M Rachana, has taken up food delivery agent's job to pursue Hotel Management and support her parents who work as daily labourers, (Credit: ANI/Twitter)
Hyderabad's M Rachana, has taken up food delivery agent's job to pursue Hotel Management and support her parents who work as daily labourers, (Credit: ANI/Twitter)
കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾ ആളുകളെ പല രീതികളിലായാണ് ബാധിച്ചത്. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നതാണ് വസ്തുത. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന പല വ്യക്തികളും ജോലിയില്ലാതെ കഴിയാൻ നിർബന്ധിക്കപ്പെട്ടു എന്നതാണ് ലോക്ക്ഡൗൺ കാലത്തെ ദുഃഖകരമായ ഒരു വസ്തുത. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി ഇത്തരം തൊഴിലാളികൾ തൊഴിലില്ലാത്തെ വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഇത്തരം ദുരിതങ്ങൾക്കിടയിലും ക്ഷമയോടെയും ധീരതയോടെയും മുന്നോട്ടു വന്ന നിരവധി പേരുണ്ട്. ഇത്തരം വ്യക്തികളിലൊരാളാണ് ഹൈദരാബാദുകാരിയായ മംപിടിപെള്ളി രചന എന്ന വിദ്യാർത്ഥിനി. തെലങ്കാലനയിലെ വാറങ്കലിലെ ഒരു ദിവസ വേതന തൊഴിലാളിയുടെ മകളാണ് രചന.
ഹൈദരാബാദിൽ ഹോട്ടൽ മാനേജ്മെന്റ് പഠനാവശ്യാർത്ഥം വന്ന രചന പഠനത്തിൽ ഏറെ മികവ് കാണിച്ച വിദ്യാർത്ഥിയായിരുന്നു. ഇതിനു പുറമേ അവൾ തന്നെ ജോലിക്ക് പോയാണ് തന്റെ പഠനത്തിന് ആവശ്യമായ പണം കണ്ടെത്തിയിരുന്നത്. രചന ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐയോടെ പറഞ്ഞതിങ്ങനെയാണ്, 'പന്ത്രണ്ടാം ക്ലാസ് വരെ സർക്കാർ സ്കൂളിൽ സൗജന്യമായാണ് ഞാൻ പഠിച്ചത്. കൂടുതൽ പഠിക്കണം എന്ന ദൃഢനിശ്ചയം തുടക്കം മുതലേ എനിക്കുണ്ടായിരുന്നു. സ്കൂളിലെ അധ്യാപകരുടെ ഉപദേശത്തോടെ ഹൈദരാബാദിൽ ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിന് അഡ്മിഷൻ നേടിയത് അങ്ങനെയാണ്.'
advertisement
To pursue Hotel Management and support her parents who work as daily labourers, Hyderabad's M Rachana, has taken up food delivery agent's job at Zomato. "I send some money to my parents and use the rest for my expenses and studies. This job has helped me sustain," she said(22.06) pic.twitter.com/ypCPMTiYFq
advertisement
ഹൈദരാബാദിൽ പഠനത്തിനും താമസത്തിനും ആവശ്യമായ പണം കണ്ടെത്താൻ വീടുവീടാന്തരം പാൽ വിറ്റിരുന്നു രചന. പ്രതിമാസം 9,000 രൂപ വരുമാനം കണ്ടെത്തിയിരുന്ന അവൾ റൂം വാടക്കാവശ്യമായ 3,000 രൂപ കൈവശം വെച്ച് ബാക്കി തുക വീട്ടിലെ ചെലവുകൾക്കായി അയച്ചു കൊടുക്കാറാണ് പതിവ്.
കോവിഡ് മഹാമാരിയെ തുടർന്ന് വീട്ടിലെ ചെലവും പഠനവും ഒരുമിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കൊണ്ടുപോകുന്ന തോഴിൽ ഏറ്റെടുക്കാൻ രചന തീരുമാനിച്ചത്. ജോലിയെക്കുറിച്ച് ഓൺലൈനിൽ അറിഞ്ഞ അവൾ ഉടൻ തന്നെ അപേക്ഷിക്കുകയായിരുന്നു. വൈകാതെ ജോലി ലഭിക്കുകയും ചെയ്തു. പ്രശസ്ത ഹോട്ടലുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്ന ആളുകൾക്ക് ഭക്ഷണ എത്തിച്ചു കൊടുക്കുന്ന (ഫുഡ് ഡെലവറി) കമ്പനിയായ സൊമാറ്റോയിലാണ് രചന ജോലി ചെയ്തു വരുന്നത്.
advertisement
കോവിഡ് രോഗികളെ ഗ്വാണ്ടനാമോ തടവറയിലേക്ക് അയക്കാൻ ട്രംപ് പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ'കഴിഞ്ഞ ഒരു മാസത്തിലധികമായി ഞാൻ ഈ ജോലി ചെയ്തു വരുന്നു. കുടുംബം പോറ്റാനും മറ്റു ആവശ്യങ്ങൾക്കും വേണ്ടത്ര പണം പുതിയ ജോലിയിൽ നിന്ന് ലഭിക്കുന്നുണ്ട്. ഹോട്ടൽ മാനേജ്മെന്റ് ട്രെയ്നിംഗ് കഴിഞ്ഞതിന് ശേഷം എനിക്ക് മറ്റൊരു ജോലി ലഭിക്കും,' - രചന പറയുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
കോവിഡ്: കുടുബം പോറ്റാനും പഠന ചെലവുകൾക്കുമായി ‘ഫുഡ് ഡെലിവറി’ ജോലി ചെയ്ത് വിദ്യാർത്ഥിനി
Next Article
advertisement
കേരളം പിടിക്കാൻ ബിജെപി; ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസം തിരുവനന്തപുരത്ത്
കേരളം പിടിക്കാൻ ബിജെപി; ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസം തിരുവനന്തപുരത്ത്
  • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസം തിരുവനന്തപുരത്ത്, ബി.ജെ.പി പരിപാടികൾക്ക് നേതൃത്വം നൽകും

  • അമിത് ഷാ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

  • ശനി, ഞായർ ദിവസങ്ങളിൽ പ്രധാന റോഡുകളിൽ വാഹന പാർക്കിങ് നിരോധിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു

View All
advertisement