ചെലവ് അധികം ; അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളിൽ തിരിച്ചയയ്ക്കുന്നത് യുഎസ് നിർത്തി

Last Updated:

ജനുവരിയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്‍റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്

News18
News18
നിയമവിരുദ്ധമായി എത്തിയ കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളിൽൽ തിരിച്ചയക്കുന്ന നടപടി യുഎസ് നിർത്തി വച്ചതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.
നിയമവിരുദ്ധ കുടിയേറ്റക്കാരെ അവരുടെ ജന്മരാജ്യങ്ങളിലേക്കോ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ സൈനിക താവളത്തിലേക്കോ തിരിച്ചയക്കാനുള്ള ട്രംപിന്റെ പദ്ധതി ചെലവേറിയതും ഫലപ്രദമല്ലാത്തതുമാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരിയിൽ ട്രംപ് പ്രസിഡന്‍റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. മാർച്ച് 1നാണ് ഇത്തരത്തിൽ അവസാനമായി നാടുകടത്തിൽ നടന്നത്. വ്യാഴാഴ്ച പോകേണ്ടിയിരുന്ന വിമാനവും റദ്ദാക്കി. അടുത്ത 48 മണിക്കൂറിനുള്ളിൽ മറ്റ് വിമാനങ്ങളൊന്നും പുറപ്പെടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.നടപടി നിലവിൽ താത്കാലികമാണെങ്കിലും കൂടുതൽ കാലത്തേക്ക് നീട്ടാനാണ് സാധ്യത.
advertisement
സി-17 വിമാനങ്ങൾ ഉപയോഗിച്ച് 30 നാടുകടത്തലും സി-130 വിമാനങ്ങൾ ഉപയോഗിച്ച് ഒരു ഡസനോളം നാടുകടത്തലും ഇതുവരെ നടത്തിയെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. ഗ്വാണ്ടനാമോ ബേയ്ക്ക് പുറമേ ഇന്ത്യ, ഗ്വാട്ടിമാല, ഇക്വഡോർ, പെറു, ഹോണ്ടുറാസ്, പനാമ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ എത്തിച്ചു. എന്നാൽ ആഭ്യന്തര സുരക്ഷാ വകുപ്പ് സാധാരണ വിമാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന നാടുകടത്തലിനെക്കാൾ ചെലവേറിയതാണ് സൈനിക വിമാനങ്ങൾ ഉപയോഗിച്ചുള്ളതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
മെക്സിക്കൻ വ്യോമാതിർത്തി ഒഴിവാക്കിയതിനാൽ സൈനിക വിമാനങ്ങൾക്ക് കൂടുതൽ ദൂരം പറക്കേണ്ടി വന്നതും മെക്സിക്കോ ഉൾപ്പെടെ നിരവധി ലാറ്റിനമേരിക്കൻ രാജ്യങ്ങൾ യുഎസ് സൈനിക നാടുകടത്തൽ വിമാനങ്ങൾ ഇറങ്ങാൻ അനുവദിക്കാത്തതും പ്രവർത്തന പരിമിതികളും ചെലവ് വർദ്ധിപ്പിച്ചു.
advertisement
ഫെബ്രുവരിയിലാണ് കുടിയേറ്റക്കാറുടെ ആദ്യ ഇന്ത്യൻ സംഘത്തെ തിരിച്ചെത്തിക്കുന്നത്. കെകാലുകൾ ചങ്ങലകളാൽ ബന്ധിച്ച് ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ എത്തിച്ചതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
ചെലവ് അധികം ; അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളിൽ തിരിച്ചയയ്ക്കുന്നത് യുഎസ് നിർത്തി
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement