advertisement

'യൂറോപ്പില്‍ ഇസ്ലാമിന് സ്ഥാനമില്ല': തുറന്നടിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി

Last Updated:

മെലോണി അംഗമായ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി സംഘടിപ്പിച്ച ഒരു രാഷ്ട്രീയ പരിപാടിക്കിടെയായിരുന്നു മെലോണിയുടെ പരാമര്‍ശം

ജോർജിയ മെലോണി
ജോർജിയ മെലോണി
യൂറോപ്പില്‍ ഇസ്ലാമിന് സ്ഥാനമില്ലെന്ന് തുറന്നടിച്ച് ഇറ്റലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ഇസ്ലാമിക സംസ്‌കാരം യൂറോപ്യന്‍ സംസ്കാരവുമായി പൊരുത്തപ്പെടുന്നതല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ശരീഅത്ത് നിയമം ഇറ്റലിയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മെലോണി കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക സംസ്‌കാരത്തിൽ നിന്ന് വ്യത്യസ്തമായിയൂറോപ്യന്‍ സംസ്കാരവും അത് മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങളും അവകാശങ്ങളും തമ്മില്‍ യോജിച്ച് പോകില്ലെന്നും അവര്‍ വ്യക്തമാക്കി.
മെലോണി അംഗമായ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി സംഘടിപ്പിച്ച ഒരു രാഷ്ട്രീയ പരിപാടിക്കിടെയായിരുന്നു മെലോണിയുടെ പരാമര്‍ശം. ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും പങ്കെടുത്തിരുന്നു.
............
ദുബായില്‍ വെച്ചുനടന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊന്നിച്ചുള്ള മെലോണിയുടെ സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ തരംഗം സൃഷ്ടിച്ചിരുന്നു. നല്ല സുഹൃത്തുക്കള്‍ കോപ് 28-ല്‍' എന്ന അടിക്കുറിപ്പോടെയാണ് മെലോണി ചിത്രം പങ്കുവച്ചത്. 'മെലഡി' (#Melodi) എന്ന ഹാഷ് ടാഗും ഒപ്പമുണ്ടായിരുന്നു. നേരത്തേ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മെലോണി ഇന്ത്യയില്‍ വന്നിരുന്നു. ഇതുവരെ 463.5k ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. നേരത്തേ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മെലോണി ഇന്ത്യയില്‍ വന്നിരുന്നു.
advertisement
ഈ വര്‍ഷത്തെ ഏറ്റവും മികച്ച സെല്‍ഫി എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധത്തെ ബന്ധപ്പെടുത്തികൊണ്ട്, ഉചിതമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി മോദി 2024 ലെ ലോക്സഭാ പ്രചാരണത്തിനായി മെലോണിയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ചിലര്‍ നിര്‍ദ്ദേശിച്ചു. ബ്രദേഴ്സ് ഓഫ് ഇറ്റലി എന്ന തീവ്ര വലതു പാര്‍ട്ടിയുടെ നേതാവായ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ്.
അതിനിടെ ടിവി ജേണലിസ്റ്റായ ആന്‍ഡ്രിയ ജിയാംബ്രൂണോയുമായുള്ള ബന്ധം അടുത്തിടെ മെലോണി വേര്‍പെടുത്തിയിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ജിയാംബ്രൂണോ നടത്തിയ ലൈംഗികപരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ജോര്‍ജിയ മെലോണി ജിയാംബ്രൂണോയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
advertisement
'പത്ത് വര്‍ഷം നീണ്ടുനിന്ന ആന്‍ഡ്രിയ ജിയാംബ്രൂണോയുമായുള്ള എന്റെ ബന്ധം ഇവിടെ അവസാനിക്കുന്നു,ഞങ്ങളുടെ പാതകള്‍ കുറച്ചുകാലമായി വ്യതിചലിച്ചു, അത് അംഗീകരിക്കേണ്ട സമയമായി' - ജോര്‍ജിയ മെലോണി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത് ഇങ്ങനെയാണ്. ജിയാംബ്രൂണോയുമായുള്ള ബന്ധത്തില്‍ മെലോണിയക്ക് ഏഴ് വയസുള്ള ഒരു മകളുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'യൂറോപ്പില്‍ ഇസ്ലാമിന് സ്ഥാനമില്ല': തുറന്നടിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement