• HOME
 • »
 • NEWS
 • »
 • world
 • »
 • WATCH | ബൈക്കിലെ മുൻ ചക്രത്തിന് പകരം ഡ്രം ഉപയോഗിച്ച് വ്ലോഗറുടെ പരീക്ഷണം

WATCH | ബൈക്കിലെ മുൻ ചക്രത്തിന് പകരം ഡ്രം ഉപയോഗിച്ച് വ്ലോഗറുടെ പരീക്ഷണം

യൂട്യൂബിൽ 10 മില്യണിൽ അധികം സബ്സ്ക്രൈബേഴ്സ് ഉള്ള ചാനലാണ് Crazy XYZ . വ്യത്യസ്തങ്ങളായ നിരവധി വീഡിയോകൾ ഈ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

bike vlogger

bike vlogger

 • Last Updated :
 • Share this:
  സ്വന്തം വണ്ടിയിൽ പല തരത്തിലുള്ള മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നവരാണ് മിക്ക വാഹന പ്രേമികളും. ഇരുചക്ര വാഹനങ്ങളും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. സ്വന്തം വാഹനം കൂടുതൽ മനോഹരമാക്കുകയാണ് ഇതു വഴി ലക്ഷ്യം വെക്കുന്നത്. എന്നാൽ, തീർത്തും വ്യത്യസ്തമായ ഒരു മോഡിഫിക്കേഷൻ പരീക്ഷണമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നത്. ബൈക്കിന്റെ മുന്നിലത്തെ ടയറിന്റെ സ്ഥാനത്ത് ഇരുമ്പു കൊണ്ടുള്ള ഡ്രം ഘടിപ്പിച്ചായിരുന്നു പരീക്ഷണം.

  Crazy XYZ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുന്നിലത്തെ ടയറിന്റെ സ്ഥാനത്ത് ഡ്രം ഘടപ്പിച്ച് ഓടിക്കാനാകുമോ എന്നാണ് പരീക്ഷിച്ചത്. ആശയം വിജയിച്ചെങ്കിലും വാഹനം ഓടിക്കാൻ ഏറെ പ്രയാസപ്പെട്ടു. യാതൊരു സുരക്ഷയും ഇല്ലാത്തതിനാൽ ഈ പരീക്ഷണം സ്വന്തം വീടുകളിൽ നടത്തരുതെന്ന മുന്നറിയിപ്പും വ്ലോഗർ നൽകുന്നുണ്ട്.

  ഇനി ജോലി ചെയ്‌തു കൊണ്ടും വളർത്തു മൃഗങ്ങളെ കൊഞ്ചിക്കാം; ഉഗ്രൻ കസേരയുടെ വീഡിയോ വൈറൽ

  സാമാന്യം വലിപ്പമുള്ള ഒരു ഡ്രമിന് കുറുതെ ദ്വാരമുണ്ടാക്കി ഇരുമ്പ് ദണ്ഡ് ഇടുകയാണ് ആദ്യം ചെയ്തത്. ശേഷം ഇതിനെ മറ്റ് രണ്ട് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ബന്ധിപ്പിച്ചു. ബൈക്കിന് മുന്നിൽ ഘടിപ്പിക്കാനാകുന്ന തരത്തിൽ ചെറിയ ദ്വാരവും ദണ്ഡുകൾക്ക് നൽകിയിരുന്നു. ഒരു ചുവന്ന ടിവിഎസ് മോട്ടോറിലായിരുന്നു പരീക്ഷണം.

  Karunya KR-493 Kerala Lottery Results Declared | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ നിങ്ങളോ?

  മുന്നിലെ വീലും മഡ്ഗാർഡും എല്ലാം അഴിച്ചു മാറ്റിയാണ് തയ്യാറാക്കിയ ഡ്രം ബൈക്കിൽ ഘടിപ്പിച്ചത്. വലിയ ബോൾട്ടുകൾ ഇതിനായി ഉപയോഗിച്ചു. ശേഷം ബൈക്ക് സ്റ്റാർട്ടാക്കി മെല്ലെ ഓടിച്ചു തുടങ്ങി. ആദ്യം മോട്ടോർ മുന്നോട്ട് നീങ്ങാൻ ഏറെ പ്രയാസപ്പെടുന്നതായി വീഡിയോയിൽ ദൃശ്യമാണ്. എന്നാൽ, പതിയെ വലിയ പ്രശ്നങ്ങളില്ലാതെ വണ്ടി ചലിക്കുന്നത് കാണാം. മുന്നിൽ ബ്രേക്കിംഗ് സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നിലെ ബ്രേക്കിനെ തന്നെയായിരുന്നു ആശ്രയം.

  ബൈക്കിന് ആനുപാതികമായല്ല ഡ്രമിന്റെ വലിപ്പം എന്നത് കൊണ്ട് തന്നെ ബാലൻസിംഗ് പ്രശ്നങ്ങളും ദൃശ്യമായിരുന്നു. വാഹനം വളക്കുന്നതിനും തിരിക്കുന്നതിനുമെല്ലാം പ്രയാസപ്പെട്ടു. വാഹനം ഇടത്തേക്ക് ഒടിക്കുമ്പോൾ വലത്തേക്കും വലത്തോട്ട് ഒടിക്കുമ്പോൾ ഇടത്തേക്കും പോകുന്നുവെന്നും വ്ലോഗർ സാക്ഷ്യപ്പെടുത്തുന്നു. വളരെ പതുക്കെയാണ് സഞ്ചരിച്ചതെന്നും അല്ലാത്ത പക്ഷം അപകടം ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

  റോഡിലൂടെ മാത്രമല്ല വയലിലൂടെയും മാറ്റം വരുത്തിയ മോട്ടോർ ഓടിച്ചിരുന്നു. ടയറിന് പകരം ഡ്രം ഉപയോഗിക്കാനാകും എന്നും കാണിക്കുക മാത്രമായിരുന്നു ഉദ്ദേശമെന്നും ഈ പരീക്ഷണത്തിൽ വിജയിച്ചെന്നും വ്ലോഗർ അഭിപ്രായപ്പെട്ടു.



  യൂട്യൂബിൽ വലിയ സ്വീകാര്യതയാണ് വീഡിയോക്ക് ലഭിക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിനാളുകൾ വീഡിയോ കണ്ടിട്ടുണ്ട്. രസകരമായ ധാരാളം കമന്റുകളും വീഡിയോക്ക് ലഭിക്കുന്നുണ്ട്. പരീക്ഷണം ഗംഭീരമായിരിക്കുന്നുവെന്നും എവിടെ നിന്നാണ് ഇത്തരം ആശയങ്ങൾ ലഭിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്.

  യൂട്യൂബിൽ 10 മില്യണിൽ അധികം സബ്സ്ക്രൈബേഴ്സ് ഉള്ള ചാനലാണ് Crazy XYZ . വ്യത്യസ്തങ്ങളായ നിരവധി വീഡിയോകൾ ഈ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളാണ് മിക്ക വീഡിയോകളിലും ഉള്ളത്. എല്ലാ വീഡിയോകൾക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
  Published by:Joys Joy
  First published: