പാകിസ്ഥാന് കനത്ത നാശം! ഇന്ത്യൻ ആക്രമണ വിജയം സ്ഥിരീകരിച്ച് ‌വാഷിങ്ടൺ പോസ്റ്റും

Last Updated:

ഓപ്പറേഷൻ സിന്ദൂരിലെ ഇന്ത്യൻ വിജയം പശ്ചാത്യ മാധ്യമങ്ങളിലെ വമ്പന്മാർപോലും അംഗീകരിച്ചുകഴിഞ്ഞു. ഇന്ത്യൻ ആക്രമണത്തിൽ പാകിസ്ഥാന് കനത്ത നാശം സംഭവിച്ചുവെന്ന് ന്യൂയോർക്ക് ടൈംസിന് പിന്നാലെ വാഷിങ്ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്യുന്നു

 (PTI Image)
(PTI Image)
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ഒരു വലിയ വിജയമായിരുന്നു. പാകിസ്ഥാനുള്ളിലെ ഭീകര ക്യാമ്പുകളിലും വ്യോമതാവളങ്ങളിലും ഇന്ത്യ വരുത്തിയ നാശനഷ്ടങ്ങളുടെ വ്യാപ്തി പാശ്ചാത്യ മാധ്യമങ്ങൾക്കടക്കം വ്യക്തമായിരിക്കുകയാണ്. ഏപ്രിൽ 22 ന് ഭീകരർ നടത്തിയ കൂട്ടക്കൊലയെ "ഭീകരാക്രമണം" ആയി അംഗീകരിക്കാൻ വിസമ്മതിക്കുകയും തീവ്രവാദികളെ "തോക്കുധാരികൾ" എന്ന് വിശേഷിപ്പിക്കുകയും ചെയ്ത പാശ്ചാത്യ മാധ്യമങ്ങളിൽ വലിയൊരു പങ്കിനും, നിയന്ത്രണ രേഖയോ അന്താരാഷ്ട്ര അതിർത്തിയോ കടക്കാതെ കൃത്യമായ ആക്രമണങ്ങളിലൂടെ ഭീകര ക്യാമ്പുകളിലും പാകിസ്ഥാൻ വ്യോമതാവളങ്ങളിലും ഇന്ത്യൻ സൈന്യം നടത്തിയ നാശത്തിലേക്ക് കണ്ണുതുറക്കേണ്ടിവന്നു.
ഏപ്രിൽ 22ലെ പഹൽഗാം ആക്രമണത്തിനുശേഷം, ‘ദ ന്യൂയോർക്ക് ടൈംസ്’, ‘വാഷിംഗ്ടൺ പോസ്റ്റ്’ തുടങ്ങിയ മുൻനിര മാധ്യമ ഭീമന്മാർ, നിഷ്ഠൂരമായ കൊലപാതകങ്ങൾ ഹിന്ദുക്കളാണെന്ന് ചോദിച്ച് അറിഞ്ഞശേഷമാണെന്ന് റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടു. കൂടാതെ ഇന്ത്യൻ ഭരണത്തിലുള്ള കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ തോക്കുധാരികൾ അപൂർവ ആക്രമണം നടത്തി എന്നാണ് വാർത്തകളുടെ തലക്കെട്ട്.
എങ്കിലും ലോകമെമ്പാടും വ്യാപകമായി പിന്തുടരുകയും പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയും ചെയ്യുന്ന രണ്ട് പ്രശസ്ത അമേരിക്കൻ വാർത്താ മാധ്യമങ്ങൾക്ക് ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യൻ ആധിപത്യം മൂടിവക്കാനായില്ല. പാകിസ്ഥാന്റെ സൈനിക സംവിധാനങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിടുന്നതിൽ ഇന്ത്യയ്ക്ക് 'വ്യക്തമായ മുൻതൂക്കം' ഉണ്ടെന്ന് ന്യൂയോർക്ക് ടൈംസ് സമ്മതിച്ചപ്പോൾ, പാകിസ്ഥാനിലെ ഇന്ത്യൻ ആക്രമണങ്ങൾ 'കുറഞ്ഞത് ആറ് വ്യോമതാവളങ്ങളിലുടനീളം' റൺവേകളടക്കം നശിപ്പിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് സമ്മതിച്ചു.
advertisement
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വാഷിങ്ടൺ പോസ്റ്റ് ലേഖനം
ഇന്ത്യയുടെ പ്രതികാര നടപടികളുടെ ഒരു ദൃശ്യ വിശകലനം നടത്തിയ വാഷിങ്ടൺ പോസ്റ്റ്, "ദക്ഷിണേഷ്യൻ എതിരാളികൾ തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷത്തിൽ ഇത്തരത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട ആക്രമണമായിരുന്നു ഓപ്പറേഷൻ സിന്ദൂർ" എന്ന് വിദഗ്ധരുടെ വാക്കുകൾ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
"രണ്ട് ഡസനിലധികം ഉപഗ്രഹ ചിത്രങ്ങളുടെയും തുടർന്നുള്ള വീഡിയോകളുടെയും അവലോകനത്തിൽ, വ്യോമസേന ഉപയോഗിക്കുന്ന മൂന്ന് ഹാംഗറുകൾ, രണ്ട് റൺവേകൾ, കെട്ടിടങ്ങൾ എന്നിവയ്ക്ക് കനത്ത നാശനഷ്ടമുണ്ടായതായി കണ്ടെത്തി. ഇന്ത്യ ആക്രമിച്ച ചില സ്ഥലങ്ങൾ അതിർത്തിയിൽ നിന്ന് 100 ​​മൈൽ വരെ അകലെയായിരുന്നു," വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് പറഞ്ഞു.
advertisement
4 ദിവസത്തെ വ്യോമാക്രമണങ്ങൾ "1971 ലെ യുദ്ധത്തിനുശേഷം പാകിസ്ഥാൻ സൈനിക അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഏറ്റവും വിപുലമായ ഇന്ത്യൻ വ്യോമാക്രമണങ്ങൾ" ആണെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ മുതിർന്ന ലക്ചറർ വാൾട്ടർ ലാഡ്‌വിഗിനെ ഉദ്ധരിച്ച് പറയുന്നു.
സായുധ സംഘർഷം നിരീക്ഷിക്കാൻ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിക്കുന്ന ഗവേഷണ പദ്ധതിയായ കോണ്ടസ്റ്റഡ് ഗ്രൗണ്ടിലെ ജിയോസ്പേഷ്യൽ അനലിസ്റ്റായ വില്യം ഗുഡ്ഹിന്ദ്, “പാകിസ്ഥാന്റെ ആക്രമണ, പ്രതിരോധ വ്യോമ ശേഷികളെ ഗുരുതരമായി നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ” കൃത്യമായ ആക്രമണങ്ങളിൽ ഇന്ത്യ ഉയർന്ന ലക്ഷ്യങ്ങൾ ആക്രമിച്ചതായി പറയുന്നു.
advertisement
“ഇസ്ലാമാബാദിന് തൊട്ടടുത്തുള്ള റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിൽ, രണ്ട് കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടു,”. വിദഗ്ധരുടെ അഭിപ്രായത്തിൽ, പാകിസ്ഥാന്റെ നൂർ ഖാൻ വ്യോമതാവളം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കാരണം അത് സൈന്യത്തിന്റെ കേന്ദ്ര ഗതാഗത കേന്ദ്രമാണ്. രാജ്യത്തിന്റെ ആണവ പോർമുനകൾ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള യൂണിറ്റായ സ്ട്രാറ്റജിക് പ്ലാൻസ് ഡിവിഷന് സമീപമാണ് ഈ താവളമെന്നും റിപ്പോർട്ടിൽ‌ പറയുന്നു.
പാകിസ്ഥാനിലെ ഭോലാരി, ഷഹബാസ് വ്യോമതാവളങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചുവെന്നും വിമാന ഹാംഗറുകളായി ഉപയോഗിക്കുന്ന കെട്ടിടങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും പോസ്റ്റ് റിപ്പോർട്ട് ചെയ്തു. “ഭോലാരിയിലെ ഒരു ഹാംഗറിന്റെ മേൽക്കൂരയിൽ ഏകദേശം 60 അടി വീതിയുള്ള ഒരു വലിയ ദ്വാരം കാണാം, ഇത് മിസൈൽ ആഘാതത്തിന്റെ ഫലമാണെന്ന് വിദഗ്ദ്ധർ പറയുന്നു,” റിപ്പോർട്ട് പറയുന്നു.
advertisement
Summary: Operation Sindoor, currently on a pause, launched by the Indian armed forces to avenge the Pahalgam terror attack, was a massive success. The magnitude of damage inflicted by India on the terrorist camps and airbases deep inside Pakistan compelled the Western media to recognise its impact.
മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാന് കനത്ത നാശം! ഇന്ത്യൻ ആക്രമണ വിജയം സ്ഥിരീകരിച്ച് ‌വാഷിങ്ടൺ പോസ്റ്റും
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement