സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു; പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുത്തു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ആദ്യ ദിനം നടത്തിയ തിരഞ്ഞെടുപ്പിൽ തീരുമാനമാകാത്തതിനെത്തുടർന്ന് കറുത്ത പുകയായിരുന്നു ഉയന്നത്
പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തെന്ന് അറിയിച്ച് സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ വെള്ളപ്പുകയുയര്‍ന്നു. കർദിനാൾ റോബർട്ട് ഫ്രാൻസിസ് പെർവോസ്റ്റിനെ പുതിയ മാർപ്പാപ്പയായി തിരഞ്ഞെടുത്തു. അമേരിക്കയിൽ നിന്നുള്ള ആദ്യ പാപ്പയാണ് ഇദ്ദേഹം. ലിയോ പതിനാലാമൻ എന്ന പേരിലാകും പുതിയ മാർപ്പാപ്പ അറിയപ്പെടുക.
ആദ്യ ദിനം നടത്തിയ തിരഞ്ഞെടുപ്പിൽ തീരുമാനമാകാത്തതിനെത്തുടർന്ന് കറുത്ത പുകയായിരുന്നു ഉയന്നത്. രണ്ടാം ദിനമാണ് വെള്ള പുക ഉയർന്നത്. പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുത്തതോടെ സിസ്റ്റൈൻ ചാപ്പലിൽ നടന്നുന്ന കോണ്‍ക്ലേവിന് സമാപനമായി.
ഏറ്റവും മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കനാണു പാപ്പയെ തിരഞ്ഞെടുത്തകാര്യം ലോകത്തെ അറിയിക്കുന്നത്. കര്‍ദിനാള്‍ ഡൊമിനിക് മാംബെര്‍ട്ടിയാണു നിലവിലെ മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കന്‍. തുടർന്ന് പുതിയ പാപ്പ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹം നൽകും.
ലോകമെമ്പാടുമുള്ള 133 കര്‍ദിനാള്‍മാരാണ് പാപ്പയെ തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതുവരെ മൂന്ന് റൗണ്ടുകളിലായി വോട്ട് രേഖപ്പെടുത്തി. ഇന്ന് നടന്ന വോട്ടെടുപ്പിന്റെ മൂന്നാം റൗണ്ടിലാണ് വെളുത്ത പുക ഉയര്‍ന്നത്.വത്തിക്കാന്‍ ന്യൂസിന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് സിസ്റ്റൈൻ ചാപ്പലിന് മുകലില്‍ വെള്ളപ്പുകയുയരുന്ന ചിത്രം സഹിതം വാര്‍ത്ത പങ്കുവച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 08, 2025 10:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
സിസ്റ്റൈൻ ചാപ്പലിൽ നിന്ന് വെളുത്ത പുക ഉയർന്നു; പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുത്തു