ആഗോള ഭീകരനായി ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ച അബ്ദുൾ റഹ്മാൻ മക്കി

Last Updated:

മക്കിയെ ഈ ലിസ്റ്റിൽ‍ ഉൾപ്പെടുത്താനുള്ള നിര്‍ദേശം ചൈന തടഞ്ഞതിനെ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇന്ത്യ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം എത്തിയത്.

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ-ത്വയ്ബ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎൻ സുരക്ഷാ കൗൺസിൽ (യുഎൻഎസ്‌സി). മക്കിയെ ഈ ലിസ്റ്റിൽ‍ ഉൾപ്പെടുത്താനുള്ള നിര്‍ദേശം ചൈന തടഞ്ഞതിനെ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇന്ത്യ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം എത്തിയത്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂരിൽ ജനിച്ച അബ്ദുൾ റഹ്മാൻ മക്കി ലഷ്‌കർ-ഇ-ത്വയ്ബ (എൽഇടി) തലവൻ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരൻ കൂടിയാണ്. ഇന്റർ സർവീസസ് ഇന്റലിജൻസിന്റെയും (ഐഎസ്‌ഐ) പാക്കിസ്ഥാൻ ഡീപ് സ്റ്റേറ്റിന്റെയും സഹായത്തോടെ മുംബൈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച സൂത്രധാരൻ കൂടിയാണ് ഹാഫിസ് സയീദ്.
മക്കിയുടെ ഭീകരവാദ പ്രവർത്തനങ്ങളും തീവ്രവാദികളുമായുള്ള ബന്ധവും ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിലെ സമാധാനത്തെ സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ലഷ്‌കർ-ഇ-ത്വയ്ബയുടെ പല ഓപ്പറേഷനുകൾക്കും മക്കി നേതൃത്വം വഹിച്ചിട്ടുണ്ട്. ലഷ്‌കർ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിലും മക്കി കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ലഷ്‌കർ ത്വയ്ബയുടെ ഫോറിൻ റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് തലവനായും ഷൂറ (ലഷ്‌കർ ഭരണസമിതി) അംഗമായും മക്കി പ്രവർത്തിച്ചിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനത്തിലൂടെയും തട്ടിക്കൊണ്ടുപോകലിലൂടെയും പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ ആക്രമിച്ചിക്കുന്നതിലും മക്കി നേതൃത്വം നൽകിയിട്ടുണ്ട്.
advertisement
2008 ലെ മുംബൈ ഭീകരാക്രമണം, 2000 ഡിസംബർ 22 നു നടന്ന ചെങ്കോട്ട ആക്രമണം, 2008 ലെ പുതുവത്സര ദിനത്തിൽ രാംപൂർ സിആർപിഎഫ് ക്യാമ്പിൽ നടന്ന ആക്രമണം, 2018 ഫെബ്രുവരിയിൽ ശ്രീനഗറിലെ കരൺ നഗറിൽ നടന്ന ‌ആക്രമണം, 2018 മെയ് മാസത്തിൽ ബാരാമുള്ളയിലെ ഖാൻപോറയിൽ നടന്ന ആക്രമണം, 2018 ജൂണിൽ ശ്രീനഗറിൽ നടന്ന ആക്രമണം, 2018 ഓഗസ്റ്റിൽ ഗുരെസ്, ബന്ദിപ്പോറ എന്നിവിടങ്ങളിൽ നടന്ന ആക്രമണം തുടങ്ങിയ സംഭവങ്ങൾ ആസൂത്രണം ചെയ്ത സംഘത്തിലും അബ്ദുൾ റഹ്മാൻ മക്കി ഉണ്ടായിരുന്നു
advertisement
തീവ്രവാദത്തിന് ധനസഹായം നല്‍കിയതിന്റെ പേരില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2020-ല്‍ പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി മക്കിയെ തടവിലാക്കിയിരുന്നു. മക്കിയടക്കമുള്ള പല ലഷ്കർ നേതാക്കളെയും പാക്കിസ്ഥാൻ പിന്നീട് വിട്ടയച്ചു. അമേരിക്ക ഇപ്പോഴും മക്കിയെക്കുറിച്ചുള്ള വിവരങ്ങൾ തേടുന്നത് തുടരുകയാണെന്നാണ് റിപ്പോർ‌ട്ടുകൾ.
ഇന്ത്യയും അമേരിക്കയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ​ഭീകരൻ കൂടിയാണ് അബ്ദുൾ റഹ്മാൻ മക്കി.
advertisement
കശ്മീരിൽ ലഷ്കർ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ്, അൽ ബദർ, ദ റസിസ്റ്റന്റ് ഫ്രണ്ട് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് താഴേത്തട്ടിൽ സഹായം നൽകുന്ന 900ൽ അധികം പേർ മുൻപ് പിടിയിലായിരുന്നു. ഭീകരർക്ക് ആയുധങ്ങളും മറ്റ് ഉപകരണങ്ങളും എത്തിച്ചുനൽകുന്ന ഗ്രൗണ്ട് വർക്കേഴ്സാണ് പിടിയിലായത്. ലഷ്‌കർ-ഇ-തൊയ്ബയുടെ അനുബന്ധ സംഘടനയായ ടിആർഎഫ് പല കൂട്ടക്കൊലകളും നടത്തുന്ന പ്രധാന ഭീകര സംഘടനയായി മാറിയെന്ന് ചില കശ്മീർ നിവാസികൾ നേരത്തെ ന്യൂസ് 18നോട് വെളിപ്പെടുത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
ആഗോള ഭീകരനായി ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ച അബ്ദുൾ റഹ്മാൻ മക്കി
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement