അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിനി രഞ്ജിനി ശ്രീനിവാസൻ അവിടെ നിന്നും മടങ്ങിയത് എന്തുകൊണ്ട്?
- Published by:Sneha Reghu
- news18-malayalam
Last Updated:
കഴിഞ്ഞയാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രഞ്ജിനി ശ്രീനിവാസന്റെ വിസ റദ്ദാക്കിയിരുന്നു
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം വിസ റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ഥിനി രഞ്ജിനി ശ്രീനിവാസന്‍ സ്വയമേവ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞയാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അവരുടെ വിസ റദ്ദാക്കിയിരുന്നു.
കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പലസ്തീന്‍ അനുകൂല പ്രതിഷേധ സമരത്തില്‍ രഞ്ജിനി പങ്കെടുത്തിരുന്നതായി യുഎസ് നീതിന്യായ വകുപ്പിലെ ഹോംലാന്‍ഡ് സെക്യൂരിറ്റി വെള്ളിയാഴ്ച അറിയിച്ചു. രാജ്യത്ത് ജൂതവിരുദ്ധത അവസാനിപ്പിക്കാനുള്ള പ്രസിഡന്റിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് വിസ റദ്ദാക്കിയതെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സംസാരിക്കവെ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് പറഞ്ഞു.
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ സൈനിക നടപടിയ്‌ക്കെതിരേ കഴിഞ്ഞ വര്‍ഷം കൊളംബിയ സര്‍കലാശാലയില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതിനെ കര്‍ശനമായി നേരിടുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാട്ടി ട്രംപ് ഭരണകൂടം സര്‍വകലാശാലയ്‌ക്കെതിരേ കടുത്ത നടപടി സ്വീകരിച്ചിരുന്നു. സര്‍വകലാശാലയ്ക്ക് നല്‍കിയിരുന്ന 400 മില്ല്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഗ്രാന്റുകളും കരാറുകളും റദ്ദാക്കുകയും ചെയ്തിരുന്നു.
advertisement
ഇസ്രയേലിന്റെ ആക്രമണത്തിനെതിരേ പ്രതിഷേധിച്ചവരെ ഹമാസ് അനുകൂലികള്‍ എന്നാണ് ഡൊണാള്‍ഡ് ട്രംപും മറ്റ് ഉദ്യോഗസ്ഥരും വിശേഷിപ്പിച്ചിരുന്നു. സ്വയമേവ യുഎസില്‍ നിന്ന് മടങ്ങുന്നതിന് പുറമെ, വിസ കലാവാധി കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാത്ത പലസ്തീൻ സ്വദേശിയെ അടുത്തിടെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു.
കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പലസ്തീന്‍ ആക്ടിവിസ്റ്റായ മഹ്‌മൂദ് ഖലീലിന്റെ അറസ്റ്റിനെ തുടര്‍ന്ന് കാംപസിലും പ്രതിസന്ധി ഉടലെടുത്തിരുന്നു.
രഞ്ജിനി ശ്രീനിവാസന്റെ വിസ റദ്ദാക്കിയത് എന്തുകൊണ്ട്?
അക്രമത്തിനും ഭീകരവാദത്തിനും ആഹ്വാനം തുടര്‍ന്നാണ് രഞ്ജിനിയുടെ വിസ റദ്ദാക്കിയതായി ട്രംപ് ഭരണകൂടം അറിയിച്ചു. സ്വയമേവ മടങ്ങാന്‍ അവര്‍ തീരുമാനിച്ചതായും അധികൃതർ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രഞ്ജിനി അക്രമത്തിന് ആഹ്വാനം ചെയ്തു എന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ യുഎസ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.
advertisement
രഞ്ജിനി ശ്രീനിവാസന്റെ വിസ 2025 മാര്‍ച്ച് അഞ്ചിന് റദ്ദാക്കിയതായി വാര്‍ത്താകുറിപ്പില്‍ പറയുന്നു. സ്വയമേവ യുഎസ് വിടുന്നതിന് സിബിസി ഹോം ആപ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന് ലഭിച്ചു. രഞ്ജിനി ലാഗാര്‍ഡിയ വിമാനത്താവളത്തില്‍ നിന്ന് സ്യൂട്ട്‌കേസുമായി പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോവേം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു.
തിങ്കളാഴ്ചയാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സിബിസി ഹോം ആപ്പ് പുറത്തിറക്കിയത്. രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് സ്വയമേവ അമേരിക്ക വിടുന്നതിന് സഹായിക്കുന്ന ആപ്ലിക്കേഷനാണിത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
March 15, 2025 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിനി രഞ്ജിനി ശ്രീനിവാസൻ അവിടെ നിന്നും മടങ്ങിയത് എന്തുകൊണ്ട്?